പാടിയാൽ കൊല്ലുന്ന രാജ്യം..

അങ്ങനെയും ഒരു രാജ്യമുണ്ടോ..?? എന്ന ചോദ്യത്തിനു ഉത്തരം നമ്മുടെ തൊട്ടടുത്ത് തന്നെ ഉണ്ട്..പാകിസ്താനിൽ തന്നെ..പ്രശസ്ത പാകിസ്താനി പോപ്പ് ഗായിക ഗസല ജാവേദ് പാടിയതിന്റെ പേരിൽ വെടിയേറ്റ് മരിച്ചു..24 വയസ്സായിരുന്നു…പാകിസ്താനി താലിബാൻ പാകിസ്താന്റെ വടക്ക് കിഴക്കൻ പ്രവശ്യയായ പാസ്തോകളുടെ ഇടയിൽ പാട്ടും നൃത്തവും നിരോധിച്ചിരിക്കുകയായിരുന്നു.. പുരുഷമേധാവിത്വം എന്നത് വളരെ കൂടുതലായി കാണപ്പെടുന്ന ഒരു രാഷ്ട്രമാണ് പാകിസ്താൻ..തന്റെ ഭർത്താവിന്റെ അവിഹിത ബന്ധത്തെ ചോദ്യം ചെയ്തു വിവാഹമോചനം ആവശ്യപെട്ടതായിരുന്നു ഗസല ചെയ്ത ആദ്യ തെറ്റ്..പാകിസ്താനിൽ സ്ത്രീക്ക് വിവാഹമോചനം ആവശ്യപെടാൻ കഴിയില്ല..താലിബാൻ പാട്ടും നൃത്തവും നിരോധിച്ചത് ഗസല പോലുള്ള ഗായകരുടെ ജീവിതം ദുസഹമാക്കി..പലപ്പൊഴും പാസ്തോ ഭാഷയിൽ അവർ പാടിയ പാട്ടുകൾ റെക്കോഡ് ചെയ്യാൻ ദുബായിൽ എത്തേണ്ട ഗതികേട് വന്നു…ഇത് ഗസല തുറന്നു പറഞ്ഞിട്ടുമുണ്ട്…ഇതൊക്കെ പലപ്പൊഴും താലിബാനെ ചൊടിപ്പിച്ചിട്ടുണ്ട്..താലിബാണോ അതൊ അവരുടെ മുൻ ഭർത്താവാണോ കൃത്യം ചെയ്തത് എന്നതിനു ഒരു വ്യക്തത കണ്ടെത്താൻ ഇതു വരെ പൊലീസിനു കഴിഞ്ഞിട്ടില്ല… പ്രസ്തുത സംഭവം ഇങ്ങനെയായിരുന്നു…ഒരു ബ്യൂട്ടി പാർലറിൽ നിന്നു ഇറങ്ങി വന്ന ഗസല അച്ചനോടൊപ്പം തങ്ങളുടെ കാറിൽ കയറി..അപ്പോൾ ഒരു ബൈക്കിൽ പാഞ്ഞു വന്ന രണ്ടു പേർ അവർക്കു നേരെ നിറയൊഴിക്കുകയായിരുന്നു..ഗസലയും അച്ചനും തൽക്ഷണം മരിച്ചു..6 ബുള്ളറ്റുകളാണ് ഗസലയുടെ ശരീരത്തിൽ നിന്നു കണ്ടെടുത്തത്.. പൊലീസ് പറയുന്നത് ഇതിൽ താലിബാനൊന്നും പെട്ടിട്ടില്ല..അവരുടെ മുൻ ഭർത്താവ് തന്നെയാണ് പ്രതി എന്നാണ്..2010ഇൽ ബിസിനസ്സു കാരനായി ജഹാങ്ഗീറിനെ വിവാഹം ചെയ്ത ഗസലായ്ക്ക് തികഞ്ഞ താലിബാൻ അനുഭാവിയായ ഭർത്താവിൽ നിന്ന് വളരെ കടുത്ത പീഡനം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്..വിട്ടിലും അവരെ പാടാനോ നൃത്തം ചെയ്യാനോ അയാൾ അനുവദിച്ചിരുന്നില്ല..അതൊന്നും കൂടാതെ അവിഹിത ബന്ധങ്ങളും..ഇതാണ് വിവാഹമോചനത്തിൽ കലാശിച്ചത്.. ഈ സംഭവം രാഷ്ട്രീയ സംഭവവികാസങ്ങൾക്കോപ്പം ലീഡായി തന്നെ കാണിക്കാൻ ചാനലുകൾ മത്സരിക്കുന്നുണ്ട്..ഇത് പാകിസ്താനിൽ നടക്കുന്ന കാട്ടു നീതികളെ ഒരിക്കൽ കൂടി ലോകത്തിന്റെ മുന്നിൽ തുറന്നു വച്ചിരിക്കുകയാണ്…കഴിഞ്ഞ വർഷങ്ങളിലാണ് മറ്റൊരു ഗായിക അയമാൻ ഉദാസ്സ് കൊല്ലപെട്ടത് ഇപ്പോൾ ഗസലയും..ആത്മസംഘർഷം നിയന്ത്രിക്കാൻ മനുഷ്യനെ സഹായിക്കുന്ന രണ്ട് അനുഗ്രഹീത കലകളാണ് സംഗീതവും നൃത്തവും..അത് നിരോധിച്ചു കൊണ്ട് മാനസ്സിക നില തെറ്റിയ ഒരു സമൂഹത്തെ ഉണ്ടാക്കാനെ താലിബാനു കഴിയൂ..ഇതിനെതിരെ ശബ്ദിക്കാൻ മറ്റ് ലോകരാജ്യങ്ങൾ തയ്യാറാവണം…

Advertisements

One response to “പാടിയാൽ കൊല്ലുന്ന രാജ്യം..

  1. ഇത് എഴുതുമ്പോൾ ലോക സംഗീത ദിനം ഇന്നാണ് എന്ന് അറിഞ്ഞുകൊണ്ടായിരുന്നില്ല…ഗസല ഈ ലോക സംഗീത ദിനത്തിൽ ചർച്ച ചെയ്യപെടേണ്ട ഒരു വിഷയം തന്നെയാണ്…

    Like

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w