അവന്റെ അമ്മയുടെ ഹർത്താൽ പൂർണ്ണം..

#AvanteAmmedeHartal ഈ ടാഗ് ചേർത്ത് ഇന്ന് ട്വിറ്ററിൽ വന്നത്  ആയിരക്കണക്കിനു പോസ്റ്റുകൾ..കേരള ജനതയുടെ  ഹർത്താലിനോടുള്ള പ്രതിഷേധം വ്യക്തമാക്കുന്ന വമ്പൻ ജനാവലി ..ഇങ്ങനെ ഒരു ആശയം മുന്നോട്ടു വച്ച സുഹൃത്തുക്കൾ ആരെന്ന്  എനിക്ക് അറിയില്ല..പേര് പറഞ്ഞു തന്നാൽ….പേരെടുത്ത്  അഭിനന്ദിക്കാം…ഇങ്ങനെയൊക്കെ പ്രതിഷേധിക്കാനല്ലേ പൊതു  ജന കഴുതകൾക്ക് കഴിയൂ..അതെങ്കിലും നടക്കട്ടേ..

അതിനിടക്കു ഒരു ബുദ്ധിജീവിയുടെ ഫേസ്ബുക്ക് പ്രൊഫൈലിൽ  ഷെയർ ചെയ്തിട്ട ഒരു പോസ്റ്റും ഞാൻ കണ്ടു..അത് ഇങ്ങനെ  പോകുന്നു…’ഹര്‍ത്താല്‍ കൊണ്ട് ജനങ്ങളെയൊക്കെ ബുധിമുട്ടിച്ചുവെന്നും പീഡിപിച്ചുവെന്നും ജനജീവിതം സ്തംഭിപ്പിച്ചുവെന്നും ഒക്കെയാണ് പാര്‍ടി അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നവര്‍ വിചാരിക്കുന്നത് .അത് വെറും വ്യാമോഹം മാത്രമാണ്.ഒരു ജന ജീവിതവും സ്തംഭിക്കില്ല .ജനങ്ങള്‍ സിനിമ കാണും,കള്ളൂ കുടിക്കും,ഇറച്ചി കഴിക്കും,കൂട്ട് കൂടി തമാശ പറയും,വിശ്രമമെടുക്കും,കൂടുകാരുടെ വീട്ടില്‍ പോകും,വഴക്കുണ്ടാക്കും,മരിക്കും,കൂലി കിട്ടാത്തത് കൊണ്ട് പട്ടിണി കിടക്കും,ശപിക്കും,ഫോണ്‍ വിളിക്കും,പ്രേമിക്കും, പഠിക്കും,ബൈക്കും കാറും കഴുകും ….സ്കൂളിലും കോളേജിലും ജോലിക്കും പോകാന്‍ പറ്റില്ല എന്നതൊഴിച്ച് ബാക്കി എല്ലാം ചെയ്യും .ഹര്‍ത്താല്‍ അടിചെല്‍പ്പിക്കുന്നവരെ ആരും ഇത് കൊണ്ട് സ്നേഹിക്കാനോന്നും പോകുന്നില്ല.ശെരിക്കും സ്തംഭിക്ക്കുന്നത് ഹര്‍ത്താല്‍ പാര്‍ടിക്കാരായിരികകും ഹര്ത്താലിനു വേണ്ടി നടന്നു രാവിലെ ആര് മുതല്‍ വൈകിട്ട് ആറുവരെ അവരുടെ ജീവിതം സ്തംഭിക്കും’… പെട്രോളിനു വില കൂട്ടിയാൽ..പച്ചക്കറിക്കു വില കൂടിയാൽ..ബസ്  ചാർജ്ജ് കൂടിയാൽ..കേരളത്തിൽ ഹർത്താലാണ്..അപ്പോഴെല്ലാം ഞാൻ  റോഡിൽ ഇറങ്ങിയിട്ടും ഉണ്ട്..ആർക്കാനും വേണ്ടി നടത്തുന്ന ഒന്ന്  പോലെ പല അവസരങ്ങളിലും അവർ എന്റെ കാർ പോകാൻ  അനുവദിച്ചിട്ടുണ്ട്..പക്ഷേ പൊതു ജനത്തിനു ഒരു തരത്തിലും  ബന്ധമില്ലാത്ത രാഷ്ട്രീയ കളികൾക്ക് വേണ്ടി ഞങ്ങളുടെ വിലപ്പെട്ട  സമയം എന്തിനു കളഞ്ഞു..പോരാത്തതിനു ഒരു ന്യായീകരണവും ….പെട്രോളിനു വില കൂട്ടുമ്പോൾ ഇത്ര ശക്തമായി ഉറക്ക മുദ്രവാക്ക്യം  വിളിച്ച് രണ്ട് ബസ്സിന്റെ ചില്ലെടുത്താലും കുഴപ്പമില്ല…അത് പൊതു  ജനത്തിന്റെ നല്ലതിനു വേണ്ടിയാണ്..പക്ഷേ ഈ രാഷ്ട്രീയ കളി കളിച്ച്  ഞങ്ങളെ ബുദ്ധിമുട്ടിക്കരുത്..അതിനു വേണ്ടി ഞങ്ങളുടെ ചിലവിൽ  തിരുവനന്തപുരത്ത് ഒരു വലിയ ബളമ്ങ്കാളാവ് തന്നെ പണിഞ്ഞു  തന്നിട്ടില്ലേ..ഇതൊക്കെ അവിടെ പോരേ..ലൈവ് കോമഡി ഷോ  കണ്ട് ചിരിക്കാൻ ഞങ്ങൾ ടീ വിക്ക് മുമ്പിൽ കാണും..ഇനി  മൂന്നാമത് ഒരു കൂട്ടർ പുറത്ത് നിൽക്കുകയാണെന്ന് പരാതിയും  വേണ്ട..നിങ്ങളുടെ അഡ്മിഷന്റെ കാര്യവും ഞങ്ങൾ  പരിഗണിക്കുന്നുണ്ട്…

