അവകാശ സമരങ്ങൾ നിലയ്ക്കുന്നില്ല…

പെട്രോൾ വില കുത്തനെ ഉയരുന്നു..അതിനൊപ്പം നിത്യോപയോഗ സാധനങ്ങളുടേയും വില കുതിച്ചുയരുന്നു..അതു കൊണ്ട് ഓരോ തവണ എണ്ണ കമ്പനിക്കാർ വില കുട്ടുമ്പൊഴും നിങ്ങളുടെ ശമ്പളവും കൂട്ടിതരണമെന്ന് ചാണ്ടിച്ചായനോട് വാശി പിടിച്ചിട്ടു ഒരു വിശേഷവും ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല..സ്വകാര്യ് മുതലാളിമാരുടെ ചുഷനങ്ങൾക്കെതിരെ വലിയ സമരങ്ങൾ നടന്നിട്ടുള്ള നാടാണ് കേരളം..അത്തരം ഒരു സമരം കഴിഞ്ഞ ആഴ്ച്ചയും നാം കണ്ടു..മൂന്നു നേരം കഞ്ഞി കുടിക്കാനുള്ള കാശു പൊലും തങ്ങൾക്ക് തരാത്ത ആശുപത്രി മാനേജ്മെന്റിന്റെ ധ്രാഷ്ട്യത്തിനു മുന്നിൽ ജീവൻ ഒടുക്കാൻ ശ്രമിച്ച നേഴ്സുമാർക്ക് ഒരു പരിധി തങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാൻ കഴിഞ്ഞു..അതിന്റെ യഥാർത്ഥ ചിത്രം വരും മാസങ്ങളിൽ നമുക്ക് കാണാം..അപ്പോൾ കേരളത്തിൽ എല്ലാവർക്കും മികച്ച ശമ്പളം തന്നെ ലഭിക്കുന്നുണ്ട് എന്ന് ഉറപ്പായല്ലൊ..ചാണ്ടിച്ചായന്റെ കച്ചട വണ്ടിയിൽ ഒരു പൊന്തൂവൽ കൂടി…

സ്വാമിമാരും സ്വാമിനിയും പിന്നെ തിരുമേനിമാരും തങ്ങളുമാരും തങ്ങളുടെ കീശനിറക്കുന്നത് ആതുര സേവന മേഘലയിൽ നിന്നാണല്ലൊ.അതിൽ പ്രധാനമാണ് ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും..അതിൽ ആശുപത്രിയുടെ ഏതാണ്ട് ഒരു തീരുമാനമായി..ഇനി നമുക്ക് സ്വകാര്യ വിദ്യാഭ്യാസ മേഘലയെ കുറിച്ചൊന്നു നോക്കാം..അവിടെ നടക്കുന്ന കച്ചവടങ്ങളുടെ കണക്കുകൾ ഞെട്ടിക്കുന്നവയാണ്..കുട്ടികളുടെ കയ്യിൽ നിന്നു മേടിക്കണ്ട ലക്ഷങ്ങളെ കുറിച്ചു തീരുമാനിക്കാൻ ജഡ്ജിക്കു ചുറ്റും ഓരോ വർഷം വട്ടമേശ സമ്മേളനം വിളിക്കുന്ന ആർത്തിയൊന്നും അവിടെ പഠിപ്പിക്കുന്ന അധ്യാപകർക്ക് ശമ്പളം കൊടുക്കുന്നതിൽ കാണിക്കാത്തത് എന്താണ്..പ്രൈമറി തലം മുതൽ അങ്ങു കൊളേജ് തലം വരെ ഉള്ള അധ്യാപകരെ ബാധിക്കുന്ന പ്രശ്നമാണ് ഇത്..ഇതിനെ ഉമ്മൻ ചാണ്ടി സർക്കാർ കണ്ടില്ല എന്നു നടിക്കരുത്..ഈ പ്രശ്നത്തെ കുറിച്ചു കൂടുതൽ വ്യക്തമായ ചിത്രം തരാം… സർക്കാര ഉദ്ദ്യോഗം കിട്ടാത്ത ഗതികേടു കൊണ്ടാണ്..ബിരുദവും അതിനപ്പുറമുള്ള വിദ്യാഭ്യാസവും ഒപ്പം അധ്യാപകൻ ആവാനുള്ള യോഗ്യതയും ഉള്ളവർ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിപ്പിക്കേണ്ടി വരുന്നത്..സ്വകാര്യ് സ്കുളുകളിൽ അവർക്ക് കിട്ടുന്ന ശമ്പളം ഒരു നേഴ്സിനു കിട്ടുന്നതിനേക്കാൾ ശോചനീയമാണ് എന്ന് ആരും കാണാതെ പോകുന്നു..പല സ്ഥലങ്ങളിൽ ഈ അധ്യാപകർക്ക് മാസാന്ത്യം ലഭിക്കുന്നത് മൂവായിരവും നാലായിരവും രൂപ മാത്രമാണ് എന്നത് വളരെ ഞെട്ടിക്കുന്ന സത്യമാണ്..ഇതിനെ ഖണ്ണിക്കാനായി ചില സ്ഥാപനങ്ങളുടെ പേര് പറയാൻ നിങ്ങൾ തുനിഞ്ഞേക്കുമെങ്കിലും ഭുരിഭാഗം സ്ഥാപനങ്ങളിലെ അധ്യാപകരുടേയും ഗതി ഇതു തന്നെ..ഈ നാലായിരം രുപകൊണ്ട് അവനു ദിവസം വണ്ടി കൂലി കൊടുക്കാൻ പൊലും തികയില്ല..ഇതേ തസ്തികയിൽ ഗവണ്മെന്റ് അധ്യാപകർ പതിനായിരങ്ങൾ മെടിക്കുന്നുണ്ട് എന്ന സത്യം ഓർക്കണം..കോളേജുകളിലും താൽകാലിക അധ്യാപകരുടെ ഗതി അധോഗതി തന്നെയാണ്..മിക്ക കോളേജുകളിലും തുടക്കകാർക്ക് കൊടുക്കുന്ന ശമ്പളം 6000വും 7000വുമൊക്കെ ആണ്..ഡോക്ട്രെറ്റും മറ്റും ഉള്ളവർക്കാണ് ഇതു കിട്ടുന്നത് എന്ന് ഓർക്കണം..കോളേജ് അധ്യാപകന്റെ അടിസ്ഥാന ശമ്പളം 35000ത്തിലാണ് തുടങ്ങുന്നത് എന്ന് ഓർക്കണം..അക്ഷരങ്ങളുടെ വെളിച്ചം പകർന്ന് പുതിയ തലമുറയെ വാർത്തെടുക്കുന്ന ഈ കൂട്ടരെ മുദ്രാവാക്യം വിളികളുമായി തെരുവിലിറക്കരുത്…അവരുടെ അവകാശങ്ങൾ കണ്ടറിഞ്ഞു കൊടുക്കാൻ ചാണ്ടി സാറിനും കൂട്ടർക്കും കഴിയട്ടേ…

Advertisements

One response to “അവകാശ സമരങ്ങൾ നിലയ്ക്കുന്നില്ല…

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w