രമയുടെ ദു:ഖവും വി എസ്സിന്റെ സ്വപ്നവും..

45ആം വയസ്സിൽ കൊട്ടേഷൻ സംഘങ്ങൾ വിധവയാക്കിയ സഖാവ് രമ ഞാൻ എന്റെ ഈ ചെറിയ ജീവിതത്തിൽ കണ്ടതിൽ വച്ച് ഏറ്റവും ധീരയായ വനിതയാണ്..ആ സ്ത്രീ തീവ്രമായ വേദനയിലും ഇത്ര ധൈര്യത്തോടെ ലോകത്തോട് തനിക്കറിയാവുന്ന കാര്യങ്ങൾ തുറന്നു പറയുമ്പോൾ അവരുടെ വാക്കുകളിലൂടെ ‘ധീരനായ സഖാവ്’ ടി പി തന്നെയാണ് ഇത് പറയുന്നത് എന്ന് തോന്നി പോവും…അവരുടെ പ്രതികരണങ്ങൾ ഒരു പക്ഷേ അഗാധമായ ദു:ഖം താങ്ങാൻ വയ്യാതെ ഒരു ഭാര്യയുടെ ജല്പനങ്ങൾ ആവാം..അല്ലെങ്കിൽ വ്യക്തമായ ബോധ്യത്തോടെ അവർ പറയുന്നതാവാം..അവർ പറയുന്നതിലെ ശരി തെറ്റുകൾ നിയമപാലകർ തെളിയിക്കട്ടേ…പക്ഷേ അവർ ഈ അവസ്ഥയിൽ എങ്ങനെ പെരുമാറണം എന്ന് പറഞ്ഞ് പഠിപ്പിക്കുന്ന അഴീക്കോടൻ രാഘവന്റെ പത്നി മീനാക്ഷി ടീച്ചറുടെ കത്ത് തികച്ചും ബോറായിപ്പോയി…രമയുടെ ദു:ഖം അവരുടേത് മാത്രമാണ്..അതിനെ മറ്റൊരാളുടെ ദു:ഖവുമായി താരതമ്യ പെടുത്തുക അസാധ്യം…പുലി പിടിച്ചു കൊണ്ട് പോയ കുഞ്ഞിനെ ചൊല്ലി അലമുറയിടുന്ന അമ്മയോടെ നിന്റെ ഒന്നല്ലേ പോയിള്ളൂ. .എന്റെ രണ്ട് കുട്ടികളെയാണ് കഴിഞ്ഞ ദിവസം പുലി പിടിച്ചതെന്ന് പറഞ്ഞ് ആശ്വസിപ്പിക്കുന്ന മറ്റൊരു സ്ത്രീയെ പോലെ ആയി ഇത്..നഷ്ടം രമയുടേത് മാത്രം. .പക്ഷേ അതിൽ നിന്ന് ലാഭം കൊയ്യുകയാണ് കേരളത്തിലെ ഒരു കൂട്ടം കൊട്ടേഷൻ അവസരവാദികൾ…അതിൽ രമേശ് ചെന്നിത്തലേയും ഉമ്മൻ ചാണ്ടിയേയുമൊക്കെ കടത്തി വെട്ടി ഒന്നാം നമ്പർ പദവിയിലേക്ക് കുതിക്കുന്നത് വി എസ്സ് തന്നെ എന്ന് പറയാതെ വയ്യ..വി എസ്സിന്റെ ഈ ധാർമ്മിക രോക്ഷം എന്തിനു വേണ്ടി ?

.. ടി പിയുടെ ധാരുണ അന്ത്യത്തെ തുടർന്ന് അനുഭവിക്കുന്ന അഗാധമായ ദു:ഖം മൂലമോ..അതായിരുന്നെങ്കിൽ ആ പാർട്ടിയുടെ ആശയങ്ങളിൽ മനം മടുത്ത് ഇറങ്ങി പോരാമായിരുന്നു..അല്ലെങ്കിൽ അതിൽ നിന്നു തന്നെ പാർട്ടിയിലെ തെറ്റായ ആശയങ്ങളെ ചെറുത്ത് തോൽപിക്കാമായിരുന്നു ..ഞാൻ രണ്ടാമത് പറഞ്ഞ സംഭവമാണ് അദ്ദേഹം ഇപ്പോൾ ചെയ്യുന്നത് എന്ന് തോന്നിപ്പിക്കാൻ അദ്ദേഹം കഷ്ടപെടുകയാണ് ഇപ്പോൾ..അല്ലാതെ ഇപ്പോൾ പോവും ,ഇപ്പോൾ പോവും എന്ന് പറഞ്ഞ ഉമ്മാക്കി കാണിക്കുന്ന വി എസ്സ് മനസ്സിൽ കാണുന്നത് ഒന്നേ ഉള്ളു..പാർട്ടിയിൽ തനിക്ക് നഷ്ടപെട്ടു പോയ കടിഞ്ഞാൺ തിരിച്ചു പിടിക്കുക..അതിനു ഒരു ആയുധം അന്വേഷിച്ചു നടന്ന അദ്ദേഹത്തിന്റെ കാലിൽ ചുറ്റിയ വള്ളിയായിരുന്നു ടി പി വധം.. സി പി എം പ്രതിപക്ഷ നേതാവ് പട്ടം നൽകി ആദരിക്കുന്നതല്ലാതെ ഇന്ന് അദ്ദേഹത്തിനു പാർട്ടിയിൽ വലിയ ശബ്ദമൊന്നുമില്ല..അതു കൊണ്ട് പുറത്തിറങ്ങി മറ്റൊരു പ്രസ്ഥാനവുമായി സഹകരിച്ചാലും അദ്ദേഹം ലക്ഷ്യം വയ്ക്കുന്നത് ദീർഘനിശ്വാസം വലിച്ചു കൊണ്ടിരിക്കുന്ന തന്റെ രാഷ്ട്രീയ ജീവിതത്തിനെ പിടിച്ച് നിർത്തുന്ന ഓക്സിജനായി മാത്രം ..അത് കൊണ്ട് ടി പി വധത്തെ കുറിച്ച് ആത്മാർത്ഥമായി ശ്രീ വി എസ്സ് അച്ചുദാനന്ദൻ അപലപിക്കുന്നുണ്ടെങ്കിൽ…അദ്ദേഹത്തിന്റെ ഈ എങ്ങും തൊടാതെയുള്ള കത്തുകളും വാർത്താ സമ്മേളനങ്ങളും മതിയാക്കണം..പാർട്ടിക്ക് ഇതിൽ പങ്കുണ്ടെങ്കിൽ അതെല്ലാം പച്ചക്കു വിളിച്ചു പറഞ്ഞ് ഇറങ്ങി വരാനുള്ള ആർജവം അദ്ദേഹം കാണിക്കണം..അല്ലെങ്കിൽ സ്വാർത്ഥ ലാഭങ്ങൾക്ക് വേണ്ടി ഒരു പാവത്തിന്റെ മരണം കരുവാക്കരുത്..അത് ആ ആത്മാവിനെ കൂടുതൽ വേദനിപ്പിക്കും…

Advertisements

3 responses to “രമയുടെ ദു:ഖവും വി എസ്സിന്റെ സ്വപ്നവും..

  1. വി എസ്സ് എവിടെ കളിക്കുന്ന പൊറോട്ട് നാടകം കൊണ്ടൊന്നും സി പി എമ്മിനെ തകർക്കാൻ കഴിയില്ല..

    Like

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w