അവകാശ സമരങ്ങൾ നിലയ്ക്കുന്നില്ല…

പെട്രോൾ വില കുത്തനെ ഉയരുന്നു..അതിനൊപ്പം നിത്യോപയോഗ സാധനങ്ങളുടേയും വില കുതിച്ചുയരുന്നു..അതു കൊണ്ട് ഓരോ തവണ എണ്ണ കമ്പനിക്കാർ വില കുട്ടുമ്പൊഴും നിങ്ങളുടെ ശമ്പളവും കൂട്ടിതരണമെന്ന് ചാണ്ടിച്ചായനോട് വാശി പിടിച്ചിട്ടു ഒരു വിശേഷവും ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല..സ്വകാര്യ് മുതലാളിമാരുടെ ചുഷനങ്ങൾക്കെതിരെ വലിയ സമരങ്ങൾ നടന്നിട്ടുള്ള നാടാണ് കേരളം..അത്തരം ഒരു സമരം കഴിഞ്ഞ ആഴ്ച്ചയും നാം കണ്ടു..മൂന്നു നേരം കഞ്ഞി കുടിക്കാനുള്ള കാശു പൊലും തങ്ങൾക്ക് തരാത്ത ആശുപത്രി മാനേജ്മെന്റിന്റെ ധ്രാഷ്ട്യത്തിനു മുന്നിൽ ജീവൻ ഒടുക്കാൻ ശ്രമിച്ച നേഴ്സുമാർക്ക് ഒരു പരിധി തങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാൻ കഴിഞ്ഞു..അതിന്റെ യഥാർത്ഥ ചിത്രം വരും മാസങ്ങളിൽ നമുക്ക് കാണാം..അപ്പോൾ കേരളത്തിൽ എല്ലാവർക്കും മികച്ച ശമ്പളം തന്നെ ലഭിക്കുന്നുണ്ട് എന്ന് ഉറപ്പായല്ലൊ..ചാണ്ടിച്ചായന്റെ കച്ചട വണ്ടിയിൽ ഒരു പൊന്തൂവൽ കൂടി… സ്വാമിമാരും സ്വാമിനിയും പിന്നെ തിരുമേനിമാരും തങ്ങളുമാരും തങ്ങളുടെ കീശനിറക്കുന്നത് ആതുര സേവന മേഘലയിൽ നിന്നാണല്ലൊ.അതിൽ പ്രധാനമാണ് ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും..അതിൽ ആശുപത്രിയുടെ ഏതാണ്ട് ഒരു തീരുമാനമായി..ഇനി നമുക്ക് സ്വകാര്യ വിദ്യാഭ്യാസ മേഘലയെ കുറിച്ചൊന്നു നോക്കാം..അവിടെ നടക്കുന്ന കച്ചവടങ്ങളുടെ കണക്കുകൾ ഞെട്ടിക്കുന്നവയാണ്..കുട്ടികളുടെ കയ്യിൽ നിന്നു മേടിക്കണ്ട ലക്ഷങ്ങളെ കുറിച്ചു തീരുമാനിക്കാൻ ജഡ്ജിക്കു ചുറ്റും ഓരോ വർഷം വട്ടമേശ സമ്മേളനം വിളിക്കുന്ന ആർത്തിയൊന്നും അവിടെ പഠിപ്പിക്കുന്ന അധ്യാപകർക്ക് ശമ്പളം കൊടുക്കുന്നതിൽ കാണിക്കാത്തത് എന്താണ്..പ്രൈമറി തലം മുതൽ അങ്ങു കൊളേജ് തലം വരെ ഉള്ള അധ്യാപകരെ ബാധിക്കുന്ന പ്രശ്നമാണ് ഇത്..ഇതിനെ ഉമ്മൻ ചാണ്ടി സർക്കാർ കണ്ടില്ല എന്നു നടിക്കരുത്..ഈ പ്രശ്നത്തെ കുറിച്ചു കൂടുതൽ വ്യക്തമായ ചിത്രം തരാം… സർക്കാര ഉദ്ദ്യോഗം കിട്ടാത്ത ഗതികേടു കൊണ്ടാണ്..ബിരുദവും അതിനപ്പുറമുള്ള വിദ്യാഭ്യാസവും ഒപ്പം അധ്യാപകൻ ആവാനുള്ള യോഗ്യതയും ഉള്ളവർ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിപ്പിക്കേണ്ടി വരുന്നത്..സ്വകാര്യ് സ്കുളുകളിൽ അവർക്ക് കിട്ടുന്ന ശമ്പളം ഒരു നേഴ്സിനു കിട്ടുന്നതിനേക്കാൾ ശോചനീയമാണ് എന്ന് ആരും കാണാതെ പോകുന്നു..പല സ്ഥലങ്ങളിൽ ഈ അധ്യാപകർക്ക് മാസാന്ത്യം ലഭിക്കുന്നത് മൂവായിരവും നാലായിരവും രൂപ മാത്രമാണ് എന്നത് വളരെ ഞെട്ടിക്കുന്ന സത്യമാണ്..ഇതിനെ ഖണ്ണിക്കാനായി ചില സ്ഥാപനങ്ങളുടെ പേര് പറയാൻ നിങ്ങൾ തുനിഞ്ഞേക്കുമെങ്കിലും ഭുരിഭാഗം സ്ഥാപനങ്ങളിലെ അധ്യാപകരുടേയും ഗതി ഇതു തന്നെ..ഈ നാലായിരം രുപകൊണ്ട് അവനു ദിവസം വണ്ടി കൂലി കൊടുക്കാൻ പൊലും തികയില്ല..ഇതേ തസ്തികയിൽ ഗവണ്മെന്റ് അധ്യാപകർ പതിനായിരങ്ങൾ മെടിക്കുന്നുണ്ട് എന്ന സത്യം ഓർക്കണം..കോളേജുകളിലും താൽകാലിക അധ്യാപകരുടെ ഗതി അധോഗതി തന്നെയാണ്..മിക്ക കോളേജുകളിലും തുടക്കകാർക്ക് കൊടുക്കുന്ന ശമ്പളം 6000വും 7000വുമൊക്കെ ആണ്..ഡോക്ട്രെറ്റും മറ്റും ഉള്ളവർക്കാണ് ഇതു കിട്ടുന്നത് എന്ന് ഓർക്കണം..കോളേജ് അധ്യാപകന്റെ അടിസ്ഥാന ശമ്പളം 35000ത്തിലാണ് തുടങ്ങുന്നത് എന്ന് ഓർക്കണം..അക്ഷരങ്ങളുടെ വെളിച്ചം പകർന്ന് പുതിയ തലമുറയെ വാർത്തെടുക്കുന്ന ഈ കൂട്ടരെ മുദ്രാവാക്യം വിളികളുമായി തെരുവിലിറക്കരുത്…അവരുടെ അവകാശങ്ങൾ കണ്ടറിഞ്ഞു കൊടുക്കാൻ ചാണ്ടി സാറിനും കൂട്ടർക്കും കഴിയട്ടേ…

