മോളി ആന്റി റോക്സ് ഒരു മോഷണമാണ്……

മോളി ആന്റി ഒരു മോഷണമാണ്. ഏത് കൊറിയന്‍ കഥ എന്നു ചോദിക്കരുത്. കൊറിയന്‍ സിനിമയില്‍ നിന്നോ ലോകസിനിമകളില്‍ നിന്നോ രഞ്ജിത്ത് ശങ്കര്‍ മോഷ്ടിച്ചതല്ല മോളി ആന്റിയെ. എറണാകുളം നഗരത്തില്‍ അവര്‍ ജീവിച്ചിരിപ്പുണ്ട്. ഒരു പക്ഷേ, നിങ്ങളുടെ വീടിനടുത്തും കാണും ഈ മോളി. രഞ്ജിത്ത് ശങ്കറിന്റെ സുഹൃത്ത് അനിലിന്റെ സ്വന്തം ആന്റിയാണീ ചിത്രത്തിലെ മോളി. ‘പാസഞ്ചറി’ ലൂടെ മലയാള സിനിമയിലേക്കൊരു പ്രതീക്ഷയായെത്തിയ യുവസംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ ‘അര്‍ജുനന്‍ സാക്ഷി’ക്കു ശേഷം ഒരുക്കുന്ന ചിത്രമാണ് ‘മോളി ആന്റി റോക്‌സ്’. സപ്തംബര്‍ 14-ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ അവസാനഘട്ട മിനുക്കുപണികളിലിരുന്നു രഞ്ജിത്ത് മോളി ആന്റിയെപ്പറ്റി സംസാരിക്കുന്നു.

”ഒരിക്കല്‍ ഞാന്‍ രേവതിയുടെ അടുത്ത് ഒരു കഥ പറയാന്‍ പോയി. ഒരു സാധാരണ അമ്മ വേഷമായിരുന്നു. അവര്‍ക്കതില്‍ പ്രത്യേകിച്ചൊന്നും ചെയ്യാനില്ലെന്ന് അവര്‍ക്കും എനിക്കും അറിയാമായിരുന്നു. രേവതി സോറി പറഞ്ഞു.””എന്തുകൊണ്ട് എനിക്ക് എന്റെ പ്രായത്തിനനുസരിച്ചവതരിപ്പിക്കാന്‍ പറ്റിയ കഥാപാത്രങ്ങള്‍ ഉണ്ടാവുന്നില്ല. ലോകസിനിമയില്‍ ടീനേജിനപ്പുറമുള്ള സ്ത്രീകഥാപാത്രങ്ങള്‍ കേന്ദ്രകഥാപാത്രങ്ങളായ എത്രയോ സിനിമ വരുന്നു. ഇന്ത്യന്‍ സിനിമയില്‍ മാത്രം എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നില്ല” -അവരുടെ ഈ ചോദ്യത്തില്‍ കാതലായൊരു കാര്യം കിടപ്പുണ്ടെന്നു എനിക്കു തോന്നി. മനസ്സിലുള്ള മറ്റൊരു കഥയുടെ ത്രെഡ് ഞാന്‍ പറഞ്ഞു. അതുകേട്ട രേവതി എകൈ്‌സറ്റഡായി. അന്ന് കഥാപാത്രമൊന്നും പൂര്‍ണമായിരുന്നില്ല. പിന്നീട് ഈ കഥയുടെ സിനിമാ സാധ്യതകള്‍ ആലോചിച്ചുവന്നപ്പോള്‍ ഐ.