ഹെൽമറ്റിട്ട് കാണേണ്ട സിനിമ : റൺ ബേബി റൺ…

പടമൊക്കെ കൊള്ളാം..അവസാനത്തെ 5 മിനിറ്റു വരെ..ആഷിഖ് അബു ആയിരുന്നു എങ്കിൽ പുതിയ ചെക്കനല്ലേ എന്നു പറഞ്ഞു സഹിക്കാമായിരുന്നു..മലയാള സിനിമയിലെ വലിയ സംവീധായകരിൽ ഒരാളായ ജോഷി സാറിനു ക്ലൈമാക്സ് ചിത്രീകരിക്കാൻ അറിഞ്ഞു കൂടാ എന്നു ഞാൻ പറഞ്ഞാൽ അമ്മച്ചിയാണെ നിങ്ങൾ എന്നെ തല്ലും..പക്ഷേ സത്യം അതായിരുന്നു..റൺ ബേബി റൺ ടി വി ജേർണലിസം പശ്ചാത്തലമാക്കി ഒരു ത്രില്ലർ ആണ് എന്നു പറയാം..പക്ഷേ എല്ലാ ത്രില്ലും അത് വരെ ശക്തനായ പ്രതിനായകനായി ലാലിന്റെ മറുവശത്ത് തിളങ്ങിയ സായി കുമാർ അവസാന നിമിഷം കോമാളി ആയ സീനോടെ കളഞ്ഞു കുളിച്ചു..ഇതു സിനിമ അവസാനിക്കാൻ നിമിഷങ്ങൾ മാത്രമുള്ളപ്പോൾ ആണ് എന്ന് ഓർക്കണം..അത് ആ സിനിമ മുഴുവൻ കുളമാക്കി കളഞ്ഞു..

ദേവാസുരം സിനിമ കണ്ടിട്ടു മംഗലശ്ശേരി നീലകണ്ടനാണോ അതോ കാർത്തികേയനാണോ കൊളപ്പുള്ളി ശാന്തയോട് കൊച്ചു വർത്തമാനം പറഞ്ഞു നിന്നത് എന്ന് വ്യക്തമായി കാണിക്കാത്ത അവസ്ഥ പൊലെ ആയി..എന്തായാലും സിനിമ തുടങ്ങിയപ്പോൾ മുതൽ ഹെല്മെറ്റ് വെയ്ക്കണം എന്ന് എഴുതി കാണിക്കുന്നുണ്ടായിരുന്നു..ഞാൻ ഹെല്മെറ്റ് വയ്കാതെ കണ്ടതു കൊണ്ട് തോന്നിയതാണോ എന്തോ..അതോ ചിത്രം കഴിഞ്ഞു ഇറങ്ങുമ്പൊൾ ഹെൽമെറ്റ് ഉപകരിക്കും എന്നാണോ ഉദ്ദേശിച്ചത്… വിഷ്വൽ മിഡീയയെ ചുറ്റി പറ്റി പുതുമ നിറഞ്ഞ് രീതിയിൽ ആണ് കഥയുടെ തുടക്കം..നമുക്ക് പരിചിതമായ പല ചാനൽ സംഭവങ്ങളും കൂട്ടി ചേർത്ത് ഒരു ത്രില്ലർ ഉണ്ടാക്കുക എന്നതായിരുന്നു ഉദ്ദ്യമം…അതിൽ ഒരു പരിധി വരെ സിനിമ വിജയിക്കുന്നുണ്ട്..പ്രത്യേകിച്ച് മോഹൻലാലിന്റെ അഭിനയം ..അതിനെ പുകഴ്ത്തുക വിരോധാഭാസം ആവുമെങ്കിലും..അദ്ദേഹം ഒരു അന്താരാഷ്ട്ര ജേർണലിസ്റ്റായ വേണുവായി മികച്ചു നിന്നു എന്ന് പറയാം.. അമല പൊളും മോശമാക്കിയില്ല..പക്ഷേ കഥ പുതുമ അശേഷം ഇല്ലായിരുന്നു ..ഈ അടുത്ത ഇടയ്ക്കു വന്ന പല ന്യൂ ജനറേഷൻ സിനിമകളോടുള്ള കഥാ സാദൃശ്യം സിനിമയുടെ ഉടനീളം ഉണ്ടായിരുന്നു..റോയിറ്റേഴ്സിന്റെ ജെർണലിസ്റ്റായ വേണു കേരളത്തിലെ ചാനലുകൾക്ക് വെണ്ടി ആണ് ജോലി ചെയ്യുന്നത് എന്നത് വളരെ വിചിത്രമായി തോന്നി..ടി വി ജേർനലിസം എന്നു പറഞ്ഞാൻ സ്റ്റിംഗ് ഓപ്പറേഷനുകൾ മാത്രമാണെന്ന് സിനിമ പറഞ്ഞു വെക്കുന്നു..ഇങ്ങനെ ഒരുപാട് പറയാനുണ്ടെങ്കിലും ഒരു സെൻസുമില്ലാതെ മോഹൻലാലിനു കൈയ്യടിക്കാൻ കയറുന്നു ഫാൻസിനു അശേഷം സുഖിക്കും എന്നു പറയാതെ വയ്യ..അല്ലാത്തവർ പടം കഴിയും മുമ്പേ തിയെറ്ററിൽ നിന്നു ഇറങ്ങി ഓടിയാൻ എങ്ങനെ പറയാം- റൺ ബേബി റൺ…

