മനുഷ്യവകാശ ലംഘനത്തിന്റെ പാഠപുസ്തകം..

അബ്ദുൾ നാസർ മഅ്ദനി,ഇന്ത്യയിലെ രാഷ്ട്രീയക്കാർ എന്ന വർഗം  ഏറ്റവും കൂടുതൽ ഭയപ്പെടുന്ന വ്യക്തി..അല്ലായിരുന്നെങ്കിൽ  കഴിഞ്ഞ പതിനൊന്നു വർഷം കുറ്റമോ ശിക്ഷയോ വിഭേജിക്കാതെ  ഒരു മനുഷ്യനെ കൽതുറങ്കിൽ അടക്കില്ലായിരുന്നു..ഒരാൾ കുറ്റം  ചെയ്താൽ വിചാരണ ചെയ്ത് ശിക്ഷ കൊടുക്കണം..അല്ലാതെ  വിചാരണ എന്ന് പറഞ്ഞ് ഒരു ജീവപര്യന്തം തടവുകാലം ജയിലിൽ  അടക്കുക…അതിനു ശേഷം നിരപരാധിയെന്നു പറയുക..മോചിപ്പിക്കുക ..ഈ വാക്ക് ഇവിടെ ആലങ്കാരികമായി ഉപയോഗിക്കാം..വീട്ടിന്റെ  പടി കാണുന്നതിനു മുമ്പേ വീണ്ടും പിടിച്ചു ജയിലിൽ ഇടുക..ഇത്  എന്ത് നീതി എന്ന് ജനലക്ഷങ്ങൾ ചോദിക്കാൻ തുടങ്ങിയിട്ട് 2 വർഷം  തികയുന്നു..ബാംഗ്ലൂർ സ്ഫോടന കേസിൽ 2010 ആഗസ്റ്റിലാണ്  അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നത്…ഇവിടെ ഒരു കുറ്റം ആരോപിക്കപെട്ട  ആളിന്റെ തികച്ചും ന്യായമായ അവകാശങ്ങൾ പോലും പരിഗണിക്കാൻ  ഒരു സർക്കാരും തയാറാവുന്നില്ല..അദ്ദേഹത്തിനു വേണ്ടി  ശബ്ദമുയർത്താൻ ഒരു പൊതു പ്രവർത്തകനോ രാഷ്ട്രീയ ബുദ്ധി ജീവിയോ  തയ്യാറാവുന്നില്ല..ഇതിനു കാരണം എന്താണ് ? ഇങ്ങനെ പോയാൽ  കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ വാഗ്മികളിൽ ഒരാളുടെ  ജീവിതം ജയിലിൽ തന്നെ ഒടുങ്ങും..ഇന്ത്യ മാനുഷിക അവകാശങ്ങൾ  നേരെ പുറം തിരിഞ്ഞു നിന്നതിനു ഉത്തമ ഉദാഹരണമായി ഈ പേര്  ചരിത്രത്തിൽ എഴുതപ്പെടും..അത് ഒരു രാജ്യത്തിന്റെ നിയമ  സംഹിതയ്ക്ക് തന്നെ കളങ്കമായി തീരും..

