ദുസ്വാദ് ഹോട്ടൽ..

അവസാനം ഒരു ഷെവർമ്മ തന്നെ വേണ്ടി വന്നു ഈ വൃത്തിഹീനമായ  സത്യങ്ങൾ പുറത്തു കൊണ്ട് വരാൻ..കേരളത്തിലെ ഹോട്ടലുകളിൽ  ഒരു വലിയ പങ്കും വൃത്തിയും വെടിപ്പുമില്ലാത്തതാണെന്ന് ഫുഡ്  സേഫ്റ്റി കമ്മീഷന്റെ പരിശോധന റിപ്പോർട്ട്…അതേ  വൃത്തിഹീനമായ അന്തരീക്ഷം നിലനിർത്തുന്നതിനായി  ഹോട്ടലുടമകളുടെ കലാപരിപാടി ‘ഹർത്താൽ’…കഴിഞ്ഞ കുറേ  മാസങ്ങൾ മുമ്പാണ് ഇതേ വൃത്തിഹീനം എന്ന് ആരോപിച്ച് തട്ട്  കടകൾ കേരളത്തിലെ പട്ടണങ്ങളിൽ നിരോധിച്ചത്..അപ്പോൾ  രണ്ട് കയ്യും അടിച്ച് അത് നിരോധിക്കെട്ടെ..ഞാൻ കടിച്ചാൽ  പൊട്ടാത്ത പേരുള്ള സ്റ്റാർ ഹോട്ടലിൽ നിന്നേ ഫുഡ് കഴിക്കാറുള്ളൂ  എന്ന് പറഞ്ഞവരാണ് ഇപ്പോൾ ഞെട്ടിയിരിക്കുന്നത്..ഹോട്ടൽ  വമ്പന്മാരായ ലേ മെറിഡിയൻ പോലുള്ള വമ്പൻ ഹോട്ടലുകളിലെ  അടുക്കളയും വൃത്തി ഇല്ലാത്തതാണ് എന്ന് അറിയുമ്പോൾ. .ഹോട്ടലുകളിൽ നിന്ന് വിഷം തിന്നേണ്ടുന്ന അവസ്ഥ എങ്ങനെ  അവസാനിപ്പിക്കാം എന്ന് ചർച്ച് ചെയ്യേണ്ടത് അവശ്യമാണ്..

‘അന്യർക്ക് പ്രവേശനമില്ല’ എന്ന് ഹോട്ടൽ അടുക്കളക്കു മുമ്പിൽ  ഉള്ള ഈ ബോർഡ് ആണ് ആദ്യം എടുത്തു മാറ്റേണ്ടത്..ഹോട്ടൽ  അടുക്കള തീർത്തും സുതാര്യമായിരിക്കണം..ഭക്ഷണം ഉണ്ടാക്കുന്നത്  കൃത്യമായി കഴിക്കുന്നവർക്ക് കാണാവുന്ന രീതിയിൽ..ജീവനക്കാരുടെ  ശുചിത്ത്വം ആണ് മറ്റൊരു കാര്യം…എല്ലാവർക്കും കോട്ടും  തൊപ്പിയുമിട്ട് പാചകം ചെയ്യാൻ കഴിയില്ല എന്ന് അറിയാം..എന്നാലും  ആഹാര സാധനങ്ങളിൽ കഴിവതു തൊടാതെ നോക്കുക..അവ  തൊടാൻ ഗ്ലൗസ് പോലെ എന്തെങ്കിലും ഉപയോഗിക്കുന്നതിനു വലിയ  ചിലവൊന്നും ആവില്ല (ഗ്ലൗസ് ഡിസ്പോസിബിൾ ആയാൽ നന്ന് . .അല്ലെങ്കിൽ ഒരു ഗ്ലൗസ് ഒരു കൊല്ലം ഉപയോഗിക്കാനും ചിലർ മടിക്കില്ല) …ചിട്ടയായുള്ള മാലിന്യ നിർമാർജന പദ്ധതികൾ ആവശ്യമാണ്.. .ഹോട്ടൽ വേസ്റ്റുകൾ ഭക്ഷണ സാധനങ്ങൾക്കൊപ്പം വയ്ക്കരുത്..പല  ഹോട്ടലുകളിലും വടിച്ചെടുക്കുന്ന മാലിന്യം അത് പോലെ അടുത്ത  ഒരു ടേബിളിൽ കൊണ്ടുവെക്കുന്നത് ഹോട്ടലുകളിലെ ഒരു സ്ഥിരം  കാഴ്ച്ച ആണ്…ഇത് ഒഴിവാക്കേണ്ടതാണ്…ഇനിയും ഒരുപാട്  നിർദേശങ്ങൾ നിങ്ങൾ വായനക്കാർക്കും തരാൻ കാണും..അത്  താഴെ കാണുന്ന കമന്റ് കോളത്തിൽ എഴുതാൻ അഭ്യർത്ഥിക്കുന്നു.. ആരോഗ്യ മന്ത്രി വീ എസ്സ് ശിവകുമാർ പറയുന്നത് മാംസവും  പച്ചകറിയും ഹോട്ടലുകളിൽ വിതരണം ചെയ്യുന്നവർക്ക് ലൈസൻസ്സ്  ഏർപ്പെടുത്തുമെന്ന്..അത് വിതരണം ചെയ്യുന്നത്തിലേക്കാൾ അധികം  ഒരാഴ്ച്ച പഴകിയ ചിക്കൻ ന്യൂഡിൽസ്സ് സന്ദർശകർക്കായി കാത്തു  വയ്ക്കുന്ന ഹോട്ടൽ ഉടമകളെ പിടിക്കാൻ ഫുഡ് ഇൻസ്പക്ടറുമാരുടെ  നിരന്തമായ പരിശോദനകൾ ആവശ്യമാണ്…ഭക്ഷ്യ വിഷ ബാധക്കു  ഹോട്ടൽ ഉടമക്ക് ജീവപര്യന്തം ശിക്ഷ വരെ കിട്ടാം എന്ന് പ്രഖ്യാപിച്ചത്  നന്നായി..അഹാര സാധനങ്ങളിൽ മായം ചേർക്കുമ്പോൾ അ പേടി  എങ്കിലും കാണുമല്ലോ..ഇവിടെ ഇത് വല്ലെതും നടക്കുമോ എന്തോ. .കഴിഞ്ഞ 7 വർഷത്തിനിടയിൽ 278 ഭക്ഷ്യ വിഷബാധ കേസുകളാണ്  സർക്കാരുകൾ നടപടി എടുക്കാതെ മുക്കിയത്…..

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w