ഫ്രൈഡെ ഒരു മികച്ച പരിക്ഷണം…

കോരിച്ചൊരിയുന്ന മഴയത്ത് എറണാകുളം പത്മ തീയേറ്ററിൽ ഓടി  കയറിയത് കൊണ്ടാണോ എന്ന് അറിയില്ല..ഒരു കുളിരുള്ള  ഒരു  ഇളം കാറ്റിന്റെ സ്പർശമുള്ള ഒരു മികച്ച പരിക്ഷണ ചിത്രമാണ്  ഫ്രൈഡെ എന്ന് പറഞ്ഞു പൊകുന്നു..മികച്ച തിരക്കഥക്കൊപ്പം  യാത്ഥാർധ്യങ്ങൾക്കൊപ്പമാണ് ഈ സിനിമ സഞ്ചരിക്കുന്നത്…ആദ്യ  അവസാനം സിനിമയെ, അതുപൊലെ തന്നെ ഒരു കഥാപാത്രത്തെ  പോലും കൈവിടാതെ കൊണ്ട് പോയ ലിജിൻ ജോസ് എന്ന  പുതുമുഖ സംവിദായകനു ഒരു വലിയ കൈയ്യടി കൊടുക്കാതെ വയ്യ..

ഈ സിനിമ പൂർണ്ണമായും ആലപ്പുഴയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. .ആലപ്പുഴയിലെ ഒരു ദിവസം എന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. .മുൻപ് കേരള കഫേ പോലുള്ള സിനിമകളിൽ പരീക്ഷിച്ചു വിജയം  കണ്ട സെക്മെന്റൽ സിനിമ എന്ന രീതി തന്നെയാണ് ഈ ചിത്രത്തിലും  അവലംബിച്ചിരിക്കുന്നത്..പക്ഷെ അവ കൊർത്തിണക്കിയ ഒരു  മാലയണെന്ന് നമുക്ക് തോന്നുന്നില്ല എന്നതാണ് ചിത്രത്തിന്റെ വിജയം.. ഓരോ കഥപാത്രങ്ങളും കഥക്കൊപ്പം ഇഴുകി ചേർന്നിരിക്കുന്നു..നജീം  കോയ എഴുതിയ പല ഡയലൊഗുകളും തിയേറ്ററിൽ വലിയ കൈയ്യടി  ആണ് തീർക്കുന്നത്..തീർത്തും നിരാശപ്പെടുത്തിയത് സംഗിതമാണ്.. റോബി ഏബ്രഹാമിനു ഒരു മികച്ച പാട്ടു പൊലും ഈ ചിത്രത്തിനു  കൊടുക്കാൻ കഴിഞ്ഞില്ല.. അഭിനേതാക്കളിൽ എടുത്തു പറയേണ്ടത് ഫഹദ് ഫാസിൽ എന്ന  നടനെക്കുറിച്ചാണ്..കോട്ടും ഷാനുവും ഇരട്ടപെറ്റതാണോ എന്ന് സംശയം  തോന്നി തുടങ്ങിയപ്പൊഴാണ് തികച്ചും സാധാരണക്കാരനായ ഓട്ടോ  ഡ്രൈവറായി ഫഹദ് ഫ്രൈഡേയിൽ എത്തിയത്..ഈ നടന്റെ സൂപ്പർ  സ്റ്റാർ പദവിയിലെക്കുള്ള ആദ്യ പടിയാണ് ഈ ചിത്രം എന്ന് തോന്നുന്നു ..വളരെ മികച്ച രിതിയിൽ തന്റെ കഥാപാത്രം അവതരിപ്പിച്ച ഫഹദ്  ഫാസിൽ തന്നെ ആയിരുന്നു ചിത്രത്തിന്റെ മുഖ്യ ആകർഷണം..ആൻ  അഗസ്റ്റ്യൻ പതിവു പൊലെ നിരാശപ്പെടുത്തി..പുതുമുഖ നായകൻ  മനുവിന്റെ പ്രകടനം ഒരു തുടക്കക്കാരൻ എന്ന നിലയിൽ  പ്രോത്സാഹിപ്പിക്കപെടേണ്ടതാണ്..നെടുമുടി വേണുവിന്റെ  കഥാപാത്രം മികച്ചു നിന്നു.. ഈ ഓണത്തിനു കുടുംബ സമേതം കാണാൻ പറ്റിയ ഒരു മികച്ച  ചിത്രമാണ് ഫ്രൈഡെ എന്ന് ഞാൻ ഉറപ്പു തരുന്നു..പക്ഷേ ഞാൻ  ആലോചിച്ചിട്ടു മനസ്സിലാവാത്ത കാര്യം..എന്തു കൊണ്ട് ഈ സിനിമക്ക്  ഇടവേള ഇല്ലാതിരുന്നു എന്നതിലാണ്..തിയേറ്ററുകാർ കൊള്ള  ലാഭമുണ്ടാക്കുന്ന സ്നാക്കസ് കച്ചവടം പുട്ടിക്കാനായിട്ടു ഒന്നു മ്ഞാൻ കണ്ടില്ല..ഒരു ചെറിയ ബ്രെക്ക് വേണമായിരുന്നു എന്ന്  എനിക്ക് തോന്നുന്നു..

Advertisements

One response to “ഫ്രൈഡെ ഒരു മികച്ച പരിക്ഷണം…

  1. സ്നാക്സ് തിന്നനല്ലലോ സിനിമക്ക് പോകുന്നത് ,ഫഹദ് ഭാവിയിലെ സൂപ്പര്‍ സ്റ്റാര്‍ തന്നെയാകും .പക്ഷെ വയസ്സന്‍ മാര്‍ സമ്മതികില്ല.ആശംസകള്‍

    Like

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w