ബെർലിത്തരങ്ങൾ ഇപ്പോൾ എഴുതുന്നത് ഞാനാണ്..

എന്നാൽ ഞാനല്ല..ബെർലിത്തരങ്ങൽ ഇപ്പോൾ എഴുതുന്നത്..പക്ഷെ അത് മലയാളത്തിന്റെ സൂപ്പർ ബ്ലോഗർ ബെർലി തോമസ് തന്നെയല്ല എന്നത് ഒരു നഗ്ന സത്യം തന്നെയാണ്… ഇങ്ങനെ പറയാനായിട്ട് എനിക്ക് ബെർലിയെ അടുത്ത് അറിയില്ല..പക്ഷേ അദ്ദേഹത്തിന്റെ എഴുത്തിനെ അടുത്തറിയാം..ഞങ്ങളെ പോലുള്ള ഒരു പാട് ബ്ലോഗറുമാർക്ക് പ്രചോദനമായ ആ എഴുത്ത് നിന്നതിൽ ദുഖമുണ്ട്. .അദ്ദേഹത്തിന്റെ ഭാഷയിൽ ‘എനിക്ക് ഇഷ്ടമുണ്ടെങ്കിൽ എഴുതും’ എന്ന് പറയുന്നത്അദ്ദേഹത്തിന്റെ ഇഷ്ടം..പക്ഷേ ഞങ്ങൾ മലയാളികൾ ഇതിരി എരിവും..ഇത്തിരി പുളിയും..ആവശ്യത്തിനു ഉപ്പും..പിന്നെ ഫുൾ പഞ്ചാരയും ഒലിക്കുന്ന ആ പൊസ്റ്റുകൾ മിസ്സ് ചെയ്യുന്നു..മിസ്റ്റർ ബെർലി വ്യക്തമാക്കുക..ആരാണ് ബെർലിത്തരങ്ങളിൽ ഇപ്പോൾ പോസ്റ്റിടുന്നത്…

ജൂലൈ 15ന് പൊസ്റ്റ് ചെയ്ത ‘ആത്മീയ ഉണര്‍വിന്‍റെ വഴിയില്‍’ എന്ന പൊസ്റ്റിനു ശേഷം 20ൽ പരം പോസ്റ്റുകൾ ബെർലിത്തരങ്ങളിൽ കണ്ടു…ദിവസം രണ്ടുംമൂന്നും എണ്ണം..പക്ഷെ ഒന്ന് പോലും ശ്രീമാൻ ബെർലിയുടേതായി തോന്നിയില്ല….വെറും പ്ലൈൻ റൈറ്റിംഗ്..നർമ്മം വെരുത്താൻ ശ്രമിക്കുന്ന. ..ഭീകരവും ഭീവത്സവുംആകുന്ന…കൂതറ എഴുത്ത്..അദ്ദേഹത്തിന്റെ ഭാഷയിൽ റൈറ്റേഴ്സ്സ് ബ്ലോക്ക്ഒന്നുമല്ല ഇത്..അങ്ങനെ ആണെങ്കിൽ ഇത്ര പോലും എഴുതാൻ കഴിയുമായിരുന്നില്ല..ഈ ബ്ലോഗ് ഇപ്പോൾ മറ്റാരോ ആണ് എഴുതുന്നത്..അത് ആരാണെന്ന് ഞങ്ങൾക്ക് അറിയേണ്ട പകരം ബെർലി തോമസ്സിനെ പഴയ എഴുത്ത് കാണണമെന്ന്ആഗ്രഹിക്കുന്നു.. ഫേസ്ബുക്കിലെയും ഗൂഗിൾ + ലേയും സ്വന്തം പ്രോഫൈൽ പൊലും ഡിലീറ്റ് ചെയ്ത് ഈ ബ്ലോഗർ മുങ്ങിയത് എങ്ങോട്ടാണ്…മലയാളത്തിലെ ബ്ലോഗുകൾക്ക് കഷ്ട്കാലം പ്രവചിച്ച് പത്രത്തിൽ ലേഖനമെഴുതിയ ഇഷ്ടൻ തന്റെ ബ്ലോഗ് കൂലിക്ക്എഴുതിപ്പിക്കുന്നതിലൂടെ ആ കഷ്ടകാലത്തിനു ആക്കം കൂട്ടി…ശ്രീ ബെർലി തോമസ് ഒരു പക്ഷേ നിങ്ങൾ തന്നെ ആവും ഇപ്പൊഴും ബ്ലോഗ് എഴുതുന്നത്..എങ്കിൽ ഒരു ബ്രേക്ക് എടുക്കൂ..അതിനു ശേഷം പഴയത് പോലെ മികച്ച വായന അനുഭവം ഞങ്ങൾക്ക് തരൂ..അല്ലെങ്കിൽ ഇപ്പൊൾ എഴുതുന്നത് പോലെ വീണ്ടും ഒരു 10 പൊസ്റ്റുകൂടി എഴുതിയാൽ….സ്വരം നന്നായിരിക്കുമ്പോൾ പാട്ട് നിർത്തുന്നത് നല്ലതാണ്…

