എമേർജിംഗ് മെട്രോയിലെ വള്ളംകളി..

എന്തായാലും ചാണ്ടി സാർ മന്മോഹൻ സിംഗിനെ കൊച്ചി കാണിക്കുന്ന കൂട്ടത്തിൽ ആ വൈറ്റിലയിലെ മൊബിലിറ്റി ഹബ്ബ് കാണിച്ചിരിക്കാൻ വഴിയില്ല..കാണിച്ചിരുന്നെങ്കിൽ നടുവേദന മൂലം അദ്ദേഹം കേരളത്തിലെ പരിപാടി മതിയാക്കി വല്ല ഇറ്റലിയിലോ ലണ്ടനിലോ തടവിക്കാൻ പോയേനേ..എനിക്ക് തന്നെ ഇപ്പോൾ ‘മൂവി’ന്റെ 4 ടൂബാണ് തീർക്കേണ്ടി വന്നത്.. അത് ഉണ്ടാക്കുന്നവന്റെ നല്ല സമയം..

ഇനി സംഭവം പറയാം..എറണാകുളം വൈറ്റില മൊബിലിറ്റി ഹബ്ബ് കേരളത്തിലെ ഏറ്റവും മികച്ച ബസ് സ്റ്റാൻഡ് ആണ്.. പക്ഷേ അതിലോട്ടു ബസ്സ് കയറുന്ന വഴി തികച്ചും ശോചാനീയമാണ് ..അവിടെ റോഡ് എന്ന് പറയാൻ ഒന്നും ഇല്ല..അഗാധ ഗർത്തങ്ങൾ മാത്രം..ഇതു വഴി ഈ മഴക്കാലത്ത് പോകുന്ന ഇരു-മുചക്ര വാഹനങ്ങളെ സമ്മതിക്കണം..അപകടം ഒന്നും പറ്റാതെ അപ്പുറം കടന്നാൽ ഭാഗ്യം..ബസ്സിലാണെങ്കിൽ പിന്നെ ഒന്നും പറയേണ്ട..ഒരു തോണിയിൽ കയറിയ പ്രതീതി..കഴിഞ്ഞ 2 മാസമായി അനുഭവിക്കുന്നതായത് കൊണ്ട് എറണകുളത്തുകാർ ബാലൻസ് ചെയ്തു നിൽക്കാൻ പഠിച്ചു കഴിഞ്ഞു..പക്ഷെ നഗരത്തിനു പുറത്തു നിന്നു എത്തുന്നവരാണ് ബുദ്ധിമുട്ടുന്നത് ..പ്രത്യേകിച്ച് കൈകുഞ്ഞുങ്ങളുമായി കയറുന്ന അമ്മമാർ.. വയോധികർ തുടങ്ങിയവർ നന്നേ കഷ്ട്പെടുന്നത് സ്ഥിരം കാഴ്ച്ച ആണ്..എമേർജിംഗ് കേരള പോലുള്ള ഒരു വലിയ സംഗമം ഈ സ്ഥലത്തിനു അടുത്ത് നടന്നിട്ടു കൂടി ഹബ്ബ് റോഡിലിൽ 2 ലോഡ് മണ്ണിട്ടു എങ്കിലും സഞ്ചാര യോഗ്യമാക്കാത്തത് ശരിക്കും അപലപനിയമാണ്..മാസങ്ങളായി കേരളത്തിലെ ഏറ്റവും വലിയ നഗരത്തിലെ ഒരു റോഡിന്റെ സ്ഥിതി ഇതാണെങ്കിൽ മറ്റു പാതകളുടെ സ്ഥിതി ആലൊചിക്കാവുന്നതേ ഉള്ളൂ..ഈ റോഡ് മേന്റനൻസ് ആരുടെ ചുമതല ആണ് എന്ന് എനിക്ക് അറിയില്ല..നഗരസഭയോ അതൊ മറ്റു ഭരണകെന്ദ്രങ്ങളോ..എന്തായാലും എത്രയും വേഗം ഈ റോഡ് സഞ്ചാര യോഗ്യമാക്കാൻ അധികരികൾ മുൻകൈ എടുക്കണം..അവിടെ വീണു ഏതെങ്കിലും ജീവൻ പൊലിയുന്ന വരെ കാത്തിരിക്കുന്ന ഏർപ്പാട് നിർത്തണം എന്ന് അപെക്ഷിക്കുന്നു..

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w