Read Article →

ഫ്രൈഡെ ഒരു മികച്ച പരിക്ഷണം…

കോരിച്ചൊരിയുന്ന മഴയത്ത് എറണാകുളം പത്മ തീയേറ്ററിൽ ഓടി  കയറിയത് കൊണ്ടാണോ എന്ന് അറിയില്ല..ഒരു കുളിരുള്ള  ഒരു  ഇളം കാറ്റിന്റെ സ്പർശമുള്ള ഒരു മികച്ച പരിക്ഷണ ചിത്രമാണ്  ഫ്രൈഡെ എന്ന് പറഞ്ഞു പൊകുന്നു..മികച്ച തിരക്കഥക്കൊപ്പം  യാത്ഥാർധ്യങ്ങൾക്കൊപ്പമാണ് ഈ സിനിമ സഞ്ചരിക്കുന്നത്…ആദ്യ  അവസാനം സിനിമയെ, അതുപൊലെ തന്നെ ഒരു കഥാപാത്രത്തെ  പോലും കൈവിടാതെ കൊണ്ട് പോയ ലിജിൻ ജോസ് എന്ന  പുതുമുഖ സംവിദായകനു ഒരു വലിയ കൈയ്യടി കൊടുക്കാതെ വയ്യ.. ഈ സിനിമ പൂർണ്ണമായും ആലപ്പുഴയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. .ആലപ്പുഴയിലെ ഒരു ദിവസം എന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. .മുൻപ് കേരള കഫേ പോലുള്ള സിനിമകളിൽ പരീക്ഷിച്ചു വിജയം  കണ്ട സെക്മെന്റൽ സിനിമ എന്ന രീതി തന്നെയാണ് ഈ ചിത്രത്തിലും  അവലംബിച്ചിരിക്കുന്നത്..പക്ഷെ അവ കൊർത്തിണക്കിയ ഒരു  മാലയണെന്ന് നമുക്ക് തോന്നുന്നില്ല എന്നതാണ് ചിത്രത്തിന്റെ വിജയം.. ഓരോ കഥപാത്രങ്ങളും കഥക്കൊപ്പം ഇഴുകി ചേർന്നിരിക്കുന്നു..നജീം  കോയ എഴുതിയ പല ഡയലൊഗുകളും തിയേറ്ററിൽ വലിയ കൈയ്യടി  ആണ് തീർക്കുന്നത്..തീർത്തും നിരാശപ്പെടുത്തിയത് സംഗിതമാണ്.. റോബി ഏബ്രഹാമിനു ഒരു മികച്ച പാട്ടു പൊലും ഈ ചിത്രത്തിനു  കൊടുക്കാൻ കഴിഞ്ഞില്ല.. അഭിനേതാക്കളിൽ എടുത്തു പറയേണ്ടത് ഫഹദ് ഫാസിൽ എന്ന  നടനെക്കുറിച്ചാണ്..കോട്ടും ഷാനുവും ഇരട്ടപെറ്റതാണോ എന്ന് സംശയം  തോന്നി തുടങ്ങിയപ്പൊഴാണ് തികച്ചും സാധാരണക്കാരനായ ഓട്ടോ  ഡ്രൈവറായി ഫഹദ് ഫ്രൈഡേയിൽ എത്തിയത്..ഈ നടന്റെ സൂപ്പർ  സ്റ്റാർ പദവിയിലെക്കുള്ള ആദ്യ പടിയാണ് ഈ ചിത്രം എന്ന് തോന്നുന്നു ..വളരെ മികച്ച രിതിയിൽ തന്റെ കഥാപാത്രം അവതരിപ്പിച്ച ഫഹദ്  ഫാസിൽ തന്നെ ആയിരുന്നു ചിത്രത്തിന്റെ മുഖ്യ ആകർഷണം..ആൻ  അഗസ്റ്റ്യൻ പതിവു പൊലെ നിരാശപ്പെടുത്തി..പുതുമുഖ നായകൻ  മനുവിന്റെ പ്രകടനം ഒരു തുടക്കക്കാരൻ എന്ന നിലയിൽ  പ്രോത്സാഹിപ്പിക്കപെടേണ്ടതാണ്..നെടുമുടി വേണുവിന്റെ  കഥാപാത്രം മികച്ചു നിന്നു.. […]

