മണ്ടന്മാർ ലണ്ടണിൽ…

ഇന്ത്യയുടെ ഒളിമ്പിക്ക് മാർച്ച് എന്തായാലും കളർ ഫുൾ ആയി.. സാനിയ മിർസയും ,ജ്വാല ഗുട്ടയും ഒന്നും പോരായിരുന്നോ  ഒളിമ്പിക്ക് അണ്ണന്മാരെ..പുതിയ മറ്റൊരു ഐറ്റം കൂടി  ആവശ്യമുണ്ടായിരുന്നോ..ഓ..ഞാൻ ഓർത്തില്ല ഇന്ത്യയിൽ  ഇത് ഐറ്റം നമ്പരുകളുടെ കാലമല്ലേ..ഞാൻ ഇന്ത്യൻ ഒളിമ്പിക്ക്  മാർച്ചിൽ നുഴഞ്ഞു കയറിയ ആ ചുവന്ന ഉടുപ്പ് ഇട്ട പെൺകുട്ടിയേ  കുറിച്ച് തന്നെയാണ് പറഞ്ഞത്..ഞാൻ ആ പെൺകുട്ടിയെ വിട്ടു. .ഇനി പറഞ്ഞു തുടങ്ങുന്നത് അവളുടെ പുറകിൽ അണിനിരന്ന 83  മണ്ടന്മാരെ കുറിച്ചാണ്..സൈനയ്ക്ക് സ്വർണ്ണം..പിന്നെ ഇടിക്കുട്ടിലും  തോക്കിൻ തുമ്പത്തുമായി ഒരു ഡസൺ സ്വർണ്ണം..ഇതാണ്  പോകുമ്പോഴുള്ള പറച്ചിൽ..വരുമ്പോൾ ഒരു ഓട്ടു പാത്രം കൈയ്യിൽ  ഉണ്ടായാൽ കൊള്ളാം..ഏതൊരു ഇന്ത്യക്കാരനേയും പോലെ ഇന്ത്യ  ഒളിമ്പിക്കിൽ ജയിച്ചു വരുന്നത് കാണാനാണ് എനിക്കും ആഗ്രഹം. .. പക്ഷേ കളിയെ പരിപോഷിപ്പിക്കാൻ സർക്കാർ നീക്കി വെക്കുന്ന  നക്കാപിച്ച കൂടി കയ്യിട്ടു വാരാൻ മത്സരിക്കുന്ന ഈ നാട്ടിൽ ഒരു  പത്ത് സ്വർണ്ണം പോയിട്ട് ഒന്ന് പോലും സ്വപ്നം കാണാതിരിക്കുന്നതാണ്  നല്ലത്…അഭിനവ് ബിന്ദ്ര എന്ന കോടീശ്വര പുത്രനെ ഈ ചർച്ചയിൽ  നിന്നു മാറ്റി നിർത്താം..

