മന്ത്രിയുടെ കാറിനു പെറ്റി അടിക്കാൻ ധൈര്യമുള്ള പോലീസുകാരുണ്ടോ…

സൺ ഫിലിം ഒട്ടിക്കാൻ പതിനായിരം രൂപ..വലിച്ചിളക്കാൻ 500 രൂപ..ഇനി വലിച്ചിളക്കിയിലെങ്കിൽ പെറ്റി 100 രൂപ..നൂറ് രൂപകൊടുത്തും സൺ ഫിലിം സംരക്ഷിക്കുന്നതിലാണ് എല്ലാവർക്കും താല്പര്യം…കാറീനുള്ളിലെ കുറ്റകൃത്യങ്ങൾക്ക് തടയിടുക എന്ന ഉദ്ദേശത്തോടെ ഏപ്രിൽ 28ആം തിയതി സുപ്രീം കോടതി നടത്തിയ വിധി പ്രസ്ഥാവന കേരളം അത്ര കണ്ട മട്ടില്ല..കാറിന്റെ മുന്നിലും പുറകിലും ഉള്ള ഗ്ലാസ്സ് 70 ശതമാനം സുതാര്യത ഉള്ളതായിരിക്കണം എന്നും സൈഡ് ഗ്ലാസ്സുകൾ 50 ശതമാനം സുതാര്യത ഉള്ളതായിരിക്കണം എന്നതായിരുന്നു വിധി..അതായത് ഇപ്പോൾ നമ്മൾ ഉപയോഗിക്കുന്ന ഇരുണ്ട ഗ്ലാസ്സുകൾ ഉപയോഗിക്കാൻ കഴിയില്ല..കാറിനുള്ളിൽ നടക്കുന്ന കാര്യങ്ങൾ വ്യക്തമായി കാണാൻ കഴിയണം..കേൾക്കുമ്പോൾ ഇന്നിന്റെ ആവശ്യമായ വിധി..പക്ഷേ ഈ വിധി പ്രസ്താവനയിൽ കോടതി വിട്ടു പോയ ചില കാര്യങ്ങൾ പറയാൻ കുറച്ചു സമയം എടുക്കട്ടേ… ഈ വിധി വന്നുടൻ പെറ്റി അടിക്കൽ മഹാമഹം തുടങ്ങി..അതു കണ്ട് പേടിച്ചു പലരും കാറിന്റെ സൺ ഫിലീം ഇളക്കി..അപ്പോഴാണ് അവർക്ക് പറ്റിയ അബദ്ധം മനസ്സിലാവുന്നത്..ഫിലീം ഇളക്കിയതിനു ശേഷം AC നന്നായി പ്രവർത്തിക്കുന്നില്ല..അപ്പോഴാണ് സൺ കണ്ട്രോൾ കർട്ടൻ എന്ന ആശയം ഉള്ളിൽ ഉദിച്ചത്..ഒരു സെറ്റ് കർട്ടൻ മേടിച്ചു..വില പറയുന്നില്ല..AC നന്നായി പ്രവർത്തിക്കണം എന്ന് മാത്രമേ നോക്കിയുള്ളു…ഇപ്പോൾ 50 ശതമാനം പോയിട്ട് 10 ശതമാനം കൂടി സുതാര്യത എന്റെ കാറിന്റെ ഗ്ലാസ്സിനില്ല..പക്ഷേ സൺ ഫിലീം ഇളക്കി കേട്ടോ..ഇനി എന്നെ പെറ്റി അടിക്കരുത്..ഇനി കർട്ടന്റെ കാലം ആണെന്ന് തോന്നുന്നു..ഇത്തരം കർട്ടനുകളെ കുറിച്ചോ സുതാര്യതെയെ ബാധിക്കുന്ന മറ്റു കാര്യങ്ങളെ കുറിച്ചൊ വിധി പ്രസ്താവനയിൽ പറയാത്തത് കൊണ്ട് വളരെ വിദഗ്തമായി നിയമത്തെ പറ്റിക്കാൻ കഴിഞ്ഞു..കർട്ടനുള്ളിൽ നടക്കുന്ന കൊലയും ബലാൽസംഗവും കണ്ടുപിടിക്കാന് ഇനി എന്താണൊരു വഴി..