പീഡനത്തിന്റെ ലൈവ് കവറേജുമായി മാധ്യമ ചെറ്റകൾ…

ശ്വേത ചേച്ചിയുടെ ഗർഭം ലൈവായി ഷൂട്ട് ചെയ്യാൻ മാങ്ങാത്തൊലി ചാനലിനും ബ്ലസ്സി ചേട്ടനും കോൾ ഷീറ്റ് കൊടുത്തത് അവരുടെ സ്വാതന്ത്രിയം..പക്ഷേ ഒരു കൊച്ചു പെൺകുട്ടിയെ 20-30 ആളുകൾ കൂടി ചേർന്ന് പിച്ചി ചീന്തുമ്പോൾ അത് ഷൂട്ട് ചെയ്ത് രസിക്കാൻ ഈ മാധ്യമ ചെറ്റകൾക്ക് ആരാണ് അനുമതി കൊടുത്തത്…ഷൂട്ട് ചെയ്ത വീഡിയോ അവർ പോലീസിനു കൈമാറിയെങ്കിൽ ഒരു നല്ല മാതൃക ആവുമായിരുന്നു ..അതിനു പകരം ആ പെൺകുട്ടിയുടെ മുഖം പോലും മറക്കാതെ പ്രദർശിപ്പിച്ച് രസിച്ച… രസിപ്പിച്ച ഭ്രാന്തൻ മാധ്യമ പ്രവർത്തനം ചർച്ച ചെയ്യപെടേണ്ടത് തന്നെ ആണ്…

