സ്വർലോകത്തെ ബോറന്മാർ….

സിനിമ എന്ന സ്വർഗ്ഗലോകത്തിലെ മുത്തുക്കൾ എന്ന് ഒരുകാലത്ത് വിലയിരുത്തപ്പെട്ട രണ്ട് ബോറന്മാരെ കുറിച്ചാണ് ഈ പറഞ്ഞു വരുന്നത്..ഒരു ഗുരുവിനേയും ശിഷ്യനേയും കുറിച്ച്..അത് മറ്റാരുമല്ല. .ബോളിവുഡിലെ സൂപ്പർ സംവിധായകൻ രാം ഗോപാൽ വർമ്മയും ശിഷ്യൻ അമൽ നീരദും..ബാച്ചിലർ പാർട്ടി എന്ന പുതിയ 5 മിനിറ്റ് Thumps Up ന്റെ പരസ്യം 2 മണിക്കൂർ കൊണ്ട് കണ്ടു തീർക്കണ്ടി വന്ന ലക്ഷകണക്കിനു ഹതഭാഗ്യന്മാരിൽ ഒരാളാകേണ്ടി വന്ന സ്പിരിറ്റിൽ എഴുതട്ടേ..ഇയാൾ രാം ഗോപാൽ വർമ്മയുടെ ശിഷ്യൻ തന്നെ…ഫ്ലോപ്പിൽ നിന്നു ഫ്ലോപ്പിലേക്ക് പാതാള കുഴി തോണ്ടി കൊണ്ടിരിക്കുന്ന രാമുവിന്റെ പാതയിലൂടെ തന്നെയാണോ അമലിന്റെയും യാത്ര എന്ന് സംശയിക്കാതെ വയ്യ..പരീക്ഷണ ചിത്രങ്ങള് വിജയം നേടുന്ന ഈ കാലത്തെ ‘ഒടുക്കത്തെ’ പരീക്ഷണമായിരുന്നു അമലിന്റെ പുതിയ ചിത്രമായി ‘ബാച്ചിലർ പാർട്ടി’..കണ്ടിറങ്ങിയ തിയേറ്ററുകളുടെ മുന്നിലെ ഫ്ലെക്സ്സ് ബോർഡുകളിൽ അത് കാണാനും ഉണ്ട്..പണം പോയതിലല്ല ജനങ്ങൾക്ക് പരാതി..സിനിമയെന്നു പോലും പറയാൻ പറ്റാത്ത എന്തോ ഒന്ന് കണ്ട് പേടിച്ചിട്ടാണെന്ന് തോന്നുന്നു..പല സ്ഥലങ്ങളിലും ഫ്ലെക്സ്സുകൾ എല്ലാം മഴവെള്ളത്തിൽ ഒഴുകി നടക്കുന്നുണ്ട്.. രാമു എന്ന രാം ഗോപാൽ വർമ്മയെ മലയാളികൾ കൂടുതലായി അറിയുന്നത് കമ്പനിയുടെ സംവിധായകനായാണ്..അത് കഴിഞ്ഞ് കാണാൻ കൊള്ളാവുന്ന പടങ്ങളൊന്നും രാമുവിന്റെ കയ്യിൽ നിന്നു വന്നിട്ടില്ലാത്തത് കൊണ്ട് രാമു ഇന്നും മലയാളിക്ക് ഹിന്ദിയിലെ ഏതോ വമ്പൻ സംവീധായകൻ തന്നെയാണ്..പക്ഷേ കമ്പനിക്കു ശേഷം 20 ഓളം ചിത്രങ്ങൾ ചെയ്ത് രാമുവിനു അതിൽ ഒരെണ്ണം പൊലും വിജയിപ്പിക്കാൻ കഴിഞ്ഞില്ല..കഴിഞ്ഞ മാസം ഇറങ്ങിയ ഡിപ്പാർട്ട്മെന്റ് എന്ന ചിത്രത്തിൽ എത്തി നിൽക്കുന്നു ഫ്ലോപ്പുകളുടെ നീണ്ട നിര..ഒരു കാലത്ത് രംഗീലയും സത്യയും ചെയ്തപ്പോൾ ബോളിവുഡിലെ ഏറ്റവും മികച്ച ഡയറക്ടർ എന്ന പറഞ്ഞ രാമുവാണ് ഇന്ന് പരാജയത്തിന്റെ പാതാളത്തിൽ കിടക്കുന്നത്..അദ്ദേഹത്തിന്റെ പരാജയ കാരണം അന്വേഷിച്ചു എവിടെയും പോകേണ്ട..തികച്ചും നിലവാരമില്ലാത്ത മസാല പടങ്ങൾ ആയിരുന്നു പരാജയ പെട്ടവയിൽ മിക്കതും.. അത്തരം ഒരു നിലവാരത്തകർച്ച ഒരു കാലത്ത് അദ്ദേഹത്തിന്റെ ക്യാമറമാൻ ആയിരുന്ന സര്‍വ്വോപരി അദ്ദേഹത്തെ അനുകരിക്കുന്ന അമല് നീരദിന്റെ ചിത്രങ്ങളിൽ കാണുന്നുണ്ടോ..ഉണ്ട് എന്ന് തന്നെ ധൈര്യമായി പറയാം..മേജർ രവിയുടെ പട്ടാള പടം പോലെ കൊച്ചിയിലെ കൊട്ടേഷങ്കാരെ കുറിച്ച് മാത്രം പടമെടുക്കുന്ന അമൽ സിനിമയുടെ ആദ്യ പകുതിയിൽ നടത്തിയ കൊട്ടേഷൻ അടിയുടെ പുതിയ പാറ്റേൺ പ്രതീക്ഷ നൽകുന്നതായിരുന്നു..എന്നാൽ രണ്ടാം പകുതിയിൽ കുറച്ചു വെടിയും പുകയും മാത്രം..മിക്കതും പ്രതീക്ഷയോടെ അടുത്ത സീനിനായി നോക്കയിരുന്ന കാണികളുടെ നെഞ്ചത്തേക്ക്..തികച്ചും ഫിറ്റ്നെസ്സ് ഇല്ലാത്തെ നടിമാരെ കൊണ്ട് കാബറ കളിപ്പിച്ചും പാറപ്പുറത്ത് ഉരക്കുന്ന ശബ്ദം ഉള്ള ഒരു നടിയെ കൊണ്ട് പാടിച്ചും വെറുപ്പിക്കാൻ കഴിഞ്ഞതിൽ അമലിനു അഭിമാനിക്കാം.. ബിഗ് ബീ എന്ന ആദ്യ അമൽ ചിത്രം കണ്ടവർ വിധിയെഴുതി..മലയാളത്തിൽ സ്റ്റൈലിഷ് ആയി കഥ പറയാൻ കഴിയുന്ന ഒരു സിനിമാക്കാരെനെ കിട്ടി.. പിന്നീട് സാഗർ ഏലിയാസ് ജാക്കി കണ്ടപ്പൊൾ നമ്മൾ അത് ഉറപ്പിച്ചു. .അമൽ അൻവറിൽ എത്തിയപ്പൊളൊന്നു കാലിടറി..ബാച്ചിലർ പാർട്ടിയിലൂടെ അദ്ദേഹം തിരിച്ചു വരും എന്ന് നാം മോഹിച്ചത് വെറുതേയായി..നല്ലത് എന്ന് മുകളിൽ പറഞ്ഞ അദ്യ പകുതിയിലെ ചില രംഗങ്ങൾ അല്ലാതെ മറ്റൊന്നും പറയാനില്ലാത്തെ ഈ ചിത്രവുമായി മലയാളിയുടെ മുമ്പിൽ വന്ന അമലിന്റെ ധൈര്യത്തെ അഭിനന്ദിക്കാതെ വയ്യ..എന്റെ പൊന്നേ ഇനി ഇത്തരം പറ്റിക്കലുമായി ഒരു പ്രാവശ്യം കൂടി മലയാളിയുടെ മുന്നിൽ വന്നാൽ ഈ സ്റ്റാന്റ് തന്നെ വിടേണ്ടി വരും എന്റെ സ്ലോ മോഷൻ ഡയറക്ടറേ..നമിച്ചു…