ഇനി നമുക്ക് ലണ്ടനിലേക്ക് പോകാം..ലാലേട്ടനും പോയിട്ടുണ്ടന്നാണ്  കേട്ടത്..അവിടെ ധൈര്യമായിട്ട് പുള്ളിക്ക് നടക്കമല്ലോ..അരും  തിരിച്ചറിയില്ലല്ലോ…ആരെ തിരിച്ചരിഞ്ഞില്ലേലും ലണ്ടൺ കെറ്റ്  മിഡിൽടണ്ണിനെ തിരിച്ചറിയും.വില്യം രാജകുമാരന്റെ ഭാര്യ..അവർ  ചില മത്സരങ്ങൾ കാണാൻ വരുന്നുണ്ടത്രേ…അത് ഏതാണ് എന്നറിഞ്ഞിട്ട്  സീറ്റ് ബുക്ക് ചെയ്യാം എന്നാണ് ലണ്ടൺകാർ ഇപ്പോൾ പറയുന്നത്.. .നമ്മുടെ സുശിൽ കുമാറിന്റെ മത്സരത്തിനെങ്ങാണും അവർ വന്നാൽ  ഉഷാറായി..നമുക്ക് ഒരു സ്വർണ്ണം ഉറപ്പ്..ദേ കേറ്റ് നിൽക്കുന്നു..എന്ന്  പറഞ്ഞാൻ ഏത് കല്ലൻ സായിപ്പിന്റെയും കണ്ട്രോൾ വിടും..ആ  തക്കത്തിനു സുശീലിനു ഒരു തങ്ക പതക്കം  ഒപ്പിക്കുകയും ചെയ്യാം.. .ബംഗ്ലാദെശികൾ ഒളിമ്പിക്ക്സിൽ അക്കൗണ്ട് തുറക്കും എന്ന് പറയുന്നത്  കേരളത്തിൽ ബി ജെ പ്പി അക്കൗണ്ട് തുറക്കും എന്ന് പറയുമ്പോലെയാണ് ..ഇത്തവണ രാജൻ കുരുക്കളുടെ കിഴിൽ അഭ്യസിച്ച നാല് താരങ്ങളെ ആണ്  അവർ ഗോദായിൽ ഇറക്കുന്നത്..മത്സരഫലത്തിനായി ലണ്ടണും ലോകവും  കാത്തിരിക്കുന്നു..തല മറച്ച് പർദ്ദയിട്ട് സൗദ്യ പെൺകൊടിമാർ ആദ്യമായി  ലണ്ടണിൽ ഓടുന്നു എന്നത് കൗതുകം ജനിപ്പിക്കാൻ പോകുന്ന ഒരു കാഴ്ച്ച  തന്നെ ആയിരിക്കും…അമേരിക്ക ബാറ്റ്മിന്റനിൽ സൈനക്കു  പാരായാവുമോ  എന്നതാണ് മറ്റൊരു ചർച്ച..അമേരിക്ക ഇത് വരെ ക്ലച്ച് പിടിക്കാത്ത  ഇനമാണ് ബാറ്റ്മിന്റൻ..എന്നും തോറ്റ് റാക്കറ്റ് വലിച്ചെറിയുക മാത്രമാണ്  അമേരിക്കൻ ടീമിന്റെ പണി..റാക്കറ്റ് ഒന്നിനു 500 രൂപ മാത്രമേ വില  ഉള്ളൂ അതുകൊണ്ടാണത്രേ അവർ അത് വലിച്ചെറിഞ്ഞു കളിക്കുന്നത്… .അവസാനമായി എല്ലാവരും വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 100  മീറ്റർ മത്സരം ആരു നേടും..ഉസൈൻ ബോൾട്ടിനു സാധ്യത ഇല്ല എന്നാണ്  വിശ്വസിക്കാവുന്ന ഇടത്തിൽ നിന്ന് ലഭിക്കുന്ന റിപ്പൊർട്ട്..ലണ്ടൻ പൊലീസ്  നുഴഞ്ഞു കയറ്റക്കാരെ ഓടിച്ചിട്ട് പിടിക്കുകയാണെന്നും ..പലരുടേയും ഓട്ടം  കണ്ടാൻ ഉസൈൻ ബോൾട്ടിന്റെ നട്ടും ബോൾട്ടും ഇളക്കും ഈ നുഴഞ്ഞു  കയറ്റക്കാർ എന്ന് തോന്നി പോവും…എന്നിട്ടും ഇന്ത്യൻ ഗ്രൂപ്പിൽ കയറിക്കൂടിയ ആ പീക്കിരി പെണ്ണിനെ അവർക്ക് പിടിക്കാൻ കഴിഞ്ഞില്ലല്ലോ ..അതാണ്..ഇന്ത്യയേക്കുറിച്ച് അവർക്കു ഒരു ചുക്കും അറിയില്ലെന്ന്  പണ്ടാരൊ പറഞ്ഞത്…എന്തായാലും ടിം ഇന്ത്യ തോറ്റ് തുടങ്ങിയ  വാർത്തകൾ വന്നു തുടങ്ങി കഴിഞ്ഞു..തോല്വി എപ്പോഴും വിജയത്തിന്റെ  ആരംഭമവണമെന്നില്ല..ഇനി എപ്പൊഴെങ്കിലും ആരെങ്കിലും ഒരു വെള്ളി  അരഞ്ഞാണമോ ഓട്ട് പാത്രമോ..അതൊ എന്റെ ഹൃദയം ഇടുപ്പ്  നിർത്താൻ പറ്റിയ സ്വർണ്ണ ഉരുളിയോ നേടിയാൽ അവരെ നമുക്ക്  നമിക്കാം..അവരാണ് താരങ്ങൾ..ജയ് ഹിന്ദ്…

Advertisements

One response to “മണ്ടന്മാർ ലണ്ടണിൽ…

  1. ഏതൊരു ഇന്ത്യക്കാരനേയും പോലെ ഇന്ത്യ ഒളിമ്പിക്കിൽ ജയിച്ചു വരുന്നത് കാണാനാണ് എനിക്കും ആഗ്രഹം. .. പക്ഷേ കളിയെ പരിപോഷിപ്പിക്കാൻ സർക്കാർ നീക്കി വെക്കുന്ന നക്കാപിച്ച കൂടി കയ്യിട്ടു വാരാൻ മത്സരിക്കുന്ന ഈ നാട്ടിൽ ഒരു പത്ത് സ്വർണ്ണം പോയിട്ട് ഒന്ന് പോലും സ്വപ്നം കാണാതിരിക്കുന്നതാണ് നല്ലത്…വളരെ ശരിയായി പറഞ്ഞു. ഞാനും ഇതേ ചിന്താഗതിക്കാരനാണ്.

    Like

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w