Advertisements

11 responses to “ബെർലിത്തരങ്ങൾ ഇപ്പോൾ എഴുതുന്നത് ഞാനാണ്..

 1. വേറെ എത്രെയെത്ര നല്ല ബ്ലോഗേഴ്സ് ഉണ്ട്. അവിടെ പോയി വായിക്കൂ സുഹൃത്തേ……അല്ല ബെര്‍ളിയെ മാത്രമേ വായിക്കൂ എന്ന് നിര്‍ബന്ധമാണെങ്കില്‍ പുള്ളിക്ക് സൌകര്യമുള്ളപ്പോള്‍ എഴുത്തും.

  Like

 2. ആ ലിസ്റ്റ് ഒന്ന്‍ തരാമോ ജോസെലെറ്റ്‌ …ബെര്‍ലിയോളം നര്‍മ്മം മുഖമുദ്രയാക്കി സമകാലിന സംഭവങ്ങളെ കണ്ടിരുന്ന ബ്ലോഗറില്ല..എല്ലാവരും എഴുതുമായിരിക്കും..ചിലര്‍ എം ടി പോലെ..ചിലര്‍ ബഷിറിനെ പോലെ..ഇതൊന്നുമല്ല ഞാന്‍ ഇവിടെ പറഞ്ഞത്‌…

  Like

 3. ഇത് എന്തൊരു കഷ്ടമാ ബെര്‍ളി മാത്രമാണോ ഇവിടെ ബ്ലോഗില്‍ നര്‍മ്മം വിതറുന്നത് ടിയാന്‍ എഴുത്ത് നിര്‍ത്തിയത് തന്നെ ഒരു ബ്ലോഗ്‌ കണ്ട വഴിയാ,, ഞ്ഞും കേട്ട് ആ സംഭവം അല്ല,വായിച്ചു .മം എത്യെ ,,,,,,ഭൂലോക ബ്ലോഗര്‍മാര്‍ കീ ജയ്‌

  Like

 4. എഴുതി എഴുതി എന്തോ പണി കിട്ടിയെന്നു തോന്നുന്നു… എന്തായാലും നമുക്ക് പുതിയ മേച്ചില്‍പ്പുറങ്ങള്‍ … അല്ല പുതിയ ബ്ലോഗുകള്‍ തേടാം.

  Like

 5. എന്‍റെ ബ്ലോഗ്‌ വായിച്ചു തുടങ്ങിക്കോ, പിന്നെയും ഒരുപാട് ഉണ്ട്,http://punjapadam.blogspot.com/2012/02/blog-post_06.htmlhttp://chaliyaarpuzha.blogspot.com/2010/01/blog-post_24.htmlhttp://nattupacha.com/?p=662http://absarmohamed.blogspot.com/2012/04/blog-post_11.htmlhttp://marubhoomikalil.blogspot.com/2012/07/blog-post_24.htmlബാക്കി പിന്നെ……

  Like

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w