കേരളത്തിൽ ലൈംഗീക പിഡനങ്ങൾ വർദ്ധിക്കുന്നതിന്റെ കാരണം ആറാം ക്ലാസ്സിലെ പുസ്തകത്തിലുണ്ട്…

‘ഇക്കുടു പണ്ടേ ഇങ്ങനെയാണ്…വയസ്സ് പതിനൊന്നായി..ഇതുവരെ  ഇറച്ചി ആകട്ടേ..മീൻ ആകട്ടേ കഴിക്കാറില്ല..അതിന്റെ കാണാനും  ഉണ്ട്..എല്ലുപോലാ ചെക്കൻ ഇപ്പൊഴും…കൂടെ പഠിക്കുന്ന കുട്ടികളെ  ഒക്കെ കാണണം…അരച്ചുരുട്ടിയ പോലാ ഇരിക്കണെ..’ഇക്കുടുവിനു  ചോറു വാരിക്കൊടുത്തുകൊണ്ട് അമ്മയുടെ സ്ഥിരം വേവലാതി..പക്ഷെ  ഇന്നു ഇക്കുടുവിനു അമ്മയോടു പറയാൻ ഒരു കിടിലൻ മറുപടി  കിട്ടിയിട്ടുണ്ട്..രാവിലെ രാധ ടിച്ചർ പഠിപ്പിച്ച പുസ്തകം അവൻ അമ്മയ്ക്ക്  നേരെ നീട്ടി..’അമ്മ ഇത് വായിക്ക്…ഇന്ന് ടീച്ചര് പഠിപ്പിച്ചത് എന്താണ്  എന്ന് അറിയാമോ..ഇറച്ചി തിന്നുന്നവർ കള്ളന്മാരും വഞ്ചകന്മാരുമാണെന്ന് ..അവരാണ് നമ്മേ ചതിക്കുന്നത്,കള്ളം പറയുന്നത്,ചീത്ത വാക്കുകൾ  പറയുന്നത്,സ്ത്രീകളെ ഉപദ്രവിക്കുന്നത്…’ ഇക്കുടുവിന്റെ അമ്മ ഇതു  വായിച്ചു ഞെട്ടിപ്പൊയി..ഇങ്ങനെ പലരും  ഈ എസ് ചന്ദ് സി ബി എസ്  സി 6ആം ക്ലാസിലെ പുസ്തകം കണ്ട് ഞെട്ടിയിരിക്കുകയാണ്..കുട്ടികളെ ഈ  ചെറു പ്രായത്തിലെ മിഥ്യാ ധാരണകളിലേക്ക് തള്ളി വിടുന്നതിന്റെ ഒരു  ഉത്തമ ഉദാഹരണമാവുകയാണ് ഈ പുസ്തകം.. എസ് ചന്ദ് 6ആം ക്ലാസ്സിനായി ഇറക്കിയ ന്യൂ ഹെൽത്തി വേ എന്ന  പുസ്തകത്തിലാണ് മാംസഭുക്കുകളെ കുറിച്ച് മേൽ പറഞ്ഞ തരം ഒരു  പാഠം വന്നിരിക്കുന്നത്..ഈ പുസ്തകത്തിന്റെ 56 ആം പേജിലാണ്  ഇറച്ചി തിന്നുന്നവരെ കള്ളന്മാരും വഞ്ചകന്മാരുമായി ചിത്രികരിച്ചിരിക്കുന്നത് ..ഡേവിഡ് പോഡർ എഴുതിയ ഈ പുസ്തകത്തിൽ സസ്യഭുക്കുകൾ  കൂടുതൽ നാൾ ജിവിക്കുമെന്നും മാംസം അവശിഷ്ടം മാത്രമാണെന്നും  പറഞ്ഞു വെയ്ക്കുന്നു..മുന്തിയ വിഭാഗം ആളുകളും മാംസഭുക്കുകൾ  ആയ കേരളം പൊലെ ഒരിടത്ത് ഈ പുസ്തകം പഠിപ്പിന്നുണ്ടോ എന്ന്  അറിയില്ല..സി ബി എസ് സി 8ആം ക്ലാസ്സ് വരെ പുസ്തകം  തിരഞ്ഞെടുക്കുന്നത് അതാത് സ്കുളുകാരാണ്..അതുകൊണ്ട് ഈ പുസ്തകം  കേരളത്തിൽ ഒരു സ്കുളിലും ഉപയൊഗിക്കരുത് എന്ന് ഒരു അപ്ക്ഷ്. .കാരണം ഒരു കഷണം മാംസം കഴിച്ചു എന്ന് പേരിൽ അടുത്തിരിക്കുന്നവൻ  കള്ളനും കാപാലികനുമാണെന്ന് കുട്ടിക്കാലത്തെ അവന്റെ അല്ലങ്കിൽ  അവളുടെ ഉള്ളിൽ കോറിയിടുന്ന ഇത്തരം പുസ്തകങ്ങളാണ് വയലൻസ്സ്  വളർത്തുന്നത്.. […]

