ബെൽബോട്ടവും ചുംബനങ്ങളും….

ചുംബനങ്ങൾ ഇല്ലാത്ത ഒരു ഹിന്ദി ചിത്രം ഇന്നു സങ്കലപങ്ങളിൽ പോലും ഇല്ല..മലയാളത്തിലാണെങ്കിൽ ആ ട്രെന്റിനു ചാപ്പാ കുരിശ് ഒരു തുടക്കം ഇട്ടു തന്നിട്ടുണ്ട്..അങ്ങനെ നോക്കുമ്പോൾ അധികം താമസിക്കാതെ നമ്മുടെ സൂപ്പർ താരങ്ങളും ചുണ്ടോടു ചുണ്ട് ചേർക്കും എന്ന് പ്രതീക്ഷിക്കാം…ചുംബനം ഒരു അഭിനയമാണോ?..ചുംബിക്കാൻ പ്രത്യേക കഴിവു വേണോ?..അതിനും സ്റ്റഡി സെന്ററുകൾ മുളയ്ക്കാതിരുന്നാൽ ഭാഗ്യം..തൊണ്ണൂറു-രണ്ടായിരം കാലഘട്ടത്തിൽ നായിക നായകന്മാർ തമ്മിലുള്ള ചുംബന രംഗങ്ങൾക്കിടയിൽ പലപ്പൊഴും ശല്യമായി വരാറുള്ളത് ഒരു പൂച്ചട്ടിയോ പഴകുട്ടയോ മറ്റോ ആയിരിക്കും..ഇന്നത്തെ ന്യൂ ജനറേഷൻ ആ പൂച്ചട്ടി എടുത്തു മാറ്റി..വിഷ്വൽ ഹിൻഡറൻസ് ഒഴുവാക്കാനാണ് ഈ നീക്കം…എല്ലാം തുറന്നു കാണിക്കുന്നതിനേയാണെല്ലോ ബോൾഡ് എന്നും ന്യൂ ജനറേഷൻ എന്നുമൊക്കെ ഓമന പേരിട്ടു വിളിക്കുന്നത്..സംസ്കാരിക മര്യാദകൾ മറികടന്നു ലൈംഗിയതെയേ തുറന്നു കാണിക്കുമ്പോൾ അത് പുതിയ സമിപനമാകുന്നു..സിനിമയിൽ മാറ്റങ്ങൾ കണ്ടു തുടങ്ങി എന്ന് ഉദ്ഘോഷിക്കപ്പെടുന്നു…ഈ പുതിയ സമിപനങ്ങൾ എന്ന് വിളിക്കുന്ന കൂത്ത് ഇതിനു മുമ്പും ഇൻഡ്യൻ സിനിമയിൽ ഉണ്ടായിട്ടുണ്ട്..മലയാള സിനിമയിലും.. സോമൻ-സുകുമാരൻ-ജയൻ കാലഘട്ടത്തിൽ ഇറങ്ങിയ പല ഇക്കിളി പടങ്ങളും ഇന്നത്തെ ന്യു ജനറേഷനൊപ്പം വെച്ചാൽ അത്ഭുതപെടേണ്ടതില്ല..

ബോളിവുഡിൽ 2010 നു ശേഷം ഇറങ്ങിയ ചിത്രങ്ങളിലാണ് ചുംബന രംഗങ്ങൽ കൂടുതലായി വന്നു തുടങ്ങിയത്.ഒരു കാലത്ത് ഇമ്രാൻ ഹാഷ്മിക്കു ചീത്തപേരുണ്ടാക്കിയ ഈ കലാപരിപാടി ഖാന്മാർ ചെയ്തപ്പോൾ അത് അനശ്വര കലയായി വാഴ്ത്തപ്പെട്ടു..ചിലർ ചുംബിക്കാൻ ആദ്യം വിസമ്മതിച്ചെങ്കിലും അവസാനം ഒഴുക്കിനോപ്പം ഓടേണ്ടി വന്നു, ഹിമേഷ് റേഷമിയ ഈ കൂട്ടത്തിൽ പെടുന്നു..ചിലർ ഈ ചുംബനങ്ങൾ കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ്..അതിൽ ഒരാളാണ് ബിപാഷ ബസു..തനിക്ക് കിടപ്പറ രംഗങ്ങളിൽ അഭിനയിക്കാൻ ഒരു ബുദ്ധിമുട്ടുമില്ല..പക്ഷെ ഈ ചുംബനം ഒരു പുലി വാലു തന്നെയാ.. ബിപാഷ പറയുന്നു…ചുംബിക്കുക എന്നത് ഒരു മനുഷ്യന്റെ എറ്റവും സ്വകാര്യമായ ഒരു പ്രവർത്തിയാണ്..അത് അഭിനയിക്കാൻ കഴിയില്ല ..A ക്ലാസ്സ് നടന്മാർ ചുംബങ്ങൾ തങ്ങളുടെ ചിത്രങ്ങളിൽ നിന്നു ഒഴുവാക്കണം..മുൻപൊരിക്കൽ ബെൽബോട്ടം പാന്റുകളെ പുറം തള്ളിയത് പോലെ..ബിപാഷ തുടരുന്നു…ഇത് ഇപ്പൊഴാണോ ബിപാഷയ്ക്ക് തോന്നിയത്..മുൻപൊരിക്കൽ ജോൺ ഏബ്രഹാമുമൊത്ത് അവർ അത്തരം ഒരു രംഗത്തിൽ അഭിനയിച്ചിരുന്നു..അപ്പോഴൊന്നു പറയാത്ത കാര്യം ഇപ്പൊൾ പറയിപ്പിച്ചത് മാധവൻ കാരണമാണെന്ന് കേൾക്കുന്നു..ജോൺ ബിപാഷയ്ക്ക് സ്വകാര്യ സ്വത്തായിരുന്നെങ്കിൽ മാധവൻ അങ്ങനെയല്ലല്ലൊ…ജൊഡി ബ്രേക്കേഴ്സ് എന്ന സിനിമയിൽ മാധവനോടൊപ്പം അത്തരം ഒരു സീനിൽ പ്രത്യക്ഷപെട്ടതോടെയാണ് ബിപാഷയുടെ ചുംബനങ്ങളോടുള്ള സമീപനം മാറിയത്..ചിലർക്ക് ഈ ചുംബനങ്ങൾ വലിയ കരിയർ മൈലെജ് നൽകുമ്പൊൾ ചിലർക്കെങ്കിലും ശല്യമാകുന്നു..ഇനി ഇപ്പൊൾ തുറന്നു പറയാൻ വയ്യാതിരുന്ന പലരുടേയും അഭിപ്രായങ്ങൾ ഈ വിഷയത്തിൽ അടുത്ത ദിവസങ്ങളിൽ കേൾക്കാം എന്നു കരുതുന്നു..നിങ്ങളുടെ അഭിപ്രായം എന്താണ് കുടുംബ ചിത്രങ്ങളിൽ ഇത്തരം ചുംബന രംഗങ്ങളുടെ ആവശ്യം ഉണ്ടോ? കമന്റ് ബോക്സിൽ എഴുതാൻ മറക്കല്ലേ…

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w