കുട്ടികളോടൊത്ത് മഞ്ചാടിക്കുരു പെറുക്കി കളിച്ച് അഞ്ജലി മേനോൻ..

കുട്ടികളോട് കളിച്ച് കൊണ്ട് വലിയ വർത്തമാനം പറയുക..ഇതാണ് ‘മഞ്ചാടിക്കുരു’ എന്ന അഞ്ജലി മേനോന്റെ ആദ്യ ചിത്രം..അവരുടെ രണ്ടാം ചിത്രമായ ‘കേരള കഫേ’യിലെ ‘ഹാപ്പി ജേർണി’ കണ്ട് ഇഷ്ടപെട്ടതിനു ശേഷമാണ് നമ്മൾ അഞ്ജലിയുടെ ആദ്യ ചിത്രം കണ്ടത് എന്ന പ്രത്യേകത കൂടി ഉണ്ട്…മഞ്ചാടിക്കുരുവിനു പ്രമേയ പരമായി പുതുമ ഒന്നും അവകാശപ്പെടാൻ ഇല്ലെങ്കിലും അവതരണത്തിൽ തീർച്ചയായും പുതുമ പുലർത്തുന്നു..കൂട്ടുകാരുമൊത്ത് മഞ്ചാടികുരു പെറുക്കി കളിച്ച ആ കാലത്തിലേക്ക് നമ്മേ എത്തിക്കാൻ സംവിധായികക്കു കഴിഞ്ഞിട്ടുണ്ട്..തീർച്ചയായും ഈ ചിത്രം കുട്ടികളെ രസിപ്പിക്കും..

ലണ്ടണിൽ നിന്ന് സിനിമ പഠിച്ച കോഴിക്കോട്ട്കാരി അഞ്ജലിക്ക് ഇപ്പോൾ എത്ര വയസ്സുണ്ട്…ഏറിയാൽ പത്ത് എന്നാണ് എനിക്ക് തോന്നുന്നത്..കുട്ടികളുടെ മനസ്സ് ഇത്രതോളം അറിഞ്ഞ് ചെയ്ത ഒരു സിനിമയും കാണാൻ കഴിയില്ല.. പൊതുവേ കുട്ടികളുടെ സിനിമ എന്ന് പറഞ്ഞാൽ കുറേ സാറേ സാറേ സാമ്പാറേ വിളിയും..തുള്ളിച്ചാടലും അല്ലാതെ ഒന്നും കാണില്ല..പക്ഷേ മഞ്ചാടിക്കുരുവിലെ കുട്ടികളെല്ലാം കുട്ടികൾ തന്നെയായിരുന്നു..അവരുടെ ലോകം വളരെ മനോഹരമായി അവതരിപ്പിക്കാൻ സംവിധായികക്കു കഴിഞ്ഞു..നിഷ്കളങ്കത നഷ്ട്പെടുമ്പോഴാണ് പക്വത എന്നൊന്ന് ഉണ്ടാവുന്നത് എന്ന് മഹാകവി അനൂപ് മേനോൻ പറഞ്ഞത് സ്മരിച്ചു കൊണ്ട് പറയട്ടേ.. നിഷ്കളങ്കമായ കുട്ടി മനസ്സ് തന്റെ ചുറ്റുമുള്ള ലോകത്തിന്റെ കളങ്കത കണ്ട് വേദനിച്ച് പകച്ചു നിൽക്കുന്നതാണ് കഥയുടെ ഇതിവൃത്തം… നായക കഥാപാത്രമായ വിക്കി എന്ന കൊച്ച് കുട്ടിയുടേ കണ്ണുകളിലൂടെയാണ് നാം ഈ കഥ കാണുന്നത്..കുഞ്ഞ് മനസ്സുകൾ ഒരിക്കലും വലിപ്പചെറുപ്പങ്ങൾ അളക്കാറില്ല..അവരുടെ കണ്ണുകളിൽ എല്ലാവരും ഒരു പോലെ..പ്രധാന സ്ത്രീ കഥാപാത്രമായ റോജ എന്ന തമിഴത്തി പെൺകുട്ടി നന്ദനത്തിലെ ബാലാമണിയുടെ അനിയത്തി കുട്ടിയാണോ എന്ന് തോന്നാതിരിക്കാൻ തരമില്ല ..കുഞ്ഞ് മനസ്സുകൾ കാണുന്ന വലിയ കഥകൾക്കും പുതുമ നന്നേ കുറവാണ്. ..മുൻപ് മനസ്സിനക്കരയിലും രാപ്പകലിലും ഒക്കെ കണ്ട ഒറ്റപെടുന്ന വാർദ്ദക്യവും സ്വത്ത് ഭാഗം വെക്കലുമായി കണ്ട് മടുത്ത പ്രമേയം തന്നെ..പക്ഷേ കുഞ്ഞ് മനസ്സുകളെ ഇത്ര നന്നായി അവതരിപ്പിച്ചു കൊണ്ട് അഞ്ജലി അവതരിപ്പിച്ച് കഥാപാത്രങ്ങൾ എല്ലാവർക്കും സ്വന്ത വ്യക്തിത്വം ഉള്ളവരായതിനാൽ മേല്പറഞ്ഞ സിനിമകളോടൂള്ള സാദൃശ്യം നമുക്ക് ഉരിക്കലും തോന്നില്ല..അതുകൊണ്ട് തന്നെ വാരിക്കൂട്ടിയ അവാർഡുകൾ അംഗീകരിക്കുന്ന പോലെ മഞ്ചാടിക്കുരു ഒരു മികച്ച ചിത്രമാണ്…പെണ്ണെഴുത്ത് എന്ന ക്ലീഷെ മനസ്സിലുണ്ടായതുകൊണ്ടാവാം അഞ്ജലിയുടെ സ്ത്രീകഥാപാത്രങ്ങളും കുട്ടിപട്ടാളവുമാണ് സിനിമയിൽ നിറഞ്ഞു നിൽക്കുന്നത് എന്നൊരു തോന്നലുണ്ടായി..എന്തായാലും മഞ്ചാടിക്കുരു അഞ്ജലിയിലെ സംവിധായിക്കു കൂടുതൽ ഉത്തരവാദിത്വങ്ങളാണ് നൽകുന്നത്..കൂടുതൽ നല്ല ചിത്രങ്ങൾ പ്രതീക്ഷിക്കുന്നു..2008ൽ IFFKൽ ആദ്യമായി പ്രദർശിപ്പിച്ച ഈ ചിത്രം കഴിഞ്ഞ ആഴ്ച്ചയാണ് കേരളത്തിലെ തിയറ്ററുകളിൽ എത്തിയത്..ഒരു അവാർഡ് സിനിമക്കു കിട്ടുന്ന പ്രതികരണം അല്ല ഈ ചിത്രത്തിനു ലഭിച്ചു കൊണ്ടിരിക്കുന്നത്.. കുടുംബമായി കാണാൻ പറ്റിയ ഒരു മികച്ച ചിത്രമാണ് മഞ്ചാടിക്കുരു..

Advertisements

2 responses to “കുട്ടികളോടൊത്ത് മഞ്ചാടിക്കുരു പെറുക്കി കളിച്ച് അഞ്ജലി മേനോൻ..

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w