Read Article →

തൊണ്ണൂറുകളിലെ സിനിമയുടെ പരിശുദ്ധിയുമായി മോഹനന്റെ 916..

ആയിരം കൈകൾ തലോടിയാലും അമ്മയുടെ സ്പർശനം..ആ ശബ്ദം..നമ്മുടെ സ്വകാര്യ അഹങ്കാരമായ അമ്മ എന്ന് സത്യത്തെ ഒരായിരം പുകഴത്തി കൊണ്ട് എം മോഹനൻ തന്റെ 3ആമത്തെ ചിത്രവുമായി മലയാളിയുടെ മുന്നിലെത്തിയിരിക്കുന്നു..അദ്ദേഹത്തിന്റെ കഴിഞ്ഞ രണ്ട് ചിത്രങ്ങളിലേത് (മാണിക്കകല്ല്,കഥ പറയുമ്പൊൾ) പോലെ തന്നെ ഒരു കൊച്ചു […]

Read Article →

ശ്രേയയ്ക്ക് വെല്ലുവിളി ഉയർത്തി ശല്മലി..

ശല്മലി ഘോൽഗധെ,ഈ 22കാരി മറാത്തി പെൺകുട്ടിയുടെ പേര് പറഞ്ഞാൽ അധികമാരും അറിയാൻ വഴിയില്ല..പക്ഷേ ബോളിവുഡിൽ ഈ വർഷം ഇറങ്ങിയ ഇശക്സാധേ എന്ന അർജ്ജുൻ-പരിനീതി ചിത്രത്തിലെ ‘പരേശാൻ’ എന്ന ഗാനം ആസ്വദിക്കാത്തവർ ചുരുക്കമാണെന്നു കരുതുന്നു..ആ പാട്ട് കേട്ടിട്ടില്ലാത്തവർക്കായി ഒരിക്കൽ കൂടി..ഈ പാട്ടിൽ കേൾക്കുന്ന […]

Read Article →

ഫോട്ടോബയോഗ്രഫി # നന്ദി സച്ചിന്‍

സച്ചിനും കാംബ്ലിയും സ്കുള്‍ റെക്കോര്‍ഡിന് ശേഷം : ചിത്രം നാല് സച്ചിനും കോച്ച് രാമകാന്തും : ചിത്രം അഞ്ച് സച്ചിനും അച്ചനും: ചിത്രം ആറു

Read Article →

പിച്ച ചട്ടിയുമായി വിക്കീപീഡിയ..

