നന്ദി സർദാരി..ഒരായിരം നന്ദി….

സരബ്ജിത്ത് സിംഗ് ഒരു തീവ്രവാദി ആയിരുന്നോ..അതോ അതിർത്തിയിലൂടെ വെറുതെ പോയ ഒരു പാവം വഴിപോക്കനോ. .എന്തായാലും അദ്ദേഹത്തിന്റെ ജീവനു വേണ്ടിയുള്ള ഓരോ ഇൻഡ്യൻ പൗരന്റെയും 4 വർഷമായി ഉള്ള പ്രാർത്ഥന ഫലിച്ചു …പ്രധാനമന്ത്രി ഗിലാനി ഇറങ്ങാനിരുന്നു..പാകിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി സരബ്ജിത്തിന്റെ വധശിക്ഷ ജീവപര്യന്തമായി കുറച്ചു..22 വർഷം ജയിലിൽ കിടന്ന സരബ്ജിത്തിനു ഇനി താമസിയാതെ പുറത്ത് വരാം..ഈ പ്രഖ്യാപനം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം കുടുതൽ ഊഷ്മളമാക്കും എന്നതിൽ സംശയമില്ല… സരബ്ജിത്തിന്റെ ചരിത്രം കൂടുതൽ ചികയുന്നത് ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങളിലേ നമ്മേ എത്തിക്കയുള്ളൂ…1990ഇൽ ലാഹോറിലും മുൾട്ടാനിലും നടന്ന 14 പേർ മരിക്കാനിടയായ സ്ഫോടനങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച തീവ്രവാദിയാണ് സർബ്ജിത്ത് എന്ന് പാകിസ്ഥാൻ ആരോപിച്ചിരുന്നു..എന്നാൽ അദ്ദേഹം പഞ്ചാബിലെ ഒരു പാവം കർഷകനാണെന്ന് അദ്ദേഹത്തിന്റെ കുടുംബം പറയുന്നു..മഞ്ജിത്ത് സിംഗ് എന്ന തീവ്രവാദി ആണ് എന്ന് കരുതി ആള് മാറി പിടിച്ചതാണെന്ന് അവർ ആരോപിക്കുന്നു..കൂടാതെ സ്ഫോടനം നടക്കുന്ന സമയത്ത് സരബ്ജിത്ത് ഇന്ത്യയിൽ ആയിരുന്നതിനു തെളിവുകളും നിരത്തുന്നു..ഇതൊക്കെ തന്നെ ആയിരിക്കണം അദ്ദേഹത്തെ മോചിപ്പിക്കാൻ സർദാരിയെ പ്രയരിപ്പിച്ചത്..എന്തായാലും സർബ്ജിത്തിന്റെ കുടുംബത്തിന്റെ ഒരു ജീവപര്യന്തം ടേമിന്റെ കാത്തിരിപ്പിനു താമസ്സിയാതെ വിരാമമാവും.. ‘എനിക്ക് എന്റെ സന്തോഷം എത്ര മാത്രം ഉണ്ടെന്ന് പറയാൻ കഴിയില്ല. .22 വർഷം നീണ്ട കാത്തിരിപ്പ്..ഞങ്ങളെ പിന്തുണച്ച..ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ച ഇന്ത്യക്കാർ..പാകിസ്ഥാനികൾ..മാധ്യമങ്ങൾ..എല്ലാവർക്കും നന്ദി’.. സർബ്ജിത്തിന്റെ മകൾ ഒരു സ്വകാര്യ ന്യൂസ് ചാനലിനു കൊടുത്ത അഭിമുഖത്തിൽ പറഞ്ഞു.. ഈ വിധി തീർച്ചയായും ഇന്ത്യ-പാക് സൗഹൃതത്തിനു ഒരു നാഴിക കല്ലാവും എന്ന് പറയാതെ വയ്യ..പ്രത്യേകിച്ച് ഹിന്ദു,മുസ്ലിം,സിക്ക് സൗഹൃദത്തിനു സഹായകമാകും ഈ വിധി എന്ന് കരുതപെടുന്നു..

Advertisements

One response to “നന്ദി സർദാരി..ഒരായിരം നന്ദി….

  1. സരബ്ജിത്ത് എങ്ങനെ സുർജിത്ത് ആയി..????ഇത് ഇന്ത്യൻ മാധ്യമങ്ങൾക്ക് പറ്റിയ തെറ്റാണോ..അതോ പാകിസ്ഥാൻ വാക്ക് മാറ്റിയതോ…സരബ്ജിത്ത് പുറത്തിറങ്ങുന്നതിനു എതിരെ വലിയ പ്രക്ഷോഭങ്ങൾ മുമ്പ് പാകിസ്ഥാനിൽ നടന്നിട്ടുണ്ട്..എന്തായാലും സരബ്ജിത്തും എത്രയും വേഗം മോചിതനാവട്ടേ…ഞാൻ എന്തായാലും ഈ പോസ്റ്റ് പിൻവലിക്കുന്നില്ല..

    Like

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w