Read Article →

വെബ്സൈറ്റിനെ തട്ടികൊണ്ട് പോയി…വിട്ടുകിട്ടണമെങ്കിൽ 50 ലക്ഷം രുപ കൊടുക്കണം…

കുട്ടിയേ തട്ടികൊണ്ട് പോയി..പെണ്ണിനെ തട്ടികൊണ്ട് പോയി  എന്നൊക്കെ കേട്ടിട്ടുണ്ട്..ഇത് പുതിയ അറിവാണ് വെബ്സൈറ്റ്  കിഡ്നാപ്പിംഗ്..മലയാളിയുടെ പ്രീയപ്പെട്ട ഓൺലൈൻ പത്രം  മറുനാടൻ മലയാളി (www.marunadanmalayalee.com) യെ  ഇന്നലെ തട്ടിക്കൊണ്ട് പോയി..മോചന ദ്രവ്യമായി 50 ലക്ഷം  രൂപ ചോദിച്ചു..അത് കൊടുക്കാൻ പത്രം വിസമ്മതിച്ചത് മൂലം  കിഡനാപ്പേഴ്സ് പത്രത്തിനെ കൊന്നു..ജഡം മറവു ചെയ്തു.. Page Under Construction എന്ന് ബോർഡും തൂക്കി…ഷാജൻ സ്കറിയ  എന്ന മികച്ച ഒരു എഡിറ്ററും ടീമിന്റെയും ശ്രമഫലമായി സൈറ്റ്  രണ്ടാം ദിവസം ഉയർത്തെഴുന്നേറ്റു..പുതിയ അഡ്രസ്സിൽ. .http://www.marunadanmalayali.com ..പഴയ ഡൊമൈനു  വേണ്ടിയുള്ള അടിപിടി ഇപ്പോൾ കോടതി വരാന്തയിലാണ്.. എന്നാലും ഇതു മലയാളിക്ക് ഒരു പുതിയ അറിവാണ്…ഒരു സൈറ്റിനെ വച്ചു തമ്മിലടിക്കുന്നത്..കഴിഞ്ഞ വർഷം തുടങ്ങിയ  ഈ വെബ്സൈറ്റ് മലയാളികൾക്കിടയിൽ..പ്രത്യേകിച്ചു പ്രവാസി  മലയാളികൾക്ക് ഇടയിൽ..ഈ ചുരുങ്ങിയ കാലം കൊണ്ട് വലിയ  സ്വീകാര്യത നേടാൻ കഴിഞ്ഞു..മുഖ്യധാരാ മാധ്യമങ്ങൾ മനപൂർവ്വം  കൈവിട്ട പല വാർത്തകളും ജനങ്ങളുടെ മുന്നിൽ എത്തിക്കാൻ ഈ  വെബ്സൈറ്റിനു കഴിഞ്ഞു..അങ്ങനെ ഇരിക്കേ ആണ് കഴിഞ്ഞ  ദിവസം ഒരാൾ ഈ സൈറ്റ് ഓഫ് ചെയ്തത്..ഞാൻ കരുതി  റോയിറ്റേഴ്സ് ഇന്നലെ ഹാക്ക് ചെയ്തവർ തന്നെയാണോ ഈ  വെബ്സൈറ്റും പിടിച്ചെടുത്തതെന്ന്..പക്ഷെ കഥ വേറേ ആയിരുന്നു. .കള്ളൻ കപ്പലിൽ തന്നെ ആയിരുന്നു..സൈറ്റ് ഡവലപ്പർ സന്ദീപ്  സാന്റി ആണ് വില്ലൻ..സൈറ്റിന്റെ വരുമാനം പങ്കുവയ്ക്കലിന്റെ  പേരിൽ ഉണ്ടായ തർക്കമാണ് ..അവസാനം വെബ്സൈറ്റിന്റെ ഓഫ്  ആക്കലിൽ ചെന്ന് എത്തിയത്..ഒരു ദിവസം നിലച്ച മറുനാടൻ  മലയാളി ഇപ്പോൾ മുകളിൽ കാണുന്ന താൽകാലിക അഡ്രസ്സിൽ  ഇന്നു പ്രവർത്തനം തുടങ്ങി..പഴയ അഡ്രസ്സ് തങ്ങൾക്ക് തന്നെ  […]

