ഇവൻ തന്നെ നമ്മ പറഞ്ഞ നടൻ..

മനോരമക്കു ഹേറ്റ് ഗ്രൂപ്പ് ഉണ്ടാക്കുന്നവന്റെ വീട്ടിൽ തലമുറകളായി ആ പത്രം തന്നെയാണ് വായിക്കുന്നത്.. .ശ്രീശാന്തിനെ അഹങ്കാരി എന്നു വിളിച്ചിട്ടു കലൂർ സ്റ്റേഡിയത്തിൽ ശ്രീ എടുക്കുന്ന ഓരോ വിക്കറ്റും ഞാനും എടുക്കും എന്നു പറയുന്ന ആളുകൾ..സൗത്ത് ഇന്ത്യയിൽ ഇംഗ്ലീഷ് സംസാരിക്കാൻ അറിയാവുന്ന ഒരേ ഒരു നടനെന്ന് ഒരു പ്രതിഭയുള്ള നടനെ ആക്ഷേപിക്കുന്ന ആളുകൾ അതേ നാവു കൊണ്ട് മലയാളിക്കു മനസ്സിലാവാത്ത മൊട്ടതലയന്മാരെയും നാവ് തുറന്നാൽ ഇംഗ്ലിഷ് സംസാരിക്കുന്ന താരപുത്രന്മാരെയും കറുത്ത് അത് പോട്ടേ എക്സ്പ്രഷൻ എന്ന ഒന്ന് മുഖത്ത് പോലും വരാത്തവരെയും മലയാള സിനിമയുടെ അംബാസിഡറുമാരാക്കുന്നവർ …ഇവർ പണ്ടേ ഇങ്ങനെ ആയിരുന്നോ..മലയാളത്തിലെ ഒരു പ്രമുഖ പത്രം മാറുന്ന സിനിമയെ കുറിച്ച് ഒരു പരമ്പര പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുകയാണ്..അതിൽ വായനക്കരുടെ അഭിപ്രായം വായിക്കാൻ ഇടയായി…മിക്കവരും താരങ്ങൾ ഇല്ലാത്ത നവ സിനിമയെ സ്വാഗതം ചെയ്യുന്നു…സിനിമ ആസ്വാദനത്തിനുള്ളതാണ് എന്ന് സമ്മതിച്ചു കൊണ്ട് ഈ കഥ താരമായ സിനിമകളുടെ വിജയത്തിൽ ഞാനും സന്തോഷിക്കുന്നു..പക്ഷേ ഇത്തരം സിനിമകളുടെ ഭാവി എന്താണ്..

