അടി കൊള്ളാത്തതു കൊണ്ട് എന്താണിത്ര കുഴപ്പം…

എന്റെ അപ്പനും അമ്മയും എന്നെ തല്ലിയിട്ടില്ല..ഇതു പറഞ്ഞു തീരേണ്ട താമസം അടുത്ത കമന്റ് വരും..അതാ നീ ഇങ്ങനെ ആയിപ്പോയത്..മക്കളെ തല്ലി തന്നെ വളർത്തണം എന്ന ചൊല്ല് വളരെ പ്രസിദ്ധമാണ്..അച്ചനും അമ്മയും തല്ലിയാൽ മക്കൾക്ക് നോവില്ല എന്ന അനുമാനത്തിനു വിപരീതമായ ഒരു കണ്ടുപിടുത്തവുമായാണ് കാനഡയിൽ നിന്ന് ഒരു കൂട്ടം ശാസ്ത്രജ്ഞർ ഇപ്പോൾ വന്നിരിക്കുന്നത്..

ചില മാതാപിതാക്കൾ ഉത്തമ പൗരന്മാരെ സൃഷ്ടിക്കുന്നതിനിടെ കെട്ടിയിട്ട് ബെൽറ്റ് കൊണ്ട് അടിക്കുക..പൊള്ളിക്കുക… നുള്ളുക..മാന്തുക..എങ്ങനെ എന്തെല്ലാം ചെയ്യാറുണ്ട്..ഇതു കൊണ്ടൊന്നും അവനോ അവളോ നന്നാവില്ല എന്നാണ് കാനഡയിലെ മാനിറ്റോബ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർ പറയുന്നത്…നന്നാവണമെങ്കിൽ നല്ല തന്തക്കും തള്ളക്കും ജനിക്കണം..അതേ മാർഗമുള്ളൂ..അല്ലാതെ തല്ലി നന്നാക്കാൻ ശ്രമിച്ചാൽ കുട്ടികളുടെ മനോനില തെറ്റാൻ അത് കാരണമാകും എന്ന് പഠനം പറയുന്നു…അപ്പോൾ നിങ്ങളുടെ മറുചോദ്യം ഉടൻ വരുമെന്ന് എനിക്ക് അറിയാം ..ഈ തല്ലി വളർത്തിയവരെല്ലാം മനോരോഗികൾ ആവുമെങ്കിൽ ഈ ലോകം മുഴുവനും മനോരൊഗികളെ കൊണ്ട് നിറഞ്ഞേനേ എന്ന്…എന്നാൽ അത് എല്ലാവരെയും ബാധിക്കനമെന്നില്ല..എന്നാൽ അവ ഒരു വലിയ വിഭാഗം കുട്ടികളെ ബാധിക്കുന്നുണ്ട് താനും….ഒരു മുന്തിയ വിഭാഗം പീഡിപ്പിക്കപെടുന്ന കുട്ടികൾ ഭാവിയിൽ മദ്യത്തിനും മയക്കു മരുന്നിനും അടിമകളാകുന്നു..വിഷാദ രോഗത്തിനു അടിമകളാകുന്ന ഈ കൂട്ടർ..അവസാനം അത്മഹത്യ എന്ന് വിപത്തിൽ ചെന്നെത്തുന്നു… ഇത് ഒഴിവാക്കാൻ ഒരു വഴിയേ ഉള്ളൂ…കുട്ടികളെ വേദനിപ്പിച്ചുള്ള ഈ ശിക്ഷാ രീതികൾ ഒഴിവാക്കുക..പറഞ്ഞും ഉപദേശിച്ചും നേരെയാക്കാൻ പരമാവധി ശ്രമിക്കുക..അവസാനത്തെ ആയുധമായി ചൂരൽ കഷായം പ്രയോഗിക്കുക..ഇത് ഇപ്പോഴേ കേരളത്തിലെ സ്കൂളുകളിൽ പ്രാവർത്തികമാക്കി കഴിഞ്ഞു… വീടുകളിൽ കൂടി ഈ ശീലം പിന്തുടരേണ്ടതുണ്ട്… ഈ പ്രശ്നത്തെ കുറിച്ച് അഭിപ്രായം ചോദിച്ചപ്പോൾ ഒരു സുഹൃത്ത് പറഞ്ഞ മറുപടി ചിരി ഉണർത്തുന്നതായിരുന്നു..ഞാൻ എന്ത് കുരുത്തക്കേട് കാണിച്ചാലും അച്ചൻ എന്നെ അടിക്കില്ല..ആ ദ്വേഷ്യം തീർക്കാൻ അമ്മക്കിട്ട് ഒന്നു കൊടുക്കും..താങ്ക്യൂ അമ്മ..എന്നെ അടി കൊള്ളാതെ രക്ഷിച്ചതിനു…

Advertisements

One response to “അടി കൊള്ളാത്തതു കൊണ്ട് എന്താണിത്ര കുഴപ്പം…

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w