എന്തിനാണ് മഅ്ദനിയെ അറസ്റ്റ് ചെയ്തത്..അദ്ദേഹം കുറ്റം  ചെയ്തിട്ടുണ്ടൊ..പോലുള്ള കാര്യങ്ങൾ ഈ പൊസ്റ്റിന്റെ ഒരു ഭാഗത്തും  പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല..പകരം ഏതൊരു മനുഷ്യനും  അർഹതപെട്ട നീതി അത് മാത്രം ഊന്നി കൊണ്ട് ചില കാര്യങ്ങൾ  പറയട്ടേ…ജനഹൃദയങ്ങളെ കിഴടക്കാൻ കഴിയുന്ന നാവുകളുള്ളവരാണ്  മിക്ക രാഷ്ട്രീയക്കാരും..അവരിൽ മുമ്പനാണ് മഅ്ദനി എന്നതിൽ  ആർക്കും സംശയം കാണില്ല..അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ മത  വികാരം ഉണർത്തും എന്ന പ്രസംഗിച്ചു നടന്നവർ തന്നെയാണ്  കോട്ടയത്തിനു താഴോട്ട് നസ്രാണി കേരളവും മലപ്പുറത്തിനു അപ്പുറം  മുസ്ലീം കേരളവുമാക്കി വിഭജിക്കുന്നത്..അതോടെ തല ചായ്ക്കാൻ  ഇടമില്ലാതെ ഭൂരിപക്ഷങ്ങൾ സംഘടിച്ചു സ്വാതന്ത്ര്യ സമരത്തിനു  ഒരുങ്ങുന്ന് ഈ സ്ഥിതി വിശേഷത്തിൽ കുടുതൽ മറ്റെന്ത് സമുദായ  സ്പർദ്ധ..അതൊന്നുമല്ല ഇവിടെ കാര്യം..ഇദ്ദേഹം പുറത്തു  വരണമെന്ന് കോൺഗ്രസ്സോ ,ബി ജെ പിയോ,മാർക്സിറ്റ് പാർട്ടിയോ  ആഗ്രഹിക്കുന്നില്ല..അത് കൊണ്ട് തന്നെ അദ്ദേഹത്തിനു ഒരു തലത്തിൽ  നിന്നും ഒരു പിന്തുണക്കു സാധ്യതയില്ല..എന്തിനാണ് വഴിയിൽ  കിടക്കുന്ന വയ്യാവേലി എടുത്ത് തലയിൽ വയ്ക്കുന്നത് എന്നാവും  എല്ലാവരും ചിന്തിക്കുക..പി ഡി പീ എന്ന മഅ്ദനിയുടെ രാഷ്ട്രീയ  പാർട്ടിക്കു ഒട്ടു മിക്ക മണ്ഡലങ്ങളിൽ ഒരു നല്ല വോട്ട് ഷേയർ തന്നെ  ഉണ്ട്..ബി ജേ പി തന്നെ കേരളത്തിൽ ശക്തി പ്രാപിച്ചു വരുന്ന ഈ  സാഹചര്യത്തിൽ തങ്ങളുടെ വൊട്ടുകൾ നഷ്ടപെടുന്നതിൽ ഇടത്-വലത് പ്രസ്ഥാനങ്ങൾ താല്പര്യ്മുണ്ടാവില്ല..അത് കൊണ്ട് തന്നെ  അവർ ആരും തന്നെ കണ്ട ഭാവം കാണിക്കാതെ വഴി മാറിപ്പോകുന്നു …മുസ്ലീം സമൂഹം മുഴുവൻ മഅ്ദനിക്ക് നീതി ലഭിക്കുന്നതിനായി  മുറവിളി കൂട്ടുമ്പോൾ..ചില മുസ്ലീം രാഷ്ട്രീയ സംഘടനകൾ അതിനെ  ശക്തമായീ എതിർക്കുന്നത് അദ്ദേഹത്തിനു പ്രതികൂലമായി നിൽക്കുന്നു ..മഅ്ദനിക്ക് ചികിത്സ നിഷേധിക്കുകയും വിചാരണ നീട്ടിക്കൊണ്ടു പോകുകയും ചെയ്യുന്ന നടപടി ഇന്ത്യന്‍ ഭരണഘടന വിഭാവനചെയ്യുന്ന മനുഷ്യാവകാശങ്ങള്‍ക്ക് ചേര്‍ന്നതല്ലെന്ന് കൊടിക്കുന്നിൽ സുരേഷ് പ്രസംഗിച്ചത് കൈയ്യടി നേടാൻ അല്ലെങ്കിൽ  അദ്ദേഹത്തിനു ഈ വിഷയത്തിൽ ഇന്ത്യൻ രാഷ്ട്രീയത്തിലെ ഒരു  പ്രമുഖ നേതാവ് എന്ന നിലയിൽ കുടുതൽ സമ്മർദ്ദം ചെലുത്താൻ  കഴിയും..2006ൽ മഅ്ദനിയുടെ മോചനത്തിനായി കേരള നിയമ  സഭ പ്രമേയം പാസാകിയിരുന്നു..അത് പോലെ നിയമ സഭയുടെ  ഭാഗത്തു നിന്നുള്ള സമ്മർദ്ദം അദ്ദേഹത്തിനു നീതി ലഭിക്കുന്നത്  കാരണമാകും എന്ന് കരുതുന്നു.. ‘ഒരു നിരപരാധിയും ശിക്ഷിക്കപെടരുത്’

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w