ഗുവഹത്തിയെ കഴിഞ്ഞ ദിവസം ഞെട്ടിച്ച സംഭവമായിരുന്നു ഒരു പബ്ബിൽ തന്റെ കൂട്ടുകാരിയുടെ ജന്മദിന പാർട്ടിക്കു ശേഷം മടങ്ങിയ പെൺകുട്ടിയെ ഒരു ജനക്കൂട്ടം അക്രമിച്ചത്…ആ പെൺകുട്ടി മദ്യപിച്ചിരുന്നു എന്നും ഒരു യുവാവുമായി വാക്കേറ്റമുണ്ടായിരുന്നു എന്നും പറയപെടുന്നു..പക്ഷേ മദ്യപിക്കാൻ ഉള്ള സ്വാതന്ത്രിയം ആ കുട്ടിക്കു ഇല്ലേ..അതോ ആണിനോടു തട്ടി കയറിയതാണോ അവൾ ചെയ്ത കുറ്റം..പെൺകുട്ടി തെറ്റ് ചെയ്തു എന്ന് ജനത്തിനു തോന്നിയാൽ ഒരു പതിനാറുകാരി കുട്ടിയെ ഇങ്ങനെയാണോ നല്ല നടപ്പ് പഠിപ്പിക്കുന്നത്… ഇത് സംഭവം..പക്ഷേ അത് കണ്ട് നിന്ന 2 മാധ്യമ പ്രവർത്തകരെ കുറിച്ച് നമുക്ക് നോക്കാം..ആദ്യമായി ന്യൂസ് ലൈവ് ചാനലിന്റെ ദിപിയ ബൊർഡോലെ എന്ന നെറി കെട്ട ജേർണലിസ്റ്റിനെ ഒന്ന് പരിചയപെടാം..അയാൾ പറയുന്നത് താൻ ഷൂട്ട് ചെയ്ത വീഡിയോകൾ യഥാർത്ഥ പ്രതികളെ പിടിക്കുന്നതിനു പോലീസിനെ സഹായിച്ചു എന്നാണ്..പക്ഷേ ഒരു ജനക്കൂട്ടം ഒരു പെൺകുട്ടിയേ ആക്രമിക്കുമ്പൊൾ ഇത്ര നല്ല ആങ്കിളുകളിൽ ഷൂട്ട് ചെയ്ത ആ ക്യാമറാമാനെ സമ്മതിക്കണം..കൂടാതെ എല്ലാം കഴിഞ്ഞപ്പോൾ ദിപിയയുടെ ഡയലോഗും…’ജനം ആകെ ഇളകിയിരുന്നു (ഇളക്കിയത് ഒരു കൊച്ച് പെൺകുട്ടിയൊ..അതോ അവളുടെ വസ്ത്ര കീറുകളിൽ ഉറ്റു നോക്കിയ കാമവെറിയന്മാരോ)..ആരു പറഞ്ഞിട്ടും അവർ ഒന്നും കേൾക്കുന്നില്ലായിരുന്നു (ക്യാമറ കൊണ്ട് കൂടെ ഇളകിയിട്ടും ഒന്നും പതിയുന്നില്ല എന്നാണോ ദിപിയ വിളിച്ചു പറഞ്ഞത്)..ഒരു കൂട്ട ബലാൽസംഘം പോലെയായിരുന്നു സംഭവം (അപ്പോൾ നന്നായി അസ്വദിച്ചു കാണുമല്ലോ)’..അദ്ദേഹം അപ്പോൾ തന്നെ പൊലീസിനെ അറിയിച്ചു എന്നാണ് ദിപിയ പറയുന്നത്..പക്ഷേ അടുത്തുള്ള ഒരു ഹോട്ടൽ ഉടമ വിളിച്ചറിയിച്ചതല്ലാതെ ഒരു മാധ്യമ പ്രവർത്തകനും തങ്ങളെ വിളിച്ചിരുന്നില്ല എന്ന് പോലീസ് പറയുന്നു…അപ്പോൾ ദിപിയ ഫോൺ ചെയ്തത് ആർക്ക്..ചാനൽ മൊയലാളിക്കോ…ന്യൂസ് ലൈവിന്റെ റേറ്റിംഗ് കൂട്ടി അവർ കടന്നു കയറിയത് ഒരു പെൺകുട്ടിയുടെ ഭാവിയുടെ മേൽ ആണ്..ഇത്തരത്തിലുള്ള ക്യാമറ കൊല അനുവദിച്ചു കൂടാ..മാധ്യമങ്ങൾ ചില ചിട്ട വട്ടങ്ങൾ ആവശ്യമാണ്..ഇത്തരത്തിലുള്ള സംഭവം ഷൂട്ട് ചെയ്ത് പെൺകുട്ടിയുടെ മുഖം മറക്കാതെ പ്രദർശിപ്പിച്ച ചാനലിനേയും പത്രപ്രവർത്തകനേയും ഈ കേസ്സിൽ കൂട്ട് പ്രതികളാക്കാൻ കഴിയുമെങ്കിൽ കൊള്ളാമായിരുന്നു..ഇത്തരം സംഭവങ്ങൾ വിരൽ ചൂണ്ടുന്നത് മാധ്യമ പ്രവർത്തനത്തിന്റെ അധാർമ്മികതയിലേക്കാണ്..ഇനി ഇത് ആവർത്തിക്കതിരിക്കാൻ നിയമ നിർമ്മാണം ആവശ്യമാണ് എന്ന് എനിക്ക് തോന്നുന്നു.. രണ്ടാമതായി ഈ നെറി കെട്ടവർക്കിടയിലും ആസാമി ദിനപത്രമായ അജിർ ആസൂമിൽ എഡിറ്ററായി ജോലി ചെയ്യുന്ന മുകുൾ കലീത എന്ന ഒരു നല്ല മനുഷ്യനുമുണ്ടായിരുന്നു..അദ്ദേഹമാണ് ഈ പെൺകുട്ടിയെ ആ കാപാലികന്മാരുടെ കയ്യിൽ നിന്നു രക്ഷിക്കാൻ വലിയ പങ്ക് വഹിച്ചത്..മുകുൾ..നിങ്ങൾക്ക് ഒരു സലൂട്ട്…

Advertisements

2 responses to “പീഡനത്തിന്റെ ലൈവ് കവറേജുമായി മാധ്യമ ചെറ്റകൾ…

  1. കണ്ടു … ഞെട്ടിപ്പോയി… അത് ന്യൂഇയർ ആഘോഷത്തിനൊക്കെ ബാംഗ്ലൂരിലൊക്കെ കാണാറുള്ള കാമവെറിയന്മാർ തന്നെ. തങ്ങൾക്ക് കിട്ടാത്തത് മറ്റുള്ളവരുടെ കൂടെ അഴിഞ്ഞാടുന്നത് കാണുമ്പോളുള്ള ഭ്രാന്ത്

    Like

  2. നമ്മുടെ ഈ ഞെട്ടൽ കുറക്കാനാണ് അവർ വീണ്ടും വീണ്ടും ഈ കലാപരിപാടി ആവർത്തിക്കുന്നത്..G-20 രാജ്യങ്ങളിൽ സ്ത്രീ സുരക്ഷ ഏറ്റവും കുറഞ്ഞ നാടാണ് നമ്മുടേത്..നമ്മുടെ തലസ്ഥാനമായ ദില്ലി അറിയപ്പെടുന്നത് 'റേപ്പ് ക്യാപ്പിറ്റൽ'എന്നാണ്..കലികാലം അല്ലാതെന്ത് പറയാൻ..

    Like

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w