കെജ്രി’വാൾ’ കോൺഗ്രസ്സിന്റെ നെഞ്ചത്തും ബി ജെ പിയുടെ മുതുകത്തും…

അരവിന്ദ് കെജ്രിവാൾ അധവാ കെജ്രിവാൾ പാർട്ടിയുടെ സ്ഥാപകൻ..രണ്ടാം സ്വാതന്ത്ര്യ സമര പോരാളി..മാഗ്സസ്സെ അവാർഡ് ജേതാവ്..പിന്നെ എന്ത് യോഗ്യതയാണ് വേണ്ടത് 100 കോടി ജനങ്ങളുടെ മനസ്സിൽ കയറാൻ..ഗുജറാത്ത് മോഡി പിടിപ്പിക്കാൻ മോഡി നടത്തുന്ന ഷോ ഓഫിനെ കടത്തി വെട്ടുന്ന തരത്തിലാണ് കെജ്രിവാൾ എന്ന മുൻ സിവിൽ സർവിസുകാരൻ കത്തി കയറുന്നത്..അദ്ദേഹം തുറന്നു വിട്ട പല ഞെട്ടിക്കുന്ന കഥകളും കോൺഗ്രസിനെയും ഒപ്പം ബി ജെ പിയേയും ഞെട്ടിച്ചിരിക്കുകയാണ്.. കെജ്രിവാളിനു ഈ കിട്ടുന്ന സ്വീകാര്യത എന്തിന്റെ സൂചനയാണ് ..അതോ ഇത് ഒരു താൽകാല്യ പ്രതിഭാസം മാത്രമോ..

ഇടതുപക്ഷം ഉൾപ്പടെ പല കക്ഷികളും ആവുന്ന പണി എല്ലാം പയറ്റി പരാജയപെട്ടതാണ് ആണ് മൂന്നാം ബദൽ എന്ന സംവീദാനത്തിനായി.. പക്ഷെ അന്നെല്ലാം ഉള്ളതു പൊലെ അല്ല ഇന്ത്യ ഇപ്പോൾ..കഴിഞ്ഞ 6-7 വർഷമായി 2gയും കൽക്കരിയുമൊക്കെയായി കോടികളാണ് മന്മോഹൻ മന്ത്രിമാർ പങ്കിട്ടെടുത്തത്..അതൊന്നും പൊരാഞ്ഞ് ജനക്ഷേമ സർക്കാരെന്നു രാജ്യത്തെ അധിസംബോധന ചെയ്തു പറഞ്ഞതിന്റെ തൊട്ടു പിറ്റേന്ന് ഉപ്പ് തൊട്ട് കർപ്പൂരം വരെ വില കുട്ടി കൊണ്ടുള്ള ജനക്ഷേമ പദ്ധതി കളുടെ വിജ്ഞാപനം ഇറക്കുന്ന സർക്കാർ..ഇതു ജീവിക്കാൻ പറ്റാത്ത ഇടമായി കഴിഞ്ഞു..ഇപ്പോൾ ജനങ്ങൾ തങ്ങൾക്ക് പറ്റിയ അബദ്ദത്തെ കുറിച്ചു ചിന്തിക്കുകയാണ്..ഈ സർക്കാരിനെ ജയിപ്പിച്ചു വിട്ടത് അവരാണെല്ലോ..കേരളത്തിലുള്ളവർക്ക് പ്രതികരിക്കാൻ ഒരു ചാൻസുമില്ല..നമ്മുടെ വോട്ടുകൾ ഒന്നുകിൽ മദാമ്മക്കു അല്ലെങ്കിൽ വേലിക്ക് പുറത്ത് എന്ന് പറയും പൊലെയാണ്..പ്രതിപക്ഷം എന്ന് പറഞ്ഞ് നിൽക്കുന്ന ഗുജറാത്ത് പാർട്ടിക്കു 2014ൽ മികച്ച ഭൂരിപക്ഷം നേടാൻ കഴിയുമെന്ന് പ്രതീക്ഷ ഉണ്ടാവാൻ വഴിയില്ല..അവിടെയാണ് കെജ്രിവാൾ പാർട്ടിയുടെ പ്രസക്തി.. എൻ ഡി എ ആയാലും യു പി എ ആയാലും സ്ഥാനമാനങ്ങൾക്ക് മുന്നിൽ അള്ളിപിടിക്കുന്ന ചില ഡുക്ലി പാർട്ടികളുടെ കൂട്ടങ്ങൾ മാത്രമാണ്..ഒന്നൊ രണ്ടോ വലിയ സംസ്ഥാനങ്ങളിൽ വിജയം നെടാൻ ഒരു പാർട്ടിക്കു കഴിഞ്ഞാലവർക്ക് ഭരണ യന്ത്രം നിയന്ത്രിക്കാവുന്ന തരത്തിലാണ് ഇന്നത്തെ മുന്നണി സംവീധാനം..അങ്ങനെയിരിക്കെ ഒരു പുതിയ പാർട്ടിയുടെ രംഗപ്രെവേശം അത്ര വലിയ ബുദ്ധിമുട്ടൊള്ള കാര്യമല്ല..പിന്നെ അഭിനവ ഗാന്ധിയായ ഹസാരയുടെ മൗനം സമ്മതം കുടി ആവുമ്പോൾ അസ്വസ്ഥ ജനതക്കു കുത്താൻ ഒരു ബട്ടൺ കൂടി ബാലറ്റ് മെഷീനിൽ ചെർക്കപ്പെടും. .കെജ്രിവാൽ വന്നപ്പൊഴെ വെടിപൊട്ടിച്ചു കഴിഞ്ഞു..അതും ഗാന്ധി കുടുംബത്തിനിട്ടു തന്നെ..റോബർട്ട് വധ്രയെ ചുറ്റി പറ്റിയുള്ള ഈ ആക്രമണം കോൺഗ്രസ്സിനെ ആകെ അസ്വസ്ഥരാക്കിയിരിക്കുകയാണ്.. ഇതു വരെ തൃപ്തികരമായ ഒരു വിശദികരണം കൊടുക്കാൻ വധ്രക്കും കഴിഞ്ഞിട്ടില്ല…അതിനിടയിൽ പ്രതിപക്ഷം കെജ്രവാളാണോ അതോ തങ്ങളാണോ എന്ന് ബി ജെ പിക്കു ഒരു സംശയവും..പണ്ടേ നമ്മുടെ രാഷ്ട്രീയം ഇങ്ങനെയാണ്..വലത്തെ ചങ്കരൻ 100 രുപ കട്ടെന്ന് പറഞ്ഞാൽ ഇടത്തെ കൊവാലനും കഴിഞ്ഞ വർഷം നൂറ്റമ്പത് കട്ടെന്നു പറഞ്ഞു ഒതുക്കി തീർക്കുന്ന സ്വഭാവം..അത് കെജ്രിവാളിനോട് നടക്കുമൊയെന്ന് തോന്നുന്നില്ല ..കെജ്രിവാൾ ഇന്ത്യൻ രാഷ്ട്രിയത്തിൽ ഒരു ചലനം ഉണ്ടാക്കുമോ. .കാത്തിരുന്ന് കാണാം..

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w