അമ്മേ…മണി..ലിസ്റ്റും ഗുസ്തിയും..

പണ്ടേ അങ്ങനാ…എങ്ങനെ?? അതേ ഞാൻ ഈ രാഷ്ട്രീയക്കാരും സിനിമക്കാരും തമ്മിലുള്ള ഇരിപ്പു വശത്തെ കുറിച്ച് പറയുകയായിരുന്നു.. .നല്ല ഒരു രാഷ്ട്രീയക്കാരൻ നല്ല ഒരു നടനായിരിക്കണം..നല്ല ഒരു നടനു ഒരു മികച്ച രാഷ്ട്രീയക്കാരന്റെ ഭാവിയുണ്ട് എന്ന് പണ്ട് സ്റ്റാൻസിലൊവിസ്കി പറഞ്ഞത് എത്ര ശരിയാണ്…പി സി ജോർജ്ജ് സാറും ഉണ്ണിത്താൻ ആശാനുമൊക്കെ സിനിമയിൽ അഭിനയിച്ചപ്പോൾ അത് നാം കണ്ടതാണ്.. .എന്തോരു ഭാവമായിരുന്നു…ശണേശന്റെ കാര്യം പിന്നെ പറയണോ..സിനിമയിൽ നിന്നു സ്വന്തം അച്ചൻ പോലും അസൂയയോട് നോക്കുന്ന മന്ത്രി പദത്തിലേക്ക്. .ഇവരുടെയൊക്കെ പേര് നമുക്ക് പറയാമെങ്കിലും നല്ല നടന്മാർ ഇപ്പോഴും സിനിമക്കു പുറത്തു തന്നെ..പിണറായിയും അച്ചുമാമനും ചാണ്ടിയും ചെന്നിത്തലയുമൊക്കെ അഭിനയിക്കും പോലെ ആർക്ക് കഴിയും..സിനിമ ലോകത്ത് നിന്ന് ആരെങ്കിലും ബെറ്റിനുണ്ടോ….ഈ വലിയ നടന്മാർക്ക് ഇടയിലൂടെ കടന്നു വന്ന ഒരു പാവം കറുത്ത മുത്തിനെ കുറിച്ചാണ് ഇനി പറയാൻ ഉദ്ദേശിക്കുന്നത്..മണി….

മണിയണ്ണൻ ഒരു നിഷ്കളങ്കനായ മനുഷ്യനാണ്…അദ്ദേഹം വലിയ കലാമണ്ഡലത്തിലൊന്നും പോയിട്ടില്ല…അത് കൊണ്ട് അഭിനയവും വശമില്ല..പക്ഷേ പുള്ളിക്ക് ഒരു ലോക്കൽ രാഷ്ട്രീയ നേതാവെങ്കിലും ആകണമെന്ന് വലിയ ആഗ്രഹം ഉണ്ടായിരുന്നു…രാഷ്ട്രീയക്കാരനാവണം എന്ന മോഹവുമായി ഇന്റർവ്യൂവിനെത്തിയ അണ്ണന്റെ കൂടെ അന്നേ ആ തമാശ പറയുന്ന അപ്പൂപ്പൻ പറഞ്ഞതാ..മണീ നീ വളരെ സ്റ്റ്രേറ്റ് ഫോർവേർഡാണ്..നിന്നെ പോലുള്ളവർക്ക് രാഷ്ട്രീയം പറ്റിയതല്ല എന്ന്..എന്നിട്ടും മണി പിൻമാറിയില്ല…ആ വലിയ അദ്വാനത്തിന്റെ ഫലം കണ്ട് തുടങ്ങി…കഴിഞ്ഞ ആഴ്ച്ച മുതൽ…മണിയണ്ണൻ ഒരു പ്രസംഗം വച്ച് കാച്ചി..പണ്ട് ഏത്തകുല കൃഷി നടത്തുമ്പോൾ മൂപ്പെത്ത്യ കുലകൾ ലിസ്റ്റിട്ടു വെട്ടിയിരുന്ന കഥയും മറ്റുമായിരുന്നു വിഷയം..എന്തായാലും സംഗതി ഏറ്റു..ഇപ്പോൾ അണ്ണന്റെ ഒരു ഇന്റർവ്യുവിനു വേണ്ടി ബി ബി സി അടക്കം സർവ്വ അന്താരാഷ്ട ബുർഷാ ചാനലിന്റെയും മദാമ്മമാരെല്ലാം വീട്ടിനു മുന്നിലുണ്ട്..രാവിലെ ചൂട് കട്ടനൊപ്പം ദേശാഭിമാനിയും മനോരമയും മാറി മാറി വായിച്ചു നിർവൃതി അടയുന്നതല്ലാതെ ഈ വായിൽ കൊള്ളാത്ത പേരുള്ള ചാനലുകൾ ഒന്നും മണിയണ്ണനു അറിയില്ല.. .വടക്കേലെ രവി പറയുന്നത് പാർട്ടി സെക്രട്ടറി പോലും ഇത്രയും പത്രക്കാരെ ഒരുമിച്ച് കണ്ട് കാണില്ലെന്നാണ്..ഞാൻ അത്ര പ്രശസ്തനായോ..മണിയണ്ണൻ ചിന്തിച്ചു..പണ്ട് ഗോട്സ് ഓൺ കണ്ട്രി എന്ന് അറിയപ്പെട്ടിരുന്ന കേരളം പോലും ഇനി മണിയണ്ണന്റെ പേരിലാണ് അറിയപ്പെടാൻ പോകുന്നതെന്ന് ഒരു മദാമ്മ പറഞ്ഞെന്ന് ഗോപിക്കുട്ടൻ മണിയണ്ണന്റെ ചെവിയിൽ പറഞ്ഞു…ഇതല്ലാം കൂടി കേട്ടപ്പോഴേ മണിയണ്ണന്റെ കയ്യിലെ രോമം വരെ എഴുന്നേറ്റ് നിന്നു..അതേ ഇത് മണിയണ്ണന്റെ നിഷ്കളങ്കമായ മനസ്സിനു കിട്ടിയ പ്രതിഫലമാണ്..ഈ മനസ്സ് എന്നും കാത്ത് സൂക്ഷിക്കാൻ മണിയണ്ണനു കഴിയട്ടേ..എന്ന് സിപ്പോർട്ടർ ടി വിക്കു വേണ്ടി തിരക്കു കാരണം മണിയണ്ണനെ കാണാതെ മടങ്ങുന്ന ടി പി സന്തോഷ്… കാർട്ടൂൺ കടപ്പാട്:മാതൃഭൂമി

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w