ദയവായി ഷേവ് ചെയ്യാൻ അനുവദിക്കണം..

എന്തിനാണ് ഷേവ് ചെയ്യാനൊരു അപേക്ഷ എന്ന് തോന്നിയേക്കാം.. പക്ഷേ ഷേവ് ചെയ്യാനുള്ള അപേക്ഷ സമർപ്പിക്കേണ്ട സ്ഥിതിയാണ് ചില സിഖകാർക്ക്..മുഖത്ത് നിറയെ രോമവുമായി ഒരു സിഖ് പെൺകുട്ടി. .അവൾ ആ രോമം പറിച്ചു കളയുന്നത് മത നിന്ദയായി ചിത്രീകരിക്കപെടുന്ന അവസ്ഥ..നിയമം തീർച്ചയായും ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ ലഖൂകരിക്കേണ്ടത് ആവശ്യമാണ്..ആണും പെണ്ണും കെട്ട ഈ അവസ്ഥയിൽ നിന്നു സുന്ദരിയായി നടക്കാൻ അവൾക്കും ആഗ്രഹമുണ്ടാവില്ലേ..ബല്പ്രീത് കൗർ എന്ന അമെരിക്കൻ സിഖ് പെൺകുട്ടിയുടെ ചിത്രം ഇന്റർനെറ്റിൽ തരംഗമായോതോടെയാണ് ഇങ്ങനെ ഒരു ചർച്ച സംജാതമായത്..

1930ലെ ഗുരു ഗോബിന്ദ് സിംഗ് വിഭാവനം ചെയ്ത സിഖ് നിയമം അനുസരിച്ച് സിഖ് മതക്കാർ ദൈവം തങ്ങൾക്ക് നൽകിയ ശരീരത്തെ പരിപാവനമായി സൂക്ഷിക്കണം..അതിൽ ഒരു മാറ്റവും വരുത്തുവാൻ മനുഷ്യർക്ക് അധികാരമില്ല..അത് ഒരു രോമം ആണെങ്കിൽ പൊലും. .ഇത് നിയമം വളരെ പരിപാവനമായി കണ്ട് പാലിക്കുന്നവരാണ് സിഖ് സമൂഹം..അവർ ഏത് ദേശത്താണെങ്കിൽ പോലും..പ്രതേകിച്ച് പുരുഷന്മാർ ജിവിതത്തിൽ തങ്ങളുടെ മുടിയോ താടിയോ മുറിക്കാറില്ല..ഇത് സിഖ് സ്ത്രികളും പാലിച്ചു പോരുന്നു.. ചില സാഹചര്യങ്ങളിൽ മുകളിൽ പറഞ്ഞ നിയമം സ്ത്രീകൾക്കായി ഇളവു ചെയ്തു കൊടുക്കണം എന്ന് നമ്മേ കൊണ്ട് പറയിപ്പിക്കുന്ന ചിത്രമായിരുന്നു ബല്പ്രീത് കൗറിന്റെത്..അമേരിക്കയിൽ ഉയർന്ന ഉദ്ദ്യോഗസ്ഥയായി ജോലി ചെയ്യുന്ന ബല്പ്രീത് പക്ഷേ തന്റെ മുഖത്തെ രോമം പറിക്കാൻ തയ്യാറല്ല.. താടിയും മീശയും ഒക്കെ ആയി നടക്കുന്ന തന്നെ കണ്ടാൽ ആണാണോ എന്ന് പലരും തെറ്റിദ്ധരിക്കാറുണ്ട് ..അതിൽ പക്ഷെ എനിക്ക് വിഷമമില്ല..എനിക്ക് മത നിയമങ്ങളാണ് വലുത്..ബല്പ്രീത് പറയുന്നു..ബല്പ്രീതിനു ഒരു പക്ഷേ ഇങ്ങനെ പറയാമായിരിക്കാം..പക്ഷേ ഒരു പാട് പെൺകുട്ടികൾ ഈ നിയമം മൂലം വിഷമിക്കുന്നുണ്ടാവും..അവർക്ക് ഇത്തരം സന്ദർഭങ്ങളിൽ നിയമം ഇളവ് ചെയ്ത് കൊടുക്കേണ്ടത് അത്യാവശ്യമാണ്.. പുതിയ തലമുറയിലെ പല സിഖ് കുട്ടികളും ഈ നിയമങ്ങൾ പാലിക്കുന്നില്ല എന്നത് യാഥാർത്ഥ്യമാണ്…ദില്ലിക്കാരിയായ ഗുർശരൺ പറയുന്നത് തനിക്ക് വാക്സ് ചെയ്യുന്നത് വലിയ മത നിന്ദയായി ഒന്നും തോന്നിയിട്ടില്ല..താൻ അത് പതിവായി ചെയ്യാറുമുണ്ട്..25 കാരിയായ നിഹാരിയ കൗറിനു ഇ നിയമത്തോട് യോജിക്കാനെ കഴിയുന്നില്ല..കാലം മാറുന്നതിനു അനുസരിച്ച് നിയമത്തിലും മാറ്റങ്ങൾ വേണം..കാടു പിടിച്ച പുരികവമായി കോളേജിൽ പോകുന്ന തന്നെ കൂട്ടുകാർ കളിയാക്കുമായിരുന്നു..ഇത്തരം നിയമങ്ങൾ വെറും വൈകാര്യപരമായി അസംബൻഡം മാത്രമാണ്..നിഹാരിയ പറയുന്നു.. മതങ്ങൾ പൊലെ തന്നെ മത നിയമങ്ങളും ആവശ്യമാണ്.പക്ഷേ അവ കാലത്തിന്റെ മാറ്റത്തിനു അനുസരിച്ചു മാറ്റി എഴുതപെടണം..അല്ലെങ്കിൽ അവ മാറ്റപ്പെടും..

Advertisements

One response to “ദയവായി ഷേവ് ചെയ്യാൻ അനുവദിക്കണം..

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w