കർത്താവിന്റെ ചാട്ടയ്ക്ക് പണിയുണ്ടാക്കുന്ന ബിഷപ്പുമാർ…

ഈ കച്ചവടത്തിനു ഒരു അറുതി വരുത്താൻ കർത്താവ് തമ്പുരാൻ തന്നെ വരണം..തന്റെ ആലയത്തെ കച്ചവടശാലയാക്കുന്ന ‘തിരു’മേനിമാരെ അടിച്ചു പുറത്താക്കാൻ..പണം അതു മാത്രമാണ് ഇന്നത്തെ സുവിശേഷം..പണത്തിനു മുകളിൽ ഏത് തിരുമേനിയും പറക്കും..ഇതുവരെ കോളേജിലും/സ്കുളിലും അദ്ധ്യാപക നിയമനത്തിന്റെ പേരിൽ നടക്കുന്ന ചില സ്ലിപ്പില്ലാ കൊടുക്കൽ വാങ്ങലുകളെ കുറിച്ചേ കേട്ടിരുന്നോള്ളൂ..ഇപ്പോഴാണ് എനിക്ക് ഈ മേടിക്കുന്നവരോട് സഹതാപം തോന്നുന്നത്..ഇതെല്ലാം മേടിച്ചു കോടികളാക്കി എത്തിച്ചാലെ ഈ തിരുമേനിമാരുടെ പ്രമോഷൻ സാധ്യമാകൂ പോലും…എല്ലാവർക്കും ടാർഗറ്റ് കൊടുത്തിട്ടുണ്ടായിരിക്കും …ഇത് ഇന്നും ഇന്നലെയും തുടങ്ങിയതാണെന്ന് തോന്നുന്നില്ല..ഇത് ഒരു സഭയിൽ മാത്രം ഒതുങ്ങുന്നതല്ല..ദൈവവചനം വെച്ച് ഗുണ്ഡാ പിരിവു നടത്തുന്ന ഈ വർഗ്ഗത്തോട് ഇപ്പോൾ തോന്നുന്ന ഇറവറൻസ്..ഒരു പക്ഷേ നശിപ്പിക്കുന്നത് ദൈവത്തിനു വേണ്ടി ജീവിക്കുന്ന ഭൂരിഭാഗം അച്ചന്മാരുടേയും തിരുമേനിമാരുടേയും മഹത്വത്തെ ആണ്.. മതം , വികാരം ഇളക്കി വിടാൻ പറ്റിയ ഒരു നല്ല മരുന്നാണ്…ബൈബിൾ ഞാൻ മുഴുവനായി വായിച്ചു തീർത്തിട്ടില്ല..അത് കൊണ്ട് തന്നെ അതിൽ പറയുന്നതിനെ കുറിച്ച് ഒരു ചുക്കും എനിക്ക് അറിയില്ല എന്ന് ഞാൻ സമ്മതിക്കുന്നു..പക്ഷേ പള്ളിയോടു ചേർന്ന് കഴുത്തറപ്പൻ ബിസിനസ്സുകൾ ചെയ്യണം എന്ന് ബൈബിളിൽ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ..കോഴ ബൈബിളിൽ വെറുക്കപെട്ട സംഗതിയായി ഞാൻ വായിച്ചിട്ടുണ്ടെന്നാണ് ഓർമ്മ..അത് കേരളത്തിലെ സഭകൾ മാറ്റി എഴുതിയോ…അതൊ അത് വേറെ പേരിലാണോ വാങ്ങുന്നത്…ഇന്ന് എല്ലാ സഭകളും നാട്ടിലെ പ്രമാണികളുടെ കരവലയത്തിനുള്ളിലാണ്..അവർ പറയുമ്പൊൾ ആടുന്ന വെറും കഴുതകളാണ് അച്ചനും തിരുമേനിയും.. തമ്മിൽ തല്ലിന്റെയും കർത്താവിനെ ഭാഗം വയ്ക്കലിന്റെയും പേരിൽ കുപ്രസിദ്ധി നേടിയ ഒരു ഭൂലോക സഭയിലാണ് പ്രസ്തുത സംഭവം..ഈ സഭയിൽ തിരുമേനിമാരുടെ എണ്ണം വളരെ കൂടുതൽ ആണ്..എല്ലാവർക്കും കൊടുക്കാൻ ഭദ്രാസനവും ഇല്ല..പലരും ചൊറിയും കുത്തി ഇരുക്കുന്നു,, എല്ലാവരെയും ഒരു തവണയെങ്കിലും ഒരു സ്ഥാനത്ത് ഇരുത്തേണ്ടേ..അതിനു ഇപ്പോൾ ഇരിക്കുന്ന ആളെ മാറ്റിയേ തിരു..അങ്ങനെ മാറ്റാൻ ചെന്നപ്പൊഴാണ് സംഭവം വഷളായത്..താൻ 3 കോടി ഡൊണേഷൻ കൊടുത്ത് അഡ്മിഷൻ എടുത്തതാണെന്ന് ആ തിരുമേനി..മാറിയിലെങ്കിൽ കൊല്ലുമെന്ന് സഭ.. കാണികൾ എന്താ ചെയ്യേണ്ടെ.. ഇന്ന് സഭകളുടെ പേരിലുള്ള പല സ്ഥാപനങ്ങളും ബിനാമികൾ നടത്തുന്ന ബിസ്സിനസ്സുകളാണെന്നത് യാത്ഥാർത്യം..അല്ലെങ്കിൽ ഈശോ തമ്പുരാനു എന്തിനാ എത്രയും പണം…ഇവർ ചെയ്യുന്നത് എന്തെന്ന് അറിയായ്കയാൽ ഇവരൊട് പൊറുക്കേണേ കർത്താവെ…