Advertisements

4 responses to “അവന്റെ അമ്മയുടെ ഹർത്താൽ പൂർണ്ണം..

  1. ഈ പോസ്റ്റ് കൊണ്ട് ആരുടേയും തള്ളക്കു വിളിക്കാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല..കുറച്ചു യുവാക്കൾ ഇന്നു ട്വറ്ററിൽ നടത്തിയ ക്യമ്പൈനിന്റെ പേർ കടം എടുത്തു എന്ന് മാത്രം..ഒരു പാർട്ടിയേയും ലക്ഷ്യം വച്ചുള്ള പോസ്റ്റല്ല..ഇത് ഒരു ഹർത്താൽ വിരോധ പോസ്റ്റ് മാത്രമാണ്..എന്റെ തള്ളക്കു വിളിച്ച എല്ലാവർക്കും നന്ദി..

    Like

  2. കൊന്നാല്‍ ഹര്‍ത്താല്‍ , കൊന്നവനെ പിടിച്ചാലും ഹര്‍ത്താല്‍ എന്നതാണ് ഇപ്പോഴത്തെ ഒരു ട്രെന്‍ഡ്. ഇതൊരു ട്രെന്‍ഡ് മാത്രമല്ല, വ്യക്തമായ ഒരാശയാടിത്തറയും ഇതിനുണ്ട്. വൈരുദ്ധ്യാധിഷ്ടിത വര്‍ഗ്ഗസമര രീതിയനുസരിച്ച് ഹര്‍ത്താലുകള്‍ നാല് വിധമാണ്. പാര്‍ട്ടിഫെസ്റ്റോയില്‍ മാറല്‍ കാര്‍ക്സ് വളരെ കൃത്യമായി ഇതിനെക്കുറിച്ച്‌ പറഞ്ഞിട്ടുണ്ട്. കൊല നടത്തിയ ഉടനെ ഒരു പ്രാദേശിക ഹര്‍ത്താല്‍ , കൊല നടത്തിയവരെക്കുറിച്ച് വല്ല സൂചനയും പോലീസിനു ലഭിച്ചാല്‍ താലൂക്ക് ഹര്‍ത്താല്‍ , ചോദ്യം ചെയ്യാന്‍ വിളിച്ചാല്‍ ജില്ലാ ഹര്‍ത്താല്‍ , സെന്‍ട്രല്‍ ജയിലില്‍ എത്തിയാല്‍ സംസ്ഥാന ഹര്‍ത്താല്‍ .. അതുകൊണ്ട് തന്നെ ഇത്തരം ഹര്‍ത്താലുകള്‍ക്കു എതിരെ ബഹളം കൂട്ടുന്നവര്‍ വിവരദോഷികളാണ്, വലതുപക്ഷ സാമ്രാജ്യത്വ കുത്തക മൂരാച്ചികളാണ്. അവര്‍ തുലയട്ടെ.

    Like

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w