കോൾഗേറ്റ് മന്ത്രിയുടെ ന്യൂ ജനറേഷൻ തെറി..

തെറിയും അറപ്പുളവാക്കുന്ന ഡയലോഗുകളും പറയാൻ ശ്രീപ്രകാശ് ജൈസ്വാൾ അനൂപ് മേനോൻ ചിത്രത്തിലെ നായകനല്ല..ഇന്ത്യയുടെ കൽക്കരി മന്ത്രി ആണ്..കോടികളുടെ അഴിമതി കറ തൂത്ത് കളയുന്നതിനു ഭാഗമായി ആദ്യം കൈയ്യിലെടുക്കേണ്ടത് വനിതകളെ ആണല്ലോ..അതിന്റെ ഭാഗമായി കാൻപൂരിലെ കെ കെ വിമൻസ് കോളെജിൽ ചെന്നതാണ് വിദ്വാൻ..മന്ത്രി ആയതിനു ശേഷം മാക്സിമം കണ്ട്രോളിലാണ് ജീവിക്കുന്നത് പുള്ളിക്കാരൻ..പക്ഷേ വിമൻസ് കോളെജിലെ തരുണിമണികളെ കണ്ടപ്പോൾ ഫുൾ കണ്ട്രോളും പോയി..പിന്നെ പറഞ്ഞതെന്താണെന്നു പോലും പുള്ളി ടി വിയിലാണ് കാണുന്നത്..അന്നു രാവിലെ പെമ്പ്രന്നോരുമായി ഉണ്ടായ മുടിഞ്ഞ തല്ല് ആയിരിക്കാം കാരണം പുള്ളികാരൻ പറഞ്ഞത് മുഴുവൻ പച്ച തെറി ..അതും സ്ത്രീകളെ…വിമൻസ് കോളെജിൽ വച്ച്..കേട്ടിരുന്നവർ മുഖം പൊത്തി..പിന്നെ നടക്കുന്ന പുകില് ഊഹിക്കമെല്ലോ..ഇപ്പോൾ വനിത കമ്മീഷന്റെ കൊച്ചമ്മമാരുടെ മുൾ മുനയിലാണ് ഇഷ്ടൻ..മന്ത്രി ആയിട്ട് എന്താ കാര്യം..പെണ്ണോരുമ്പെട്ടാൽ.. ഇന്ത്യ പാകിസ്ഥാനെ ക്രിക്കറ്റിൽ തറ പറ്റിച്ച ദിവസമായിരുന്നു പ്രസ്തുത സംഭവം..ആ വിജയത്തെ കുറിച്ച് മന്ത്രിയോടെ ആരാഞ്ഞപ്പോൾ അദ്ദേഹത്തിലെ ക്രിക്കറ്റ് ആരാധകനും ദേശസ്നെഹിയും ഉഷാറായി.. അദ്ദേഹം പറഞ്ഞു ‘ഇന്ത്യ് പാകിസ്ഥാനെ തോൽപ്പിചെന്നോ..ഇതൊക്കെ ഒരുപാട് കേട്ടിട്ടുണ്ട്..കല്യാണം കഴിക്കും പോലെ..പണ്ട് ഇതു കെൾക്കുമ്പോൾ എന്തൊരു ത്രില്ലായിരുന്നു..പുതു പെണ്ണിനെ പോലെ.. ഇങ്ങനെ എന്നും ജയിക്കുമ്പൊൾ ആ ലഹരി അങ്ങു കെട്ട് പൊകുന്നു.. വയസ്സായ ദമ്പതിമാരെ പോലെ..’ഈ ഡയലോഗ് ഇന്ത്യയിലെ മുഴുവൻ സ്ത്രീകളെയും അപമാനിക്കുന്നതാണെന്ന് വനിത കമ്മീഷൻ വലിയ കൊച്ചമ്മ വിധിയെഴുതി..ഞങ്ങൾ അങ്കമാലിയിലെ പ്രധാനമന്തിരിക്കു പരാതി അയക്കും എന്നു ഭീക്ഷണി..അങ്ങേർക്ക് പരാതി അയച്ചിട്ട് എന്നു മറുപടി കിട്ടാനാ..??

എന്തായാലും ഇടിവെട്ടിയവന്റെ തലയിൽ പാമ്പ് കടിച്ച സ്ഥിതിയിലായി ജൈസ്വാൾ..കോൾഗേറ്റ് അഴിമതിക്കൊപ്പം കൊച്ചമ്മമാരുടെ പ്രോസിക്യൂഷനും..പുള്ളി ഇപ്പോൾ ഏത്തവിടുകയാണ്..ഒന്ന്..രണ്ട്. .അറിയാതെ പറഞ്ഞതാണേ..ആരെയെങ്കിലും വ്ര്ദനിപ്പിച്ചിട്ടുണ്ടെങ്കിൽ ആ കമന്റ് ഞാൻ തിരിച്ചെടുക്കുന്നു..ഇനി മേലാൽ ഒരു കൊച്ചമ്മക്കും എതിരായി ഒന്നും പറയില്ല..എനിക്ക് ഉണ്ണാൻ തരുന്നതും ഒരു ഇറ്റലിക്കാരി കൊച്ചമ്മയാണെന്ന് ഓർക്കണം.. അങ്ങനെയുള്ള ഞാൻ ഇങ്ങനെ പറയുമോ ..ജൈസ്വാൾ കഷ്ടിച്ച് തടിയുരി..ഇനി തന്നോട് വഴക്കിടില്ലെന്ന് പമ്പ്രന്നോര് വാക്ക് കൊടുത്തിട്ടുണ്ടന്നാണ് പുള്ളി ഇന്ന് പറഞ്ഞത്…

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w