കർട്ടൺ നിരോധിക്കുക.. അടുത്ത പോരായ്മ..സ്വകാര്യത വളരെ കൂടുതൽ ആവശ്യമുള്ളവരാണ് സിനിമ താരങ്ങളും മറ്റ് സെലിബ്രിറ്റികളും..ഈ ഇടക്കാണ് സൺ ഫിലീം പ്രശ്നത്തിനു കുഞ്ചാക്കൊ ബോബന്റെ കാറിനു പെറ്റി അടിച്ചത്..ഇത്തരം പ്രശ്സ്തർ തുറന്ന വാഹനത്തിൽ യാത്ര ചെയ്താൽ സംഭവിക്കാവുന്ന പുലിവാലുകൾ ധാരാളമാണ്..അതുകൊണ്ട് ഇത്തരത്തിലുള്ളവർക്ക് ഇളവ് കൊടുക്കേണ്ടത് അത്യാവശ്യമാണ്.. പിന്നെ മന്ത്രിമാർ..ചിലരുടെ കാറിൽ ഇപ്പോഴേ സൺ ഫിലിം മാറ്റി കഴിഞ്ഞു..ചിലർ പക്ഷേ മാറ്റാൻ ഒരുക്കമല്ലാത്തതു പൊലെയും തോന്നുന്നു..സുരക്ഷ ഭീക്ഷണി ഏറെ നിലനിൽക്കുന്നതിനാൽ..മന്ത്രിമാർ പോലെയുള്ളവരുടെ വാഹനത്തിനു ഇളവു അനുവദിക്കണം എന്നുള്ള ഒരു അഭിപ്രായവും വിധി പ്രസ്താവനയിലില്ല..പക്ഷേ അവർക്ക് ഇളവ് അനുവദിക്കേണ്ടത് ആവശ്യമാണ്..ഇപ്പോൾ മന്ത്രിയുടെ കാറിനും പെറ്റി അടിക്കാം എന്നാണ് നിയമം പറയുന്നത്.. ഇത്തരത്തിൽ സമൂഹത്തിൽ വി ഐ പികൾ ആയവർ ഇല്ലാത്തെ കുറ്റകൃത്യങ്ങൾ നമ്മുടെ നാട്ടിൽ കുറവാണ്..ഇത്തരം ആനുകൂല്യങ്ങൾ ഈ പ്രശ്സ്തർ ദുരുപയോഗം ചെയ്തേക്കാം..നമുക്ക് സൺ ഫിലീം ഇളക്കാമെങ്കിൽ എന്ത്കൊണ്ട് മന്ത്രിക്കു ചെയ്തു കൂടാ..എന്ന പല ചോദ്യങ്ങളും ഉയർന്നു വരാം..ഗോസിപ്പ് കോളത്തിൽ വാർത്തയുണ്ടാക്കാൻ സിനിമാക്കാരന് പെറ്റി എഴുതി കൊടുക്കാം..പക്ഷെ ഒരു മന്ത്രി കാറിനു പെറ്റി അടിക്കാൻ ധൈര്യമുള്ള പൊലീസുകാരുണ്ടൊ..അതു കൊണ്ട് മന്ത്രിയെ ഈ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കാം.. ഇനി 100 രൂപ ടിക്കറ്റ് മേടിച്ച ഞങ്ങൾ ജനങ്ങളെ കൂടി ഇതിനകത്ത് നിന്ന് ഒഴിവാക്കി തന്നാൽ..ഒരു നിയമം കൂടി കുധാ ഗ്ഗബ…

Advertisements

2 responses to “മന്ത്രിയുടെ കാറിനു പെറ്റി അടിക്കാൻ ധൈര്യമുള്ള പോലീസുകാരുണ്ടോ…

  1. ശരിയാണ് അജിത്ത്… നിയമങ്ങൾ ഉണ്ടാക്കുന്നവർ അത് ലംഘിക്കപെടാനുള്ള പഴുതുകൾ കൂടി അടച്ചിട്ടു വേണം അത് ജനങ്ങളിൽ അടിച്ചേൽപ്പിക്കാൻ..

    Like

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w