Advertisements

4 responses to “സ്വർലോകത്തെ ബോറന്മാർ….

 1. സഹിക്കുന്നതിനും ഒരു പരിതി ഇല്ലേ അല്ലേ..??വിലയിരുത്തല്‍ നന്നായി..അടുത്തതില്‍ നന്നാവും എന്ന്‌ പ്രതീക്ഷിക്കാം.. ഹിഹിഹിഹിwww.ettavattam.blogspot.com

  Like

 2. നന്നായാൽ നമുക്ക് കൊള്ളാം ഷൈജു…ഈ ഫാൻസി ഡ്രസ്സ് മത്സരത്തെ ഇന്നും സിനിമയെന്നു കരുതുന്ന സുഹൃത്തുക്കൾ ഉണ്ട് എന്നത് ലജ്ജാകരമാണ്..

  Like

 3. സിനിമകാണണമെന്ന് കൂട്ടുകാര്‍ അഭിപ്രായം പറയുന്നതുകേട്ടപ്പോള്‍ തോന്നിയിരുന്നു. ഇനി ടീവീലുവരുമ്പോ കാണാംന്നു കരുതുന്നു.

  Like

 4. എന്ത് അഭിപ്രായമാണ് ശ്രീജിത്തിന്റെ കൂട്ടുകാർ പറഞ്ഞത്..അത്യാവശ്യം അടിച്ചു പൊളിക്കാൻ കാശ് ഉണ്ടെങ്കിൽ ഒന്ന് കണ്ടേര്..ഞാൻ പറയുന്നതിനു വിപരീതമായി ആ സിനിമ നല്ലതാണെന്ന് തോന്നിയാൽ വീണ്ടും കമന്റ് ചെയ്യൂ… ഞാൻ ഈ പോസ്റ്റ് ഡിലീറ്റ് ചെയ്യാം….

  Like

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w