സ്കൂളിൽ പ്രൊജക്റ്റ് എഴുതുന്ന കുട്ടികളുടെ ഒരു വലിയ ആശ്രയമാണ്  വിക്കി എന്ന് ഇരട്ടപ്പേരുള്ള വിക്കീപ്പീഡിയ..തെറ്റുകൾ ഏറയുള്ള വിക്കി  പകർത്തി എഴുതരുത എന്ന് അധ്യാപകർ എത്ര പറഞ്ഞാലും കുട്ടികൾ  വിക്കിയെ കൈവിടില്ല..ഇങ്ങനെ ഇന്റർനെറ്റ് ഉപയോഗിക്കുന്നവന്റെ  ഏക ആശ്രയമാണ് വിക്കിപീഡിയ..അല്ലെന്നു പറയുന്നവർ കഴിഞ്ഞ  ജനുവരി 16 ന് വിക്കി നടത്തിയ സമര ദിവസം നടത്തിയ നെട്ടോട്ടം  ഞാൻ കണ്ടതാ..എന്താ ഞാൻ ഈ വിക്കിയെ കുറിച്ച് ഇത്ര കൂടുതൽ  വിശദീകരിക്കാൻ എന്ന് വിചാരിക്കാൻ വരട്ടേ..വിക്കി പൂട്ടാൻ  പോകുന്നതിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയോ എന്നൊരു സംശയം. .ഇന്നു വിക്കിയിൽ കണ്ട ഒരു സന്ദേശം എന്റെ ഈ സംശയത്തിനു  ആക്കം കൂട്ടുന്നു.. സന്ദേശം ഇങ്ങനെ..വിക്കി ലോകത്തെ അഞ്ചാമത്തെ വെബ്സൈറ്റാണ്.. 450 മില്യൻ ആളുകൾ ആണ് മാസാമാസം വിക്കി കയറി ഇറങ്ങുന്നത്.. എന്നിട്ടും ഞങ്ങൾക്ക് ഇത് സംഭവിച്ചത് എന്താണ്..’മോൻ’മോഹൻ സിംഗ്  മാത്രമല്ല..ഒബാമ സായിപ്പും മൗനവൃതത്തിലാണെന്നാണ് വിക്കി പറയുന്നത്. .സർവ്വത്തിനും വില കൂടി..ഇവിടുത്ത ആര്യാടൻ എന്ത് സ്മാട്ടാണെന്നാണ്  വിക്കി പറയുന്നത്..അവിടെ അങ്ങ് വാഷിംഗ്ണ്ടൻ ജംഷ്നിൽ സ്ഥിതി  ഇതിലും വഷളാണ്..കറന്റ് ചാർജ് അടുത്ത മാസം കൂടി അടച്ചില്ലെങ്കിൽ  വിക്കിയുടെ ഫ്യൂസ് ഊരുമെന്ന് മന്ത്രി…സൈറ്റ് വാടക അടച്ച കാലം മറന്നു …അതിനിടയിൽ ശമ്പള കുടിശിക ചോദിച്ചു ജോലിക്കാർ..എത്ര നാളത്തെ  കുടിശ്ശിക ഉണ്ടെന്ന് ആരും വെളിയിൽ പറയല്ലേ..നമ്മൾ ലോകത്തെ  5ആമത്തെ വെബ്സൈറ്റാണ്..ഇങ്ങനെ തെണ്ടി കുത്തു പാളയെടുത്തെങ്കിലും  സിരകളിൽ ഓടുന്നത് ക്ഷത്രിയ രത്തമാ..അത് കൊണ്ട് ഇനിയും ഒറ്റ  പരസ്യം വിക്കി സ്വീകരിക്കില്ല..മറ്റുള്ളവരുടെ പരസ്യം കാണിച്ച്  ജിവിക്കേണ്ട ഗതികേടൊന്നു വിക്കിക്കു വന്നിട്ടില്ല..അതിനേക്കാൾ അന്തസ്സ്  ഇരക്കുന്നതിനാണ്..പ്രോജക്റ്റ് എഴുതിയ കുട്ടികൾ എങ്കിലും  സഹായിക്കുമായിരിക്കും..അതിനാണ് മുകളിൽ കാണിച്ചിരിക്കുന്ന കാർഡ്  അടിച്ചത്…അതിൽ പറയുമ്പൊലെ എല്ലാവരും 100 എങ്കിലും തരുന്നുണ്ട്. .മിക്കവരും 1500 രൂപയാണ് തരുന്നത്..എത്ര തന്നാലും ഒരു കുഴപ്പവും  ഇല്ല..നുറ് ഇല്ലെങ്കിൽ ഒരു 30 രുപയെങ്കിലും എടുക്കടേ ..വൈകിട്ട് വായ് […]

Read Article →