ഈയാഴ്ച്ചത്തെ സിനിമ:

ഇതുവരെ തമിഴും,തെലുങ്കും,ഹിന്ദിയും,ഇംഗ്ലീഷ് പടങ്ങളെ നമ്മുടെ നാട്ടിൽ കളിച്ചിരുന്നുള്ളു..ഇനിയിപ്പോൾ തുളു,ബംഗാളി,ഭോജപുരി, ഗുജറാത്തി,മറാത്തി സിനിമകൾ കൂടി കേരളത്തിൽ പ്രദർശിപ്പിക്കാൻ പോകുന്നു..എന്നിട്ടു വേണം ഉള്ള അണ്ടനും അടകോടനുമെല്ലാം ഫാൻസ് അസോസിയേഷനും ഉണ്ടാക്കി..അവന്മാരെ തുണിക്കടയിൽ റിബൺ മുറിക്കാൻ ക്ഷണിച്ചു നമുക്കൊന്നു ആഘോഷിക്കാൻ..പാവം നമ്മുടെ താരങ്ങൾ അവർ വീട്ടിലിരുന്നു ചൊറിയും കുത്തിയാൽ മതി എന്ന് പ്രൊഡ്യുസേഴ്സ് അസോസിയേഷൻ..ഇനി ഒരു ആഴ്ച്ച ഒരു പടം മാത്രം റിലീസ്സ് ചെയ്താൽ മതി എന്ന് സിനിമ പടച്ചു വിടുന്ന എൻ ആർ ഐ ചേട്ടന്മാരുടെ പക്ഷം..ഈ വർഷത്തെ ഏറ്റവും വലിയ മണ്ടന്മാർക്ക് നൽകുന്ന പുരസ്കാരം ഏറ്റു വാങ്ങാൻ ഈ ചേട്ടന്മാരെല്ലാം ഒരുമിച്ചു വരണെ എന്നൊരു അപേക്ഷ.. ഒരു ആഴ്ച്ച മോഹൻലാൽ,അടുത്ത ആഴ്ച്ച മമ്മുട്ടി (അത് മസ്റ്റാണ്..ഇല്ലെങ്കിൽ ഫാൻസ് പൈയ്യന്മാരുടെ തനി കൊണം കാണും),അടുത്തതിൽ സുരേഷ് ഗോപി. .ഇങ്ങനെ പറഞ്ഞു പറഞ്ഞു അനൂപ് മേനോനും വിനു മോഹനും ഒക്കെ കഴിഞ്ഞപ്പോൾ ആ വർഷം കഴിഞ്ഞു..അപ്പോഴും മണിച്ചേട്ടന്റെ ഒരു പടം റിലീസ് ചെയതിട്ടില്ല..അത് അടുത്ത വർഷം ചെയ്യാമെന്ന് വച്ചാൽ അതും നടക്കില്ല..അടുത്തവർഷം തുടങ്ങുന്നത് മമ്മൂട്ടിയിൽ തന്നെയാവെണ്ണം എന്ന് മമ്മൂട്ടി ഫാൻ അസോസിയേഷന്റെ ഭീക്ഷണി..മണിച്ചേട്ടൻ പെട്ടിക്കകത്തു തന്നെ..ഇതായിരിക്കും ആഴ്ച്ച ഒന്നിന്റെ അവസ്ഥ.. ഇനി തിയേറ്ററുകളിലേക്ക് വരാം..തിരുവനന്തപുരം പട്ടണത്തിൽ തന്നെ 10 ഏ ക്ലാസ്സ് തിയേറ്ററുകൾ..വർഷം 50 സിനിമ..ഒരു തിയറ്ററിനു വർഷം ശരാശരി 5 സിനിമ..നിർമ്മാതാക്കൾ രക്ഷപെട്ടു..ഇനി ഹീറോ ആണെങ്കിലും സീറോ ആണെങ്കിലും നൂറു ദിവസം ഓടുമെന്ന് ഉറപ്പ്..ഇതൊക്കെ നടക്കുന്ന കാര്യമാണോ..എന്റെ പ്രൊഡ്യൂസ് ചേട്ടന്മാരെ..ഇതാ കാശ് കൂടിപ്പോയാലുള്ള കുഴപ്പം ..ഉള്ള ബുദ്ധി കൂടി നഷ്ടപെടും..ഇങ്ങനെ ഒരു സാഹചര്യമുണ്ടായാൽ തിയറ്ററുകാർ വിജയെയും സൂര്യയേയും അല്ലു അർജ്ജുനെയും വെച്ചങ്ങ് അഡ്ജ്സ്റ്റ് ചെയ്യും..നമ്മുക്ക് കിട്ടേണ്ട കാശ് വല്ല പാണ്ടിയുടേയും പെട്ടിക്കകത്തിരിക്കും.. ആർക്ക് പോയി ? തിയേറ്ററുടമകൾ ഈ തീരുമാനത്തെ തള്ളികളഞ്ഞിട്ടുണ്ട്..അമ്മയും ഈ മണ്ടൻ തീരുമാനത്തെ പിന്തുണക്കുമെന്ന് കരുതുന്നില്ല.. വായ് തുറന്നാൽ ഇത്തരം ശുദ്ധ മണ്ടത്തരങ്ങൾ വിളമ്പുന്ന പ്രൊഡ്യൂസർ ചേട്ടന്മാർ തീർച്ചയായും ജഗദീഷിനെ ഒന്ന് കാണുന്നത് നന്നായിരിക്കും..വേറെ ഒന്നിനുമല്ല.. നിങ്ങളെ പോലുള്ളവർ കോമഡി സ്റ്റാർ പ്രോഗ്രാമിലെങ്ങാനും വന്നും രണ്ടു ഡയലോഗ് അടിച്ചാൽ..അത് മതി ആ ആഴ്ച്ച മുഴുവനും ഓർത്ത് ഓർത്ത് ചിരിക്കാൻ..

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w