ടി. മേഖലയിലെ എന്റെ സുഹൃത്ത് അനില്‍ അവന്റെ മോളി ആന്റിയെ പറ്റി പറഞ്ഞു. അവരുടെ ചേഷ്ടകളും മാനറിസങ്ങളും എല്ലാം എന്റെ കഥാപാത്രത്തോട് ഏറ്റവും അടുത്ത് നില്‍ക്കുന്നു. പിന്നെ മറ്റൊന്നും ആലോചിച്ചില്ല. പേരിനു പോലും അവരോട് കടപ്പെട്ടിരിക്കുന്നു. മധ്യവയസ്‌കയായ ഒരു സ്ത്രീയുടെ വ്യക്തിത്വം, അസ്തിത്വം, പ്രൊഫഷണല്‍ ലൈഫ് ഇതൊന്നും സിനിമയ്ക്ക് വിഷയമായിട്ടില്ല, അതു തന്നെയാണ് ഈ സിനിമയിലേക്ക് എന്നെ ആകര്‍ഷിച്ചത്. നായകകഥാപാത്രമായ പൃഥിരാജും സിനിമയുടെ ഭാഗമായത് അതുകൊണ്ടാണ്. ഡ്രീംസ് ആന്‍ഡ് ബിയോണ്ട്‌സിന്റെ ബാനറില്‍ ഞാന്‍ തന്നെ നിര്‍മിക്കുന്ന ചിത്രം പൃഥ്വിരാജിന്റെ കമ്പനിയായ ആഗസ്ത് സിനിമയാണ് തിയേറ്ററുകളിലെത്തിക്കുന്നത്. അപ്പോള്‍ രേവതിയുടെ ശക്തമായൊരു കഥാപാത്രത്തെ പ്രതീക്ഷിക്കാമല്ലേ?ശക്തം എന്നതുകൊണ്ടുള്ള വാച്യാര്‍ഥം പ്രതീക്ഷിക്കരുത്. വളരെ ലളിതമായ സാഹചര്യങ്ങളും തമാശയും കുസൃതിയും നിറഞ്ഞ നിമിഷങ്ങള്‍, വൈകാരികസംഘട്ടനങ്ങള്‍ എന്നിങ്ങനെ ഒരു നടിക്ക് അവതരിപ്പിക്കാന്‍ വേണ്ടുന്നതെല്ലാം ഉണ്ട്. സത്യത്തില്‍ മലയാള സിനിമ മറന്നുപോയ ഒരു കഥാപാത്രമാണ് മോളി. രേവതി വളരെ ആസ്വദിച്ചുതന്നെ അത് ചെയ്തിട്ടുണ്ട് . ബാക്കി പ്രേക്ഷകരാണ് പറയേണ്ടത്. പൃഥ്വിരാജിന്റെ പ്രണവിനെ പറ്റി?ആണിന്റെ യഥാര്‍ഥ മുഖം കാണണമെങ്കില്‍ അവന് അധികാരം കൊടുത്താല്‍ മതിയെന്ന എബ്രഹാംലിങ്കണിന്റെ ഒരു വാക്യം ഉദ്ധരിക്കുന്നുണ്ടിതില്‍. പ്രണവിനെ പരിചയപ്പെടാന്‍ അതുമതി. ഇന്ത്യന്‍ റവന്യൂ സര്‍വീസില്‍ വളരെയധികം അധികാരമുള്ള ഒരു പോസ്റ്റില്‍ ഇരിക്കുന്ന ഉദ്യോഗസ്ഥനാണ് പ്രണവ്. അധികാരവും അഹങ്കാരവും ഒരുപോലെയുണ്ട്. പ്രായമായവരോട് അല്പംപോലും സോഫ്റ്റ് കോര്‍ണര്‍ ഇല്ലാത്ത പ്രണവും മോളി ആന്റിയും തമ്മിലുള്ള സ്പര്‍ധയും വാശിയും മത്സരത്തിലുമാണ് കഥയുടെ രസച്ചരട്. അപ്പോള്‍ പതിവ് നായികാനായക സങ്കല്പം ചിത്രത്തിലില്ലേ?ഇതിലെ നായിക രേവതിയാണ്. നായകന്‍ പൃഥ്വിരാജും. രേവതിയ്‌ക്കൊരു നായകന്‍ വേറെയുണ്ട്; അത് ലാലുഅലക്‌സാണ്. പൃഥിരാജിനൊരു പ്രണയനായികയില്ല. എന്നാല്‍ ലോകത്തോടുള്ള പ്രണയം ഇതിലെ എല്ലാ കഥാപാത്രങ്ങളുടെയും ശക്തിയാണു താനും. മാമുക്കോയയ്ക്കും പ്രാധാന്യമുള്ളൊരു വേഷമാണെന്നു പോസ്റ്ററുകള്‍ കണ്ടിട്ട് തോന്നുന്നു?