ലോ’റൺസ്’ തന്നെ..!!

അക്രമരാഷ്ട്രീയത്തിന്റെ ചോര വീണു നനഞ്ഞു കിടക്കുന്ന പിച്ച് ഇതു വരെ ഉണങ്ങീട്ടില്ല..അത് കൊണ്ട് കൂടുതൽ ബൗൺസ് ഉണ്ടാവാൻ സാധ്യതയുണ്ട്..വലങ്കൈയ്യൻ പേസ് ബൗളറുമാർ തിളങ്ങാൻ സാധ്യത ഉണ്ട് എന്നാണ് നിരീക്ഷകരുടെ അഭിപ്രായം…വിമാനത്തിൽ വിൻഡോ സീറ്റ് കിട്ടാഞ്ഞ് അടിയുണ്ടാക്കുന്ന നെറികെട്ട വലങ്കൈൻ പേസ് ബൗളർമാർ ഒരു പക്ഷേ അടി മേടിച്ചു കൂട്ടിയേക്കാം..പിച്ചിൽ അങ്ങിങ്ങു കാണുന്ന താമരയുടെ ആകൃതിയിലുള്ള വിള്ളലുകൾ ഒരു പക്ഷേ വലങ്കൈയ്യന്മാർക്കൊപ്പം ഇടംകൈയ്യന്മാർക്കും പ്രശ്നമുണ്ടാക്കാം..എന്തായാലും ഒരു ലോ’റൺസ്’ സ്കോർ ചെയ്യുന്ന ഒരു മാച്ച് തന്നെയാവും ഇത്. മൽസരഫലം നാളെ അറിയാം… എന്തായാലും സംഭവം ചരിത്രമാകും..ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഇത്തരം ഒരു പിച്ച് ഇത് ആദ്യം..ആരു ജയിച്ചാലും കളി കണ്ടുകൊണ്ടിരിക്കുന്ന…കളിക്കു കയ്യടിക്കുന്ന നമ്മൾ കാണികൾ മണ്ടന്മാരാവും…കാരണം വലങ്കൈയ്യൻ പേസർ ഒരു പക്ഷേ വിക്കറ്റ് നേടിയെന്നിരിക്കെട്ടേ..പക്ഷേ അയാൾക്കതിനുള്ള അർഹത ഉണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്.. എതിരാളികളെ തന്തക്കു വിളിച്ചു ചൊടിപ്പിച്ചും..കാണികൾക്കു നേരെ തെറി അഭിഷേകം ചൊരിഞ്ഞു കുപ്പി വലിചെറിഞ്ഞും നേടുന്ന വിക്കറ്റുകൾക്ക് ഒരു വിലയും ഉണ്ടാവില്ല..ഇടങ്കൈയ്യന്മാർക്കൊപ്പമാണ് കളിയെങ്കിൽ തങ്ങളുടെ പേസ് ബോളർമാർക്ക് അനുകൂലമാവാൻ വേണ്ടി പിച്ച് ചോര കൊണ്ട് നനച്ചു എന്ന് പഴി കേൾക്കേണ്ടി വരും..ഇനി ആർക്കും ഇതു പോലെ പിച്ചിൽ കൃതൃമം കാട്ടി കളി ജയിക്കാം എന്ന നിലയിലേക്ക് ഈ കളി അധപതിക്കാനും ഇടങ്കൈയ്യന്മാരുടെ റ്റേണിംഗ് കാരണമയേക്കാം..പിച്ചിൽ അങ്ങിങ്ങു കാണുന്ന വിള്ളലുകൾ ഒരു പക്ഷേ വില്ലന്മാരാവാം..കാവി നിറത്തിൽ കാണുന്ന ഈ വിള്ളലുകൾക്ക് അത്ര നല്ല ചരിത്രമല്ല ഉള്ളത്.. ഇങ്ങനെ ഇടങ്കൈയ്യന്മാരും വലങ്കൈയ്യന്മാരും ഒപ്പം വിള്ളലുകളും ഉള്ള ഒരു മത്സരം പ്രഖ്യാപിച്ചപ്പോഴേ ഇടങ്കൈയ്യന്മാർ തന്നെ നേടും എന്ന് നമ്മൾ കാണികൾ ഉറപ്പിച്ചു..കാരണം നെറികെട്ട കളികളിച്ചു വിക്കറ്റു നേടുന്ന സ്വഭാവമുള്ള വലങ്കൈയ്യന്മാരോടു നമുക്ക് ഒരിക്കലും യോജിക്കാൻ കഴിയുമായിരുന്നില്ല..അതുപോലെ ഇടങ്കൈയ്യൻ ടീമിലെ കളിക്കാർക്കെല്ലാം ഇത്തരം പിച്ചിനോടുള്ള ഒരു പരിചയം അവർക്ക് വലിയ മുൻതൂക്കം നൽകുമെന്ന് നമ്മൾ കരുതി..അപ്പോഴാണ് ജയിക്കുമെന്ന് ഉറപ്പായ ഒരു മത്സരം അവർ കൈവിട്ടത്..ഒരു മണ്ടത്തരമായ തീരുമാനത്തിലൂടെ..കളിയുടെ തലേ ആഴ്ച്ച അവർ രഹസ്യമായി പിച്ചു നനച്ചു..നനച്ചത് അവരാണോ എന്ന് ഇതു വരെ തെളിവൊന്നുമില്ലെങ്കിലും…കാണികൾക്ക് മുന്നിൽ അവർ വില്ലന്മാരായി..കാരണം തെറി വിളിക്കുന്നതിനെക്കാൾ വലിയ കുറ്റമാണെല്ലോ കൃതൃമം കാട്ടുന്നത്..ഇത്തരം കള്ളത്തരങ്ങൾ വിള്ളലുകളുടെ ആഴം കൂട്ടാനും സഹായിച്ചു.. ഇപ്പോൾ കാണികൾക്ക് ഒരു കൺഫ്യൂഷൻ..വലിയ കള്ളനു വേണ്ടി കയ്യടിക്കണോ..ചെറിയ കള്ളനു വേണ്ടി കയ്യടിക്കണോ എന്ന്..പക്ഷേ അവർക്ക് പിന്നെയും കൺഫ്യൂഷൻ..ഏതാണ് വലിയ കള്ളം..ഏതാണ് ചെറിയ കള്ളം..എന്തായാലും നാളെ നമുക്ക് കാണാം അവരുടെ തീരുമാനം..ആർക്ക് വേണ്ടി കയ്യടിച്ചാലും തല മുടാൻ ഒരു തുണി കരുതുന്നത് നന്നാവും..കാരണം ആർക്ക് വേണ്ടി കയ്യടിച്ചാലും അവസാനം നാണക്കേട് കാണികൾക്ക് തന്നെ..

Advertisements

2 responses to “ലോ’റൺസ്’ തന്നെ..!!

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w