9 responses to “ഹെൽമറ്റിട്ട് കാണേണ്ട സിനിമ : റൺ ബേബി റൺ…

  1. കുറെ ചവര്‍ എഴുതിയിട്ടും ബ്ലോഗില്‍ 17000 ആളുകളെ കയറിയുള്ളൂ എന്നതിന്റെ നിരാശയില്‍ ആയിരിക്കും അല്ലെ ഈ മണ്ടത്തരം പടച്ചുണ്ടാക്കിയത്. ക്ലൈമാക്സ്‌ മോശമായി പോലും. എന്നാ പിന്നെ നീ ഒരു നല്ല ക്ലൈമാക്സ്‌ എഴുതി ഇടാന്‍ മേലാരുന്നോ. സിനിമ കണ്ടിട്ട് ഇറങ്ങി ഓടാന്‍ മാത്രം മോശം പടമൊന്നുമല്ല അത്. നിന്റെ ഈ ചവറു ബ്ലോഗിനെക്കളും പതിന്മടങ്ങ്‌ ഭേദം ആണ് ആ സിനിമ. കുറച്ചു നാളും കൂടി നീ ഒന്ന് കാത്തിരുന്നു നോക്ക്. എന്നിട്ടും ആരും ഈ വഴി തിരിഞ്ഞു നോക്കുന്നില്ലെങ്കില്‍ അത് നിന്റെ എഴുത്തിലുള്ള പോരായ്മ ആണെന്ന് മനസിലാക്കി ഇതെല്ലാം കൂടി ഒരു സീഡിയില്‍ ആകി വേസ്റ്റ് ബിന്നില്‍ കൊണ്ടിട്.

    Like

  2. റണ്‍ ബേബി റണ്‍ കൊള്ളാവുന്ന ഒരു സിനിമയാണ്…. താങ്ങള്‍ക്ക്‌ സിനിമ ആസ്വദിക്കാനുള്ള കഴിവില്ല എന്നെ ഞാന്‍ പറയൂ.. എന്തു കൊണ്ടോ താങ്കള്‍ പറഞ്ഞ അഭിപ്രായങ്ങളെ അംഗീകരിക്കാനാവുന്നില്ല….ഇന്‍റര്‍വല്‍ വരെ ഈ സിനിമയില്‍ നിന്ന് വലുതായൊന്നും പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും സെക്കന്റ്‌ ഹാഫ് മോശമാക്കിയില്ല, എന്നെ തൃപ്തിപ്പെടുത്തി…

    Like

ഒരു അഭിപ്രായം ഇടൂ