താര ആരാധന തന്നെ ആണ് സിനിമ എന്ന മാധ്യമത്തെ പിടിച്ചു നിർത്തുന്നത്(ഇല്ലെങ്കിൽ എം ജി ആർ ഉണ്ടാവില്ല..ജയലളിതയും)….അല്ലാതെ കഥകൾ അല്ല എന്നതാണ് എന്റെ പക്ഷം..കാരണം കഥകൾ മെനയുന്നതിനു പരിധികൾ ഉണ്ട്. .ലോകത്ത് 7 തരം കഥകളേ ഉള്ളൂ എന്ന് പറയപ്പെടുന്നു..അവ പറയുന്നതിന്റെ രീതികൾ വ്യത്യസ്ഥമാവുമ്പോഴാണ് അത് പുതിയ സിനിമ ആവുന്നത്..അത്തരം കഥകളിലെ കഥാപാത്രങ്ങളെ അഭിനയിപ്പിച്ചു ഫലിപ്പിക്കാൻ മികച്ച നടന്മാരേയും നമുക്ക് ആവശ്യമാണ്..ചാപ്പാ കുരിശിലെ കഥാപാത്രം ഫഹദ് എന്ന നടനു യോജിച്ചതായിരുന്നു..പിന്നീട് അദ്ദേഹത്തെ തേടിയെത്തിയതെല്ലാം അതേ ഷേഡിലുള്ള കഥാപാത്രങ്ങൾ മാത്രം..ഇത് ഒരു കാലത്ത് മണിച്ചേട്ടൻ ചെയ്ത പൊട്ടനും മന്ദബുദ്ധിയും പിന്നെ പട്ടിപിടുത്തകാരനെ പോലെയേ കാണാൻ കഴിയൂ…ആസിഫ് അലിക്ക് ആണെങ്കിൽ ഏത് കഥാപാത്രമാണ് കൊടുക്കേണ്ടത്..കടത്തനാടൻ അമ്പുവിന്റെയോ അതോ ആരോമൽ ചേകവരുടേതോ…എന്ത് കൊടുത്താലും പുള്ളി കുളമാക്കിതരും..പിന്നെ പുതിയ പ്രതിഭാസം അല്ലെങ്കിൽ മലയാളിക്കു മേൽ മമ്മുക്ക ഫാൻസ് അടിച്ചേൽപ്പിക്കുന്ന സൂപ്പർ സ്റ്റാർ ദുൽഖർ.. അദ്ദേഹത്തിന്റെ പുതിയ സിനിമ സൂപ്പർ ഹിറ്റ് ആയത് അദ്ദേഹത്തിന്റെ മാത്രം മിടുക്കല്ല എന്ന് അത് കണ്ടവർക്ക് അറിയാം..പിന്നെ കക്ഷി ഏതോ റേഡിയോ ചർച്ചയിൽ ഇംഗ്ലീഷിൽ തട്ടിവിടുന്നത് കേട്ടു.. അപ്പോൾ ആർക്കും പരാതി ഇല്ലേ..അതോ ആ പയ്യൻ വിനയന്വതനായി കുമ്പിടുന്ന കണ്ടവരുണ്ടോ..അപ്പോൾ ഞാൻ പറഞ്ഞു പറഞ്ഞ് തര ആരാധനയിലും താരങ്ങളുടെ പ്രധാന്യത്തിലും എത്തിയല്ലോ..ഇനിയും മനസ്സിലായില്ല..മമ്മുക്കയോടുള്ള ആരാധന മാത്രമാണ് അവർ ദുൽഖറിനു കൊടുക്കുന്ന പ്രശംസക്കു കാരണം…അങ്ങനെയാണെങ്കിൽ നിങ്ങൾ പറയൂ… ഒരു കൂട്ടം ആളുകൾ യുവതാരങ്ങൾ എന്ന് വാഴ്ത്തുന്ന ഈ യുവനടന്മാരെ പ്രിഥ്വിരാജ് എന്ന നടനുമായിട്ട് താരതമ്യ പെടുത്താൻ കഴിയുമോ..ലാലേട്ടനും മമ്മുക്കയും ചെയ്ത എതെങ്കിലും കഥാപാത്രം ഇവർ ചെയ്യുന്നതായി ഒന്ന് സങ്കല്പിച്ചേ… തന്റെ കരിയറിന്റെ ആദ്യ ഘട്ടത്തിൽ ചക്രം എന്ന സിനിമയിൽ അഭിനയിച്ച പ്രിഥ്വിയേ ഒന്ന് ഓർത്തേ…ഇത് ലാലേട്ടൻ ചെയ്യേണ്ടീരുന്ന വേഷമായിരുന്നു..പ്രിഥ്വി അത് മോശമാക്കി എന്ന് നിങ്ങൾ പറയുമോ ..അത് പൊലെ എത്രയൊ വേഷങ്ങൾ തെളിയിച്ചിട്ടും തേജാഭായി ജോക്സുമായി ഇറങ്ങുന്നവരുടെ മുന്നിൽ പറയാൻ ലാലേട്ടന്റെയും മമ്മുക്കയുടെയുമെത്ര കുതറ പടങ്ങൾ..ഇനിയും ആ നടനെ മലയാളിക്ക് അംഗീകരിക്കാൻ കഴിയാത്തത് എന്താണ്..ഉത്തരം നിങ്ങൾ തന്നെ പറയൂ… ക്ഷമിക്കണം ഇത് പ്രിഥ്വിരാജ് എന്ന നടനു വേണ്ടി കൂലിക്ക് എഴുതിയ പോസ്റ്റാണ്…

Advertisements

6 responses to “ഇവൻ തന്നെ നമ്മ പറഞ്ഞ നടൻ..

  1. ഒന്ന് പോ അപ്പാ..രാജപ്പനു സപ്പോർട്ട്…എവന്റെ മണ്ടത്തരങ്ങളും അഹങ്കാരവും നിർത്തിയാൽ എല്ലാവരും അംഗീകരിക്കും..

    Like

  2. എന്തിനാണ് ഈ നടനെ മാത്രം ഇത്ര ആക്രമിക്കുന്നത് എന്ന് അറിയില്ല..ഒരു പക്ഷേ അദ്ദേഹത്തെ നമ്മൾ ഏറ്റവും കൂടുതൽ ഇഷ്ടപെടുന്നത് കൊണ്ടായിയിരിക്കും..അല്ലെങ്കിൽ അസൂയ മനോരോഗം..അത് പണ്ട് നമ്മുടെ ആളുകൾക്ക് ഉള്ളതാണല്ലോ..

    Like

  3. പ്രിഥ്വിരാജ് കരിയറിന്റെ തുടക്കം മുതൽ ലാലേട്ടനേയും മമ്മൂട്ടിയേയും അനുകരിക്കാൻ ശ്രമിച്ചു,അഭിനയത്തിലല്ല,പബ്ലിക്ക് എക്സ്പോഷറിൽ,അത് അയാൾക്ക് വിനയായി

    Like

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w