Read Article →

വൈ ദിസ് കൊലവിളി…

ആരാണ് കൊലയാളി ? ഉത്തരം പെട്ടെന്ന് വരും..കൊല്ലുന്നവൻ.. .അല്ലെങ്കിൽ കൊല്ലിക്കുന്നവൻ…കൊലയാളിയെ പൊലീസ്  പിടിക്കുമോ ? പിടിക്കും പിന്നെ ഇടിക്കും..അവസാനം അവൻ  സമ്മതിക്കും..എന്നാൽ കൊന്നിട്ടു പത്ര സമ്മേളനം നടത്തിയാൽ  ഇടിയുടെ എണ്ണം കുറയുമോ? ഒരു രക്ഷയുമില്ല..കിട്ടേണ്ടത് കിട്ടും. ..അപ്പോൾ  എന്തു ചെയ്യും ..ഒരാളെ കൊല്ലണമല്ലോ?..അതിനു  ഒരു വഴിയുണ്ട് കൈയ്യിൽ ഒരു കൊടി വേണം..അവർക്കേ  ഇപ്പോൾ കൊല്ലാനും വിളിച്ചു പറയാനുമുള്ള ലൈസൻസ് ഉള്ളൂ ..കേട്ടിട്ടില്ലേ കൊടി സുനി ..കൊടി കൈയ്യിൽ ഉള്ളവനാ.. കൊടിയുടെ നിറം പ്രശനമില്ല..അരാഷ്ട്രീയ വാദം  പ്രോത്സാഹിപ്പിക്കാതിരുന്നാൽ മതി..അത് പച്ചയോ കാവിയോ  ചുവപ്പോ ത്രിവർണമോ ( ത്രിവർണ്ണമെന്ന് ഉദ്ദേശിച്ചത് നമ്മുടെ  നാടിന്റെ ആ പാവനമായ പതാകയല്ല കേട്ടോ ) എന്തും ആകട്ടേ  ..അത് കൈയ്യിൽ ഉള്ളവർക്ക് പ്രത്യേക നിയമങ്ങളാണ് ഇന്ത്യയിൽ ..വിശപ്പ് സഹിക്കവയ്യാഞ്ഞ് 100 രൂപ പോക്കറ്റടിച്ചാൽ അവനു  കഠിന തടവുകൾ കൊടുക്കാൻ ജഡ്ജിക്കും കോടതിക്കും  നിയമത്തിനുമെല്ലാം പൂർണ്ണസമ്മതം..എന്നാൽ കാശുള്ളവന്റെ  ആനകൊമ്പും പുലിത്തോലുമെല്ലാം നിയമവിധേയം…അവൻ  നിയമങ്ങൾ കാശുകൊണ്ട് മാറ്റി എഴുതും..പിന്നീട് ഒരു കൂട്ടർ  അധികാരം ഉള്ളവരാണ്..അവർക്ക് അധികാരം കൊണ്ട് ഏത്  നിയമവും വിലക്ക് മേടിക്കാൻ കഴിയും..ഇവർക്കൊക്കെ വേണ്ടി  മാറ്റി എഴുത പെടേണ്ടതാണോ ഒരു രാജ്യത്തെ നിയമങ്ങൾ… ഇന്നത്തെ കേരള രാഷ്ട്രീയം വളരെ കലുഷിതമാണ്..തങ്ങൾ ചെയ്ത  കൊലപാതകങ്ങൾ ഉച്ചഭാഷണിക്കു മുമ്പിൽ പരസ്യമായി പറയുന്ന  നേതാക്കൾ..അങ്ങോട്ടു ഇങ്ങോട്ടു കണക്ക് പറഞ്ഞു വരുമ്പൊൾ  ഇന്നു കേരളത്തിലെ എല്ലാ പ്രമുഖ രാഷ്ട്രീയ സംഘടനകളും  കൊലയാളികളുടെ ലിസ്റ്റിൽ എത്തപെടുന്നു..അയ്യഞ്ചു വർഷങ്ങൾ  വിതം വച്ചു ഭരിക്കുന്ന  ഇവർക്ക് എന്തും ആകാമല്ലോ..ഒരു കുട്ടരെ  കുറ്റവളികളാക്കി ജയിലിൽ അയക്കുമ്പൊൾ മറു കൂട്ടർ ജനങ്ങളുടെ  കണ്ണിലുണ്ണികളാവുമെന്ന ധാരണ ഈ ചെയ്യുന്നവർക്ക് പോലും  […]