6 responses to “കർത്താവിന്റെ ചാട്ടയ്ക്ക് പണിയുണ്ടാക്കുന്ന ബിഷപ്പുമാർ…

  1. ദേവാലയം എന്നത് തന്നെയല്ലേ ഈ പള്ളി എന്ന് പറയുന്ന സാധനം..ദൈവത്തിന്റെ ആലയമാണ് അപ്പോൾ പള്ളി..ബൈബിൾ ദൈവ വചനവും..ഇവ രണ്ടും കുടി കുഴഞ്ഞു തന്നെ കിടക്കുന്ന സംഭവങ്ങളാണ് സുഹൃത്തേ…ദൈവത്തിന്റെ ആലയത്തിൽ ദൈവവചനം മാത്രം മതി..സ്വാശ്രയ കോളേജ് നടത്തി നേടിയ ലാഭകണക്ക് അവതരിപ്പിക്കേണ്ട…

    Like

  2. പള്ളിയിലെവിടെയാണ് ദൈവം? അത്യുന്നതനായ ദൈവം മനുഷ്യരുടെ കൈപ്പണിയായ കൂടാരങ്ങളില്‍ വസിക്കുന്നില്ല എന്ന് വായിച്ചിട്ടില്ലേ? പള്ളികള്‍ മനുഷ്യാലയങ്ങളും കോര്‍പ്പറേറ്റ് ഓഫീസുകളുമാണ്. ധനാഗമനമാര്‍ഗമാണ്. അതില്‍ കൂടുതലൊന്നുമില്ല.

    Like

  3. എങ്കിൽ പിന്നെ എന്തിനാണ് അജിത്തേ..ഈശോ തമ്പുരാൻ പള്ളിയിലെ കച്ചവടക്കാരെ അടിച്ചിറക്കിയത്…

    Like

  4. പുതിയ നിയമത്തില്‍ പള്ളികളില്ല. അഥവാ ആരെങ്കിലും പള്ളി പണിഞ്ഞാല്‍ അവിടെ ദൈവവുമില്ല. പഴയനിയമകാലത്തെ ആ പള്ളിയില്‍ നിന്നും അടിച്ചിറക്കിയത് “എന്റെ ആലയം പ്രാര്‍ത്ഥനാലയം എന്ന് വിളിക്കപ്പെടുമെന്ന” പ്രമാണത്തിനെ യഹൂദര്‍ വ്യഭിചരിച്ച് അവിടെ കച്ചവടം നടത്തിയതുകൊണ്ടാണ്. യേശു ഒരു മാര്‍ക്കറ്റിലേയ്ക്ക് പോയി അവിടത്തെ കച്ചവടക്കാരെ അടിച്ചിറക്കിയില്ല. പ്രാര്‍ത്ഥന മാത്രം ഉയരേണ്ടുന്ന ഒരിടത്ത് ലേലം വിളി ഉയരുന്നത് ഒരു കാലത്തും അനുവദനീയമല്ല. ഇന്നും യഹൂദപ്പള്ളികളുണ്ട്. പക്ഷെ യേശു ഒരുകാലത്തും ഭൌതികവസ്തുക്കള്‍ കൊണ്ട് ഒരു പള്ളി പണിയാന്‍ തന്റെ അനുഗാമികളോട് പറഞ്ഞുവോ? പക്ഷെ മതത്തിന് പള്ളി വേണം. അതെ അതു തന്നെ. യേശുവിന് പള്ളി വേണ്ട. മതത്തിന് പള്ളി വേണം. മതത്തിന് യേശുവിന്റെ പേര്‍ മാത്രം മതി. യേശുവിന്റെ ഉപദേശങ്ങള്‍ വേണ്ട. നോബിളിന് എന്താണ് വേണ്ടത്? പള്ളി വേണോ യേശു വേണോ? രണ്ടും ഒരുമിച്ച് ലഭിക്കയില്ല. ഒന്നുകില്‍ മാമ്മോന്‍ അല്ലെങ്കില്‍ ദൈവം

    Like

  5. പള്ളിയല്ല ദൈവം തന്നെ നമുക്ക് ആവശ്യം..പക്ഷേ താങ്കളുടെ അഭിപ്രായങ്ങൾ പള്ളിക്കു പകരം കൂട്ടായ്മമ എന്ന് പേരിട്ടു വിളിക്കുന്ന ഒരു കൂട്ടം ക്രിസ്ത്യാനികളെ പിന്തുണക്കുന്നതാണോ എന്ന് തോന്നിപൊകുന്നു..എങ്കിൽ പറയട്ടെ..അവരുടെ നല്ല വശങ്ങളെ പൂർണ്ണ ബഹുമാനം കൊടുത്തു കൊണ്ട് പറയട്ടേ..അത്തരക്കാരിലും കള്ളനാണയങ്ങൾ ഉണ്ട്..ഇന്ന് ദൈവം ചന്തയിൽ ഒരു വില്പനചരക്കാവുകയാണ്..വേലക്കാരൻ കൂലിക്ക് അർഹൻ തന്നെ..എന്നാൽ ഒടുക്കത്തെ കൂലിയാണ് അലൗകികർ എന്ന് പറയുന്ന പുരോഹിതന്മാർ കൈപറ്റുന്നത്…

    Like

ഒരു അഭിപ്രായം ഇടൂ