വൈ ദിസ് കൊലവിളി…

ആരാണ് കൊലയാളി ? ഉത്തരം പെട്ടെന്ന് വരും..കൊല്ലുന്നവൻ.. .അല്ലെങ്കിൽ കൊല്ലിക്കുന്നവൻ…കൊലയാളിയെ പൊലീസ്  പിടിക്കുമോ ? പിടിക്കും പിന്നെ ഇടിക്കും..അവസാനം അവൻ  സമ്മതിക്കും..എന്നാൽ കൊന്നിട്ടു പത്ര സമ്മേളനം നടത്തിയാൽ  ഇടിയുടെ എണ്ണം കുറയുമോ? ഒരു രക്ഷയുമില്ല..കിട്ടേണ്ടത് കിട്ടും. ..അപ്പോൾ  എന്തു ചെയ്യും ..ഒരാളെ കൊല്ലണമല്ലോ?..അതിനു  ഒരു വഴിയുണ്ട് കൈയ്യിൽ ഒരു കൊടി വേണം..അവർക്കേ  ഇപ്പോൾ കൊല്ലാനും വിളിച്ചു പറയാനുമുള്ള ലൈസൻസ് ഉള്ളൂ ..കേട്ടിട്ടില്ലേ കൊടി സുനി ..കൊടി കൈയ്യിൽ ഉള്ളവനാ.. കൊടിയുടെ നിറം പ്രശനമില്ല..അരാഷ്ട്രീയ വാദം  പ്രോത്സാഹിപ്പിക്കാതിരുന്നാൽ മതി..അത് പച്ചയോ കാവിയോ  ചുവപ്പോ ത്രിവർണമോ ( ത്രിവർണ്ണമെന്ന് ഉദ്ദേശിച്ചത് നമ്മുടെ  നാടിന്റെ ആ പാവനമായ പതാകയല്ല കേട്ടോ ) എന്തും ആകട്ടേ  ..അത് കൈയ്യിൽ ഉള്ളവർക്ക് പ്രത്യേക നിയമങ്ങളാണ് ഇന്ത്യയിൽ ..വിശപ്പ് സഹിക്കവയ്യാഞ്ഞ് 100 രൂപ പോക്കറ്റടിച്ചാൽ അവനു  കഠിന തടവുകൾ കൊടുക്കാൻ ജഡ്ജിക്കും കോടതിക്കും  നിയമത്തിനുമെല്ലാം പൂർണ്ണസമ്മതം..എന്നാൽ കാശുള്ളവന്റെ  ആനകൊമ്പും പുലിത്തോലുമെല്ലാം നിയമവിധേയം…അവൻ  നിയമങ്ങൾ കാശുകൊണ്ട് മാറ്റി എഴുതും..പിന്നീട് ഒരു കൂട്ടർ  അധികാരം ഉള്ളവരാണ്..അവർക്ക് അധികാരം കൊണ്ട് ഏത്  നിയമവും വിലക്ക് മേടിക്കാൻ കഴിയും..ഇവർക്കൊക്കെ വേണ്ടി  മാറ്റി എഴുത പെടേണ്ടതാണോ ഒരു രാജ്യത്തെ നിയമങ്ങൾ…

ഇന്നത്തെ കേരള രാഷ്ട്രീയം വളരെ കലുഷിതമാണ്..തങ്ങൾ ചെയ്ത  കൊലപാതകങ്ങൾ ഉച്ചഭാഷണിക്കു മുമ്പിൽ പരസ്യമായി പറയുന്ന  നേതാക്കൾ..അങ്ങോട്ടു ഇങ്ങോട്ടു കണക്ക് പറഞ്ഞു വരുമ്പൊൾ  ഇന്നു കേരളത്തിലെ എല്ലാ പ്രമുഖ രാഷ്ട്രീയ സംഘടനകളും  കൊലയാളികളുടെ ലിസ്റ്റിൽ എത്തപെടുന്നു..അയ്യഞ്ചു വർഷങ്ങൾ  വിതം വച്ചു ഭരിക്കുന്ന  ഇവർക്ക് എന്തും ആകാമല്ലോ..ഒരു കുട്ടരെ  കുറ്റവളികളാക്കി ജയിലിൽ അയക്കുമ്പൊൾ മറു കൂട്ടർ ജനങ്ങളുടെ  കണ്ണിലുണ്ണികളാവുമെന്ന ധാരണ ഈ ചെയ്യുന്നവർക്ക് പോലും  കാണില്ല..പക്ഷേ എന്തെങ്കിലും ഒക്കെ ചെയ്യണമല്ലോ..കഴിഞ്ഞ അഞ്ചു  വർഷം ജയിൽ കിടന്ന പലരുടേ ക്ഷീണം തീർക്കേണ്ടെ..അത്ര തന്നെ.. ഇങ്ങനെ ടോം & ജെറി കളിച്ചു കുറേ പത്ര താളുകൾ നിറയ്ക്കുന്നതല്ലാതെ  സ്വതന്ത്ര ഇന്ത്യയിൽ ഇതു വരെ ഒരു രാഷ്ട്രീയ നെതാവും നിയമ  വിധേയമായി കിട്ടേണ്ട് മുഴുവൻ ശിക്ഷയും അനുഭവിച്ച ചരിത്രമില്ല. .ഇവരെ ഒക്കെ പിടിക്കാനും ജയിലിൽ A ക്ലാസ് സൗകര്യം  കൊടുക്കാനുമെടുക്കാനുമെടുക്കുന്ന മൂന്നിലൊന്ന് ശ്രദ്ധ ഭരണത്തിൽ  കൊടുത്താൽ എത്ര നന്നായിരുന്നു..ഭരണത്തിലെ ന്യൂനതൾ  ചൂണ്ടികാണിക്കാൻ പ്രതിപക്ഷത്തിനും കഴിഞ്ഞായിരുന്നെങ്കിൽ  എന്ന് ആശിച്ചു പൊകുന്നു.. എന്റെ പൊസ്റ്റുകൾ അരാഷ്ട്രീയ വാദം പ്രോത്സാഹിപ്പിക്കുന്നവനും  എങ്ങും തൊടാതെ പറയുന്നവയുമാനെന്നുള്ള ചീത്ത പേരെ ഞാൻ  മനപൂർവ്വം മറക്കുന്നു..കാരണം ഒരു പക്ഷത്തും ഒരു പുണ്യവാളന്റെയും  സാന്നിദ്യം ഞാൻ കാണുന്നില്ല്.എന്റെ അറിവു കേടാണെങ്കിൽ  പൊറുക്കണം..ശപിച്ചു കൊല്ലരുത്…

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w