ശുംഭത്തരങ്ങൾക്ക് മുളക് കഷായം തന്നെ ബെസ്റ്റ്…

ബെസ്റ്റ് കണ്ണാ ബെസ്റ്റ്..കൊന്നും കൊലവിളിച്ചും ശുംഭത്തരങ്ങൾ വിളമ്പിയും ചില കൊഞ്ഞാണന്മാർ കഴിഞ്ഞ് ഒരു മാസമായി കേരളത്തിൽ വിലസുകയാണ് ..തല്ലിനു തല്ല്..വെട്ടിനു വെട്ട് എന്ന ഭ്രാന്തൻ സമവാക്യങ്ങൾ ന്യായികരിച്ചു കൊണ്ട്..കുറഞ്ഞത് ഒരാളെങ്കിലും കൊല്ലാം..എന്ന് പത്രസമ്മേളനം വിളിച്ചു പറഞ്ഞു കൊണ്ട്…ചത്ത ആൾ സെക്കന്റുകൾക്കുള്ളിൽ മരിച്ചല്ലോ..നല്ല മനുഷ്യനായിരുന്നു..എന്ന ആശ്വസിപ്പിച്ചു കൊണ്ട്..ഇനി കൊന്ന ആൾ നമ്മുടെ വിട്ടിലുണ്ടെങ്കിൽ അയാളെ പൊക്കാൻ പൊലീസെത്തിയാൽ സുരേഷേട്ടന്റെ സിനിമയിലെ പോലെ..ടിഷും..ടിഷും എന്ന് പോലീസിന്റെ നേരെ നിറെയൊഴിച്ച് രക്ഷപെടുന്നതിലും തെറ്റില്ല എന്ന് പറയണമെന്ന് ആഗ്രഹിച്ചു കൊണ്ടും… ചിലർ പ്രസ്താവന പൂരങ്ങൾ ഇറക്കുകയാണ്…ഇന്നും അങ്ങനെ ഒരു പ്രസ്താവന വന്നു..ഭാഷാപണ്ഡിതനും സർവ്വോപരി തീപ്പോരി പ്രാസംഗികനുമായ സാക്ഷാൽ എം വി ജയരാജൻ സഖാവിൽ നിന്നായിരുന്നു ആ മഹത് വചനങ്ങൾ. . സി പി എം കാരുടെ വീട്ടിൽ പോലീസ്കാർക്കെന്താ കാര്യം..എങ്ങനെ ഒറ്റ ചോദ്യത്തിൽ നിൽക്കണം ഉമ്മൻ പോലീസ്..ഇനി ഒരു അടി നടന്നാൽ കളിമാറും. .അടുക്കളയിൽ മത്തിക്കറി വെയ്ക്കാൻ ഉണ്ടാക്കിയ മുളക് വെള്ളം മോന്തക്കു തന്നെ ഒഴിക്കണം..അപ്പോൾ പോലീസ് ജീവനും കൊണ്ട് ഓടിക്കോളും..മുളക് ഒരു ആയുധമാണെന്ന് ഒരു പുസ്തകത്തിലും പറഞ്ഞിട്ടില്ലാത്തതു കൊണ്ട് പോലീസിനെ പണിഞ്ഞു എന്ന് കേസും എടുക്കാൻ പറ്റില്ല..പകരം നിരായുധരായ നമ്മളെ അവർ ഭീക്ഷണി പെടുത്തി എന്ന് പറഞ്ഞ് തിരിച്ചു പണി കൊടുക്കാനും കഴിയും..എങ്ങനെ ഉണ്ട് ജയരാജൻ സഖാവിന്റെ ഐഡിയ..സർജി..നിങ്ങൾ പുലി തന്നെ എന്ന് പറഞ്ഞാൽ സഖാവ് വിനയം കൊണ്ട് തലകുനിച്ചു കൊണ്ട് ഈ ടെക്നിക്കിന്റെ മുഴുവൻ ക്രെഡിറ്റും ഏ കെ ജിക്കു ഇട്ടു കൊടുക്കും.. അടിയന്തിരാവസ്ഥ കാലത്ത് ഏ കെ ജിയും ഈ മുളക് പ്രയോഗത്തെ പറ്റി പരാമർശിച്ചിട്ടുണ്ടത്രേ.. എന്തായാലും സഖാവിന്റെ ഈ മുളക് വെള്ളം തളിച്ച് പുറത്താക്കേണ്ട ചിലരും പോലീസിലുണ്ട് എന്നത് സത്യമാണ്..533 ക്രിമിനലുകളാണ് സംസ്ഥാന പോലീസുള്ളത് എന്ന് ഡി ജി പി ഇന്ന് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു..കടുവയെ പിടിച്ച കിടുവ എന്നേ കേട്ടിട്ടുള്ളൂ..ഇപ്പോൾ നേരിൽ കാണാൻ കഴിയുന്നു. .ഇത്തരത്തിലുള്ള ആളുകളെ പ്രമാദമായ പല കേസുകളും ഏല്പിച്ചാൽ കേരളത്തിന്റെ സ്ഥിതി എന്താവും..എങ്ങനെ ഉള്ളവരെ പൊലീസ് സേനയിൽ നിന്നു മാറ്റി നിർത്തുന്നയാവും നല്ലത്..ഇവരെ പുറത്താക്കി സഖാവിന്റെ മുളക് കഷായം തളിച്ച് ശുദ്ധി കലശം നടത്തുന്നത് നല്ലതാണ്… പക്ഷേ കേസിന്റെ തുമ്പ് അന്വേഷിച്ച് വരുന്ന പൊലിസിനെ കൈകാര്യം ചെയ്യാൻ ആഹ്വാനം ചെയ്തു കൊണ്ടുള്ള ഈ പ്രസംഗം മണി ആശാനിൽ നിന്ന് പ്രചോദനം ഉൾകൊണ്ടാണോ സഖാവ് നടത്തിയത് എന്ന് തോന്നതെ തരമില്ല..മുളക് വെള്ളം തളിക്കാൻ പറയുന്നതും കായികമായി കൈകാര്യം ചെയ്യണം എന്ന് പറയുന്നതും തമ്മിൽ വലിയ വ്യത്യാസം ഉണ്ടെന്ന് തോന്നുന്നില്ല…ഇനി മലയാളം പുതിയ ലിപിയിൽ മുളക് വെള്ളം തളിക്കുക എന്നത് അനുഗ്രഹിക്കുക എന്ന് വല്ല പ്രയോഗവും ഉണ്ടോ എന്ന് എനിക്ക് അറിയില്ല..അങ്ങനെ ഒന്ന് ഉണ്ടെങ്കിൽ ഞാൻ തെറ്റിധരിക്കപെട്ടു എന്നാണ് തോന്നുന്നത്..അതു കൊണ്ട് തന്നെ ജനങ്ങളെ വെല്ലുവിളിച്ച് കൊണ്ട്..നിയമപാലകരെ വെല്ലുവിളിച്ചു കൊണ്ടുള്ള ഇത്തരം പ്രസ്താവനകൾ സാംസ്കാരിക കേരളത്തിനു ദഹിക്കുന്നതല്ല എന്ന് പൊതുപ്രവർത്തകർ ഓർക്കുന്നത് നന്നായിരിക്കും… എന്തായാലും കൂടുതൽ ശുഭത്തരങ്ങളുമായി കാണാം എന്ന പ്രതീക്ഷയോടെ…

Advertisements

One response to “ശുംഭത്തരങ്ങൾക്ക് മുളക് കഷായം തന്നെ ബെസ്റ്റ്…

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w