ആൻഡ്രോയിഡോ വിൻഡോസോ ? എന്തൂട്ടാ ഇവൻ ഈ പറയണത്…

നോക്കിയ ലൂമിയ 610 നിസ്സാര വിലയ്ക്ക് ഇറങ്ങിയിരിക്കുന്നു.. അത് വിൻഡോസ് ഫോൺ ആണെന്നും കേൾക്കുന്നു..ഇതു കേട്ടപ്പോൾ മുതൽ അങ്ങോട്ട് ഒരു സൈഡ് വലിവ് ഉണ്ട് എന്നത് സത്യമാണ്..പക്ഷേ എന്താണ് ഈ വിൻഡോസ് ഫോൺ ..ചിലർ ആൻഡ്രോയിഡ് മേടിക്കാൻ പറയുന്നു..അപ്പോൾ എന്താണീ ആൻഡ്രോയിഡ്..ഇതൊക്കെ എന്തു കുന്തമായാലും ഒരു ഫോൺ മേടിക്കാനുള്ള പ്ലാനേ എനിക്കുള്ളൂ..അപ്പോൾ ആൻഡ്രോയിഡോ വിൻഡോസ്സോ ..ആദ്യത്തെ ചോദ്യം അത് തന്നെ…

സേർച്ച് ഭീമന്മാരായ ഗൂഗിളിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് (OS) ആൻഡ്രോയിഡ്..പക്ഷേ വിൻഡോസ് ആണെങ്കിൽ മൈക്രോസോഫ്റ്റിന്റെയും…ആഡ്രോയിഡ് ആണ് ഇന്ന് കൂടുതൽ ഫോണുകളിൽ ഉപയോഗിക്കുന്ന OS..ഇവ രണ്ടും ഫോണുകളിൽ എന്ത് വ്യത്യാസമാണ് വരുത്തുക..ഇവയുടെ സാമ്യങ്ങൾ തുടങ്ങിയവ പരിശോധിക്കാം…ഒരു പാട് കാര്യങ്ങൾ ഒരേ സമയം ചെയ്യാം അധവാ മൾട്ടിടാസ്കിംഗ്,കുടുതൽ മെമ്മറി..എന്നിവ ഈ രണ്ട് OS കളുടേയും സമാനതകളാണ് ..ഒന്നിൽ കൂടുതൽ ആപ്ലിക്കേഷനുകൾ നമുക്ക് ഒരേ സമയം ആൻഡ്രോയിഡ് വിൻഡോസ്സ് ഫോണുകളിൽ ചെയ്യാനാവും ..പച്ചക്കു പറഞ്ഞാൽ നാം ഗെയിം കളിക്കുമ്പോൾ അത് മിനിമൈസ് ചെയ്ത് പാട്ട് കേൾക്കാനും സിനിമകാണാനും ഇന്റർനെറ്റിൽ കയറാനും ഒരേ സമയം കഴിയും.. ഇനി ഈ OS കളുടെ വ്യത്യാസങ്ങൾ എന്തെല്ലാമാണ്.. ആൻഡ്രോയിഡ് ഫോണുകൾ ഒരു പാട് ഭാഷകൾ സപ്പോർട്ട് ചെയ്യും..പക്ഷേ വിൻഡോസ് ഫോണുകൾ പരിമിതമായ ഭാഷകളെ അനുവദിക്കുകയുള്ളൂ..ആൻഡ്രോയിഡ് ഒരു ഓപ്പൺ സോൾസ് സോഫ്റ്റ് വേർ ആയതിനാൽ അതിന്റെ അപ്ടേറ്റുകൾ നമുക്ക് ഏത് ആളുടെ (തേർഡ് പാർട്ടി) കൈയ്യിൽ നിന്നു വാങ്ങാം.. പക്ഷേ വിൻഡോസ് ഫോണുകൾ ഐഫോണുകളേ പോലെ അതിന്റെ നിർമ്മാതാക്കളിൽ നിന്നേ അപ്ടേറ്റുകൾ വാങ്ങാനാവൂ..അത് കൊണ്ട് ഉദ്ദേശിക്കുന്നത് ആൻഡ്രോഡ് സോഫ്റ്റ് വേറിൽ മാറ്റം വരുത്താനും നമ്മുടെ ഫോണിനെ കാര്യക്ഷമമാക്കാനും നമുക്ക് കഴിയും..പക്ഷേ വിൻഡോസ് അത് നടപ്പില്ല..വിൻഡോസിന്റെ ടച്ച് സ്ക്രീൻ സ്റ്റൈലസ്സ് ഉപയോഗിച്ചു പ്രവർത്തിപ്പിക്കുവയാണ്. .പക്ഷേ ആൻഡ്രോയിഡ് ഫോണുകൾ ചലിപ്പിക്കാൻ നമ്മുടെ വിരൽ തന്നെ ധാരാളം..ഇന്റർനെറ്റ് ബ്രൗസിംഗിന്റെ കാര്യമെടുത്താൻ ആൻഡ്രോയിഡുകൾ തന്നെ ആണ് കൂടുതൽ സൗകര്യ പ്രദം. .പോരാത്തതിനു ലക്ഷകണക്കിനു ആപ്ലിക്കേഷ്നുകളും ആൻഡ്രോയിഡിൽ ലഭ്യമാണ്..അത് കൊണ്ട് തന്നെ എന്റെ ചോയിസ് ആൻഡ്രോയിഡ് ഫോൺ തന്നെ..ഇനി ഏത് കമ്പനിയുടെ വേണമെന്ന് നോക്കട്ടേ….

Advertisements

4 responses to “ആൻഡ്രോയിഡോ വിൻഡോസോ ? എന്തൂട്ടാ ഇവൻ ഈ പറയണത്…

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w