വീണ്ടും ഒരു തണുത്ത ഐസ്ക്രീം കാലത്ത്…

ഐസ്ക്രീം പാർലർ പെൺ വാണിഭ കേസിന്റെ അന്വേഷണ റിപ്പോർട്ട് ചോദിക്കാൻ വി എസ്സിനു പുർണ്ണ യോഗ്യതയുണ്ട് എന്ന സുപ്രീം കോടതി പറഞ്ഞത് കേൾക്കാത്ത താമസം.. എന്തിനു വി എസ്സിനു മാത്രമാക്കണം എന്നു ചോദിക്കും പൊലെയായിരുന്നു ആ റിപ്പോർട്ട് ചോർന്ന് മാധ്യമങ്ങൾക്ക് ലഭിച്ചു എന്ന വാർത്ത..ആ റിപ്പോർട്ട് മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിച്ച് ഒരു മുഴം മുമ്പേ ആരുടെയോ ജാമ്യമെടുക്കൽ. .അന്വേഷണ റിപ്പോർട്ട് വായിച്ചു ഞാൻ ഞെട്ടി പോയി..കഴിഞ്ഞ ഒരു മാസമായി ടി പി വധകേസിലെ പ്രതികളെ പുല്ല് പോലെ പിടിച്ചു..തെളിവിനു നൂറ് തെളിവ് നിരത്തുന്ന കേരള പോലീസാണോ ഈ കേസ് അന്വേഷിച്ചത്..ഐസ്ക്രീം പാർലർ കേസിനു ആധാരമായ ഒരു സംഭവത്തിനും തെളിവുകൾ ഇല്ല..

അന്നേ ദിവസം ആരാ കട തുറന്നത് എന്ന് തെളിവില്ല..അത് തന്നെ തുറന്നതായിരുന്നു എന്ന് പെട്ടി കടയിൽ ഇരുന്നു പുകഞ്ഞു തീരാറായി ബീഡി ആഞ്ഞ് വലിച്ചു കൊണ്ട് മമ്മത് ഓർക്കുന്നു.. ഇത് അന്ന് അയാൾ പൊലീസിനോട് പറഞ്ഞതാണെന്നും അപ്പോൾ മമ്മത് വെള്ളത്തിലാണ് ഈ പറയുന്നത് എന്നായി പോലീസ്,അങ്ങനെ തനിയേ കടതുറന്ന സംഭവം ലോകത്ത് ഇതുവരെ നടന്നിട്ടില്ലത്രേ…. പീഡിപ്പിക്കപെട്ടു എന്ന് പോലീസ് ആരോപിക്കുന്ന സുശീല ,സോറി സുശീല മാഡത്തിനു പറയാനുണ്ടായിരുന്നത് മറ്റൊരു കഥയാണ്. .അന്ന് അങ്ങനെ ഒരു സംഭവമേ നടന്നിട്ടില്ല..എല്ലാം മാധ്യമ സൃഷ്ടി മാത്രം..ഇത് ഞങ്ങളുടെ പ്രതിനിധിയോടെ അവർ പറഞ്ഞത് അവർ ‘അധ്വാനിച്ചു’ ഉണ്ടാക്കിയ ബി എം ഡ്ബ്ലൂവിൽ ഇരുന്നു കൊണ്ടാണ് ..ചേച്ചിക്കു പരാതിയില്ലെങ്കിൽ പിന്നെ ആർക്കാണ് പരാതി എന്ന് പറഞ്ഞ് പോലീസ് ചാപ്റ്റർ ക്ലോസ് ചെയ്തു..ഇനി എന്റെ ഒരു സംശയം സുശീല മാഡം ഒരു ബി എം ഡ്ബ്ല്യു മേടിക്കാൻ ഉണ്ടാക്കിയ പുകിലായിരുന്നൊ ഇത്..എന്തായാലും സോമൻ ഊളയായി… ഇനി ഈ കേസ് കുത്തി പൊക്കിയിട്ടൊന്നും ഒരു കാര്യവുമില്ല വി എസ്സേ …ഇതിൽ ഉൾപ്പെട്ട് യാഥാർത്ഥ്യ പ്രതികളെ പിടിക്കാൻ കഴിയുമെന്ന് വി എസ്സിനു തോന്നുന്നുണ്ടോ..വി എസ്സിന്റെ ആരോപണങ്ങൾ എപ്പോഴും നീർകുമിള പോലെയാണ്..കേൾക്കുമ്പോൾ വിചാരിക്കും നാളെ പ്രതി പിടിയിലാവും എന്ന്..പക്ഷേ ഒന്നും നടക്കില്ല എന്നതാണ് സത്യം..ഈ കേസിലെ യാഥാർത്ഥ്യ പ്രതികളെ ഇപ്പൊൾ ജനത്തിനു വ്യക്തമായി അറിയാം..പക്ഷേ അവരെ ശിക്ഷിക്കാൻ ജനങ്ങൾക്ക് അധികാരമില്ലല്ലോ ..അവർ നമ്മോട് നിയമം കൈയിലെടുക്കരുത് എന്ന് പറയുകയും അവർ തന്നെ നിയമത്തേയും നിയമ വ്യവസ്ഥിതിയും വികൃതമാക്കുകയും ചെയ്യും…

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w