ശ്രേയയുടെ മൊബൈൽ നമ്പർ വേണ്ടവർ സമീപിക്കുക..

ഈ പോസ്റ്റ് എഴുതുന്നത് സത്യമാണോ എന്ന് സ്ഥിതീകരിക്കാത്ത ഒരു ഫേസ്ബുക്ക് പോസ്റ്റിനെ ഉദ്ദരിച്ചാണ്..ഇതു ചിലപ്പോൾ ഏതെങ്കിലും ഫേസ്ബുക്ക് ഭ്രാന്തന്റെ ഭാവനയിൽ തോന്നിയ കഥ ആയിരിക്കാം.. എന്നിരുന്നാലും വായിച്ചപ്പോൾ ഒരു പക്ഷേ ഇതു സത്യമായേക്കാമോ എന്നൊരു തോന്നൽ..അല്ലെങ്കിൽ ഇങ്ങനെ ആരുടെയെങ്കിലും മനസ്സിൽ തോന്നിയെങ്കിൽ അത് നടക്കാനുള്ള സാധ്യത കണക്കിലെടുത്ത് എഴുതുന്നു..നമ്മൾ ഫ്ലെക്സി റീച്ചാർജ് ചെയ്യാൻ മോബൈൽ കടകളിൽ കൊടുക്കുന്ന നമ്പറുകൾ വിൽക്കപ്പെടുന്നത്രേ..അതും വൻ വിലക്ക്. ..പ്രത്യേകിച്ചു പെൺകുട്ടികളുടെ നമ്പറുകൾക്കാണ് ഡിമാന്റ്..റീച്ചാർജ് ചെയ്യാൻ വരുമ്പോൾ തന്നെ ആ പെൺകുട്ടിയുടെ നമ്പറിനൊപ്പം അവരുടെ വയസ്സും കടക്കാർ കുറിച്ചു വയ്ക്കാറുണ്ടത്രേ..ഇതിനെക്കുറിച്ച് ഫേസ്ബുക്കിൽ കണ്ട് പോസ്റ്റ് താഴെ ചേർക്കുന്നു “കേരളത്തിലൊരു പുതിയ ബിസിനസ്; യുവതികളുടെ ഫോണ്‍ നമ്പര്‍ വില്‍പ്പനയ്ക്ക്•മൊബൈല്‍ ഫോണ്‍ റീചാര്‍ജ്ജിങ് സെന്ററുകളില്‍ നിന്നും ഫോണ്‍ റീചാര്‍ജ്ജ് ചെയ്യുന്ന പെണ്‍കുട്ടികള്‍ സൂക്ഷിയ്ക്കുക, നിങ്ങളുടെ നമ്പറുകള്‍ അന്യരുടെ പക്കല്‍ എത്തിയേക്കാം. ഫോണ്‍ നമ്പറുകള്‍ വില്‍ക്കാനും വാങ്ങാനുമായെത്തുന്ന സംഘങ്ങള്‍ കേരളത്തില്‍ കൂടി വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. എളുപ്പത്തില്‍ വലയില്‍ വീഴ്ത്താവുന്ന കൗമാരപ്രായത്തിലുള്ള പെണ്‍കുട്ടികളുടെ ഫോണ്‍ നമ്പറുകളാണ് ഇങ്ങനെ വിറ്റുപോകുന്നതെന്ന് സൈബര്‍ നടത്തിയ അന്വേഷത്തില്‍ വ്യക്തമായിട്ടുണ്ട്. കുട്ടികളെ ദുരുപയോഗപ്പെടുത്തുകയാണ് ഈ നമ്പറുകള്‍ പണം കൊടുത്ത് വാങ്ങുന്നവരുടെ ഉദ്ദേശം.മൊബൈല്‍ ഫോണ്‍ റീചാര്‍ജ്ജ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് കടക്കാര്‍ രേഖപ്പെടുത്തുന്ന ഫോണ്‍ നമ്പറുകളാണ് വില്‍പനയ്‌ക്കെത്തുന്നത്. സ്‌കൂള്‍-കോളെജ് പരിസരങ്ങളിലെ മൊബൈല്‍ റീചാര്‍ജ്ജ് ഷോപ്പുകളിലാണ് ഇത്തരം സംഭവങ്ങള്‍ കൂടുതലും അരങ്ങേറുന്നത്. ഫോണ്‍ റീചാര്‍ജ്ജ്ചെയ്യാനായി കുട്ടികളെത്തുമ്പോള്‍ അവരുടെ നമ്പര്‍ എഴുതിയെടുക്കുന്നതിനൊപ്പം അവരുടെ ഏകദേശം പ്രായവും കടക്കാര്‍ എഴുതിവെയ്ക്കുമത്രേ. ഈ നമ്പറുകളാണ് വന്‍തുകയ്ക്ക് വിറ്റുപോവുക. സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന പല പീഡനക്കേസുകളിലും ഒളിച്ചോടല്‍ സംഭവങ്ങളിലും വില്ലനായി വരുന്നത് മൊബൈലുകളാണെന്ന് പൊലീസിന് നേരത്തെ സൂചന ലഭിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ 1012 പെണ്‍കുട്ടികളാണ് മൊബൈല്‍ ഫോണ്‍ പ്രണയത്തില്‍ കുരുങ്ങി ഒളിച്ചോടിയത്”.ഇങ്ങനെ ഒരു ക്രാപ്പാവാൻ സാധ്യതയുള്ള വാർത്ത കൊടുന്നതിലൂടെ നല്ലവരായ ,സത്യസന്ധരായ ഒരു കൂട്ടം കച്ചവടക്കാരെ കരി വാരി തേക്കാൻ ഞാൻ മുതുരുന്നില്ല..ഇങ്ങനെ ഒരു പൊസ്റ്റ് ഫേസ്ബുക്കിൽ വന്നത് മൂലം ചിലരെങ്കിലും ഇത്തരം പ്രവർത്തികൾ ചെയ്യുന്നുണ്ടെന്ന് സംശയിക്കാതിരിക്കാനും വയ്യ.. ഇങ്ങനെയുള്ള ഒരു മനുഷ്യന്റെ സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കുന്ന കുറ്റകൃത്യങ്ങൾ പെൺകുട്ടികളെ മാത്രമല്ല ബാധിക്കാൻ പോകുന്നത്..മറ്റു പല തരത്തിലും ഈ പ്രവണത ദുരുപയോഗം ചെയ്യപ്പെടാം..മിനിറ്റിനു..മിനിറ്റിനു ഓഫറുകളുമായി എത്തുന്ന മൊബൈൽ സേവനദാതാക്കൾ ഒരിക്കലും മുഴുവനായി പേപ്പർ റീച്ചാർജ് എന്ന ആശയത്തോട് യോജിക്കാൻ വഴിയില്ല..ഇങ്ങനെയൊരു തെറ്റു ഒഴിവാക്കാൻ നമുക്ക് എന്ത് ചെയ്യാം..വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കുന്നു….

Advertisements

4 responses to “ശ്രേയയുടെ മൊബൈൽ നമ്പർ വേണ്ടവർ സമീപിക്കുക..

  1. ശരിയാണ്…… ഫോണ്‍ വഴിയുള്ള റീച്ചാര്ജിങ് നിര്‍ത്തലാക്കി, കാര്‍ഡ് വഴി മാത്രമേ റീചാര്‍ജ് അനുവദിക്കാവു……

    Like

  2. അതൊരു നല്ല ഐഡിയയാണ് കുര്യച്ചാ..കാർഡ് വഴി ഒരു തുകക്കു റീച്ചാർജ് ചെയ്തതിനു ശേഷം *—# നമ്പറുകൾ കൊണ്ട് വേണുന്ന ഓഫറുകൾ ഫോണിൽ നിന്നു തന്നെ സെലക്ട് ചെയ്യാം..

    Like

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w