രേവതിയുടെ കഥാപാത്രത്തോടൊപ്പം തന്നെ ചര്‍ച്ച ചെയ്യാന്‍ സാധ്യതയുള്ള, അല്ലെങ്കില്‍ ചര്‍ച്ച ചെയ്യപ്പെടണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്ന കഥാപാത്രമാണ് മാമുക്കോയ അവതരിപ്പിക്കുന്ന സലീം മേച്ചേരി. അയാള്‍ രസികനാണ്, കലാകാരനാണ്, സഹൃദയനാണ്, മിടുക്കനായ വക്കീലുമാണ്. പ്രണവും മോളി ആന്റിയും തമ്മിലുള്ള പോരാട്ടത്തില്‍ മോളി ആന്റിയുടെ വക്കീലുമാണ്. അദ്ദേഹവും വളരെയധികം എന്‍ജോയ് ചെയ്ത് അഭിനയിച്ചിട്ടുണ്ട്. സംഗീതം പുതുമുഖമാണല്ലോ?ആനന്ദ് മധുസൂദനനാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നതും പശ്ചാത്തലസംഗീതം നല്‍കിയതും. ഫൈനല്‍ മിക്‌സിങ് സ്റ്റേജിലിരുന്ന് ഈ സംഗീതം ആസ്വദിക്കുമ്പോള്‍ എനിക്കേറെ പ്രതീക്ഷയുണ്ട്. നാളെ ഒരുപാട് സിനിമകള്‍ക്ക് ഈണം പകരുന്നൊരു സംഗീതസംവിധായകനെ ഞാനിതില്‍ കാണുന്നു. പ്രേക്ഷകര്‍ രണ്ടുകൈയും നീട്ടി സ്വീകരിക്കുമെന്നും പ്രതീക്ഷിക്കുന്നു. ന്യൂജനറേഷന്‍ സിനിമകളുടെ കാലമാണല്ലോ? ഈ ചിത്രത്തിന്റെ സ്ഥാനം എവിടെയായിരിക്കും?അഭിനയരംഗത്തെ അനുഭവസമ്പന്നരുടെ സിനിമയാണിത്. രേവതി, കെ.പി.എ.സി. ലളിത, ലാലുഅലക്‌സ്, മാമുക്കോയ തുടങ്ങിയ ഒരുനിര ഒരു ഭാഗത്തും യുവതലമുറയുടെ പ്രതിനിധിയായ പൃഥ്വിരാജ് മറുവശത്തും . എല്ലാവരും ചേര്‍ന്ന് നിങ്ങള്‍ വിശ്വസിക്കുന്ന തരത്തിലൊരു സിനിമയായിരിക്കും മോളി ആന്റി റോക്‌സ്. ലക്ഷ്മിപ്രിയ, ശിവജി ഗുരുവായൂര്‍, ശരത്, കൃഷ്ണകുമാര്‍ എന്നിവരും താരനിരയിലുണ്ട്. ക്യാമറ-സുജിത് വാസുദേവ്, എഡിറ്റിങ്-ലിജോപോള്‍, കലാസംവിധാനം-ബാവ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-മനോജ് പൂങ്കുന്നം, വസ്ത്രാലങ്കാരം-സമീറ സനീഷ്, മേക്കപ്പ്-ഹസ്സന്‍ വണ്ടൂര്‍, നിശ്ചലഛായാഗ്രഹണം-ഹരി തിരുമല എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍ ഈ പോസ്റ്റും ഒരു മോഷണമാണ്…ഒർജിനൽ മുകളിലെ ചിത്രത്തിൽ കാണാം..എഴുതിയത്: ജി ജ്യോതിലാൽ

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w