വെബ്സൈറ്റിനെ തട്ടികൊണ്ട് പോയി…വിട്ടുകിട്ടണമെങ്കിൽ 50 ലക്ഷം രുപ കൊടുക്കണം…

കുട്ടിയേ തട്ടികൊണ്ട് പോയി..പെണ്ണിനെ തട്ടികൊണ്ട് പോയി  എന്നൊക്കെ കേട്ടിട്ടുണ്ട്..ഇത് പുതിയ അറിവാണ് വെബ്സൈറ്റ്  കിഡ്നാപ്പിംഗ്..മലയാളിയുടെ പ്രീയപ്പെട്ട ഓൺലൈൻ പത്രം  മറുനാടൻ മലയാളി (www.marunadanmalayalee.com) യെ  ഇന്നലെ തട്ടിക്കൊണ്ട് പോയി..മോചന ദ്രവ്യമായി 50 ലക്ഷം  രൂപ ചോദിച്ചു..അത് കൊടുക്കാൻ പത്രം വിസമ്മതിച്ചത് മൂലം  കിഡനാപ്പേഴ്സ് പത്രത്തിനെ കൊന്നു..ജഡം മറവു ചെയ്തു.. Page Under Construction എന്ന് ബോർഡും തൂക്കി…ഷാജൻ സ്കറിയ  എന്ന മികച്ച ഒരു എഡിറ്ററും ടീമിന്റെയും ശ്രമഫലമായി സൈറ്റ്  രണ്ടാം ദിവസം ഉയർത്തെഴുന്നേറ്റു..പുതിയ അഡ്രസ്സിൽ. .http://www.marunadanmalayali.com ..പഴയ ഡൊമൈനു  വേണ്ടിയുള്ള അടിപിടി ഇപ്പോൾ കോടതി വരാന്തയിലാണ്..

എന്നാലും ഇതു മലയാളിക്ക് ഒരു പുതിയ അറിവാണ്…ഒരു സൈറ്റിനെ വച്ചു തമ്മിലടിക്കുന്നത്..കഴിഞ്ഞ വർഷം തുടങ്ങിയ  ഈ വെബ്സൈറ്റ് മലയാളികൾക്കിടയിൽ..പ്രത്യേകിച്ചു പ്രവാസി  മലയാളികൾക്ക് ഇടയിൽ..ഈ ചുരുങ്ങിയ കാലം കൊണ്ട് വലിയ  സ്വീകാര്യത നേടാൻ കഴിഞ്ഞു..മുഖ്യധാരാ മാധ്യമങ്ങൾ മനപൂർവ്വം  കൈവിട്ട പല വാർത്തകളും ജനങ്ങളുടെ മുന്നിൽ എത്തിക്കാൻ ഈ  വെബ്സൈറ്റിനു കഴിഞ്ഞു..അങ്ങനെ ഇരിക്കേ ആണ് കഴിഞ്ഞ  ദിവസം ഒരാൾ ഈ സൈറ്റ് ഓഫ് ചെയ്തത്..ഞാൻ കരുതി  റോയിറ്റേഴ്സ് ഇന്നലെ ഹാക്ക് ചെയ്തവർ തന്നെയാണോ ഈ  വെബ്സൈറ്റും പിടിച്ചെടുത്തതെന്ന്..പക്ഷെ കഥ വേറേ ആയിരുന്നു. .കള്ളൻ കപ്പലിൽ തന്നെ ആയിരുന്നു..സൈറ്റ് ഡവലപ്പർ സന്ദീപ്  സാന്റി ആണ് വില്ലൻ..സൈറ്റിന്റെ വരുമാനം പങ്കുവയ്ക്കലിന്റെ  പേരിൽ ഉണ്ടായ തർക്കമാണ് ..അവസാനം വെബ്സൈറ്റിന്റെ ഓഫ്  ആക്കലിൽ ചെന്ന് എത്തിയത്..ഒരു ദിവസം നിലച്ച മറുനാടൻ  മലയാളി ഇപ്പോൾ മുകളിൽ കാണുന്ന താൽകാലിക അഡ്രസ്സിൽ  ഇന്നു പ്രവർത്തനം തുടങ്ങി..പഴയ അഡ്രസ്സ് തങ്ങൾക്ക് തന്നെ  തിരിച്ചു കിട്ടും എന്ന് ഷാജൻ സ്കറിയക്കും കുട്ടുകാർക്കും വലിയ  വിശ്വാസമുണ്ട്..അതിനിടക്കു പഴയ വെബ്സൈറ്റ് ഇപ്പോൾ  തുറക്കുമ്പോൾ 15 ദിവസത്തിനകം പുതിയ സൈറ്റ് പ്രവർത്തനം  തുടങ്ങും എന്ന മെസേജാണ് ലഭിക്കുന്നത്…അതിനു തടയിടനുള്ള  ശ്രമത്തിലാണ് ഷാജനും കൂട്ടരും… ഇത്തരത്തിലുള്ള കാര്യങ്ങൾ നമ്മുടെ മുന്നിൽ എത്തിക്കുന്നത് മറ്റു  ചില സത്യങ്ങളെയാണ്..മലയാളം ഓൺലൈൻ മാധ്യമങ്ങളുടെ  വരുമാനത്തെ ചുറ്റിപറ്റിയുള്ള കൊച്ചു വലിയ വർത്തമാനങ്ങൾ. .ഒരു വെബ്സൈറ്റ് പിടിച്ചെടുത്ത് 50 ലക്ഷം ചോദിക്കണമെങ്കിൽ  അതിൽ നിന്നു കിട്ടുന്ന വരുമാനത്തിന്റെ കാര്യം ഊഹിക്കാമല്ലോ. .ഗൂഗിൾ ആഡസെൻസ്,കൂടാതെ സ്വന്തം നിലയിൽ നേടുന്ന  പരസ്യങ്ങൾ മുതലായവ ഒൺലൈൻ കൃഷി ഇറക്കാൻ മലയാളിയെ  പ്രേയരിപ്പിക്കുന്നവയാണ്..റിയർ എസ്റ്റേറ്റ്കാർ ഇനി വെബ്  ലോകത്തെ ഏക്കറുകൾ പൊന്നും വിലയ്ക്കു മേടിച്ചു കൂട്ടുന്ന  കാലം വിദൂരമല്ല…

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w