ബിവറേജിൽ ഇനി മുതൽ സ്ത്രീകൾക്ക് സ്പെഷ്യൽ ക്യൂ..

ബിവറേജ് കോർപ്പറേഷന്റെ ഒരു മദ്യ ശാലയിലും പൊതുവേ കേരളത്തിലെ സ്ത്രീകളെ ഇതു വരെ കണ്ടിട്ടില്ല..പക്ഷേ കേരളത്തിലെ സ്ത്രീകളുടേ മദ്യാസക്തി വർദ്ദിച്ചു കൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ…അപ്പർ ക്ലാസ്സ് കൊച്ചമ്മമാരുടെ കാര്യമല്ല ഞാൻ ഈ പറഞ്ഞു വരുന്നത്..സാധാരണ മലയാളി പെൺകുട്ടികളെ കുറിച്ചു തന്നെയാണ്..ഇത് തീർച്ചയായും പുരുഷന്റെ സ്വാധീനമില്ലാതെ സംഭവിക്കുക അസാധ്യമാണ്…ഇത്തരം ഒരു ആരോപണം ഈയിടെ ഒരു പ്രശസ്ത നടി മുന്നോട്ട് വച്ചതോടെ ആണ് സ്ത്രീകളുടെ മദ്യപാനത്തിൽ പുരുഷന്റെ പങ്ക് എന്ന വിഷയം കൂടുതൽ ചർച്ചാവിഷയമാകുന്നത്…

പേപ്പറിൽ 2 ശതമാനത്തിൽ താഴെയാണ് കേരളത്തിൽ സ്ത്രീകളുടെ മദ്യപാന കണക്കുകൾ…പക്ഷേ യാഥാർത്ഥ്യം അതല്ല..കേരളത്തിൽ 30 ശതമാനത്തിൽ അധികം സ്ത്രീകളും വൈൻ,ബീയർ മുതലായ ആൾക്കഹോൾ അളവു കുറഞ്ഞ മദ്യങ്ങൾ കുടിക്കുന്നവരാണ് എന്നതാണ് ഞെട്ടിക്കുന്ന സത്യം..നാഗരികതയുടെ സ്വാധീനം തന്നെയാണ് ഈ പ്രവണതക്കു കാരണം…വളരെ മാനസിക പിരിമുറുക്കം നേരിടേണ്ട ജോലികൾ സ്ത്രീകളും ചെയ്യാൻ തുടങ്ങിയതോടെ ആണ് ഇതിൽ നിന്നു ഒരു ആശ്വാസത്തിനായി ആവർ മദ്യത്തെ ആശ്രയിച്ചു തുടങ്ങിയത്..മദ്യം സൗന്ദര്യം വർദ്ധിപ്പിക്കും എന്ന ആശയം ഇന്നു വളരെ അധികം പ്രചരിക്കുന്നുണ്ട്..ചില ബ്യൂട്ടി പാർലറുകളുടെ ട്രീറ്റ്മെന്റിന്റെ ഭാഗം തന്നെയാണ് ഇന്ന് മദ്യം.. എവിടെ നിന്നാണ് മലയാളി സ്ത്രീയുടെ മദ്യപാനം തുടങ്ങിയത്? ഇതിന്റെ ഒന്നാമത്തെ ഉത്തരം വീട്ടിൽ നിന്നു തന്നെയാണ്..വീട്ടിൽ പുരുഷ്ന്റെ നിർബന്ധത്തിനു വഴങ്ങി തുടക്കം..പിന്നീട് അതൊരു ശീലമാവും. .പുരുഷനും അതൊരു ചാന്‍സ്സാണ്…ഇനി ഭാര്യയെ പേടിക്കാതെ കുടിക്കാമെല്ലോ…രണ്ടാമതായി പാശ്ചാത്ത്യ സംസ്കാരത്തിന്റെ അനുകണത്തിലേക്ക് നമ്മുടെ സ്ത്രീകളും എത്തി എന്നതാണ്..50 ശതമാനത്തിൽ അധികം (പുരുഷനേക്കാൾ അധികം) സ്ത്രീ മദ്യപാനികൾ ഉള്ള ബാംഗ്ലൂർ പോലുള്ള പട്ടണങ്ങളിൽ പഠിക്കാൻ പോകുന്ന നമ്മുടെ കുട്ടികളിൽ അധികവും വലിയ മദ്യപാനികളായാണ് തിരിചെത്തുന്നത്..ഇങ്ങനെ പല കാരണങ്ങൾ നമുക്ക് കാണാം.. കാരണം ഏതായാലും അപകടമാം വിധം..പൊതു സ്ഥലങ്ങളിൽ കുഴഞ്ഞു നടക്കുന്ന വിധം നമ്മുടെ മലയാളി മദ്യപാനി സ്ത്രികള്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ്..ഇങ്ങനെ പോയാൽ വളരെ പെട്ടെന്നു തന്നെ ഈ പോസ്റ്റിന്റെ തലക്കെട്ട് ബിവറേജ് ഷാപ്പിൽ കാണാം എന്ന പ്രതീക്ഷയോടെ……

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w