Read Article →

അവന്റെ അമ്മയുടെ ഹർത്താൽ പൂർണ്ണം..

#AvanteAmmedeHartal ഈ ടാഗ് ചേർത്ത് ഇന്ന് ട്വിറ്ററിൽ വന്നത്  ആയിരക്കണക്കിനു പോസ്റ്റുകൾ..കേരള ജനതയുടെ  ഹർത്താലിനോടുള്ള പ്രതിഷേധം വ്യക്തമാക്കുന്ന വമ്പൻ ജനാവലി ..ഇങ്ങനെ ഒരു ആശയം മുന്നോട്ടു വച്ച സുഹൃത്തുക്കൾ ആരെന്ന്  എനിക്ക് അറിയില്ല..പേര് പറഞ്ഞു തന്നാൽ….പേരെടുത്ത്  അഭിനന്ദിക്കാം…ഇങ്ങനെയൊക്കെ പ്രതിഷേധിക്കാനല്ലേ പൊതു  ജന കഴുതകൾക്ക് കഴിയൂ..അതെങ്കിലും നടക്കട്ടേ.. അതിനിടക്കു ഒരു ബുദ്ധിജീവിയുടെ ഫേസ്ബുക്ക് പ്രൊഫൈലിൽ  ഷെയർ ചെയ്തിട്ട ഒരു പോസ്റ്റും ഞാൻ കണ്ടു..അത് ഇങ്ങനെ  പോകുന്നു…’ഹര്‍ത്താല്‍ കൊണ്ട് ജനങ്ങളെയൊക്കെ ബുധിമുട്ടിച്ചുവെന്നും പീഡിപിച്ചുവെന്നും ജനജീവിതം സ്തംഭിപ്പിച്ചുവെന്നും ഒക്കെയാണ് പാര്‍ടി അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നവര്‍ വിചാരിക്കുന്നത് .അത് വെറും വ്യാമോഹം മാത്രമാണ്.ഒരു ജന ജീവിതവും സ്തംഭിക്കില്ല .ജനങ്ങള്‍ സിനിമ […]

Read Article →

ബെർലിത്തരങ്ങൾ ഇപ്പോൾ എഴുതുന്നത് ഞാനാണ്..

എന്നാൽ ഞാനല്ല..ബെർലിത്തരങ്ങൽ ഇപ്പോൾ എഴുതുന്നത്..പക്ഷെ അത് മലയാളത്തിന്റെ സൂപ്പർ ബ്ലോഗർ ബെർലി തോമസ് തന്നെയല്ല എന്നത് ഒരു നഗ്ന സത്യം തന്നെയാണ്… ഇങ്ങനെ പറയാനായിട്ട് എനിക്ക് ബെർലിയെ അടുത്ത് അറിയില്ല..പക്ഷേ അദ്ദേഹത്തിന്റെ എഴുത്തിനെ അടുത്തറിയാം..ഞങ്ങളെ പോലുള്ള ഒരു പാട് ബ്ലോഗറുമാർക്ക് പ്രചോദനമായ […]

Read Article →