വി സി ആവാൻ ടി വി അവതാരകരും:മല്യാലം സർവകലാശാല പുതിയ പ്രതിസന്ധിയിലേക്ക്

‘ഈ ചീഫ് സെക്രട്ടറിമാരെ വിസി ആക്കുന്നതിനു മുമ്പ് അവർ എന്നോട് ഒരു വാക്ക് ചോദിക്കാമായിരുന്നു..ഈ ചീഫ് സെക്രട്ടറിക്കെന്താ കൊമ്പുണ്ടോ..അങ്ങേർക്ക് മല്യാലത്തിൽ രണ്ടു വാക്ക് സംസാരിക്കാൻ അറിയുമോ..വി സി ആക്കാത്തത് പോകട്ടേ..അധുനിക മലയാള പരിണാമ സിദ്ധാന്തം പഠിപ്പിക്കാൻ എങ്കിലും എന്നെ വിളിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’ കബിഡിയ സിംഗർ അവതാരകയും പ്രശസ്ത മോഡലുമായ മഞ്ജരി ചേച്ചി വികാര ഭരിതയായി ആണ് ഇത് ഞങ്ങളുടെ ലേഖകനോട് പങ്ക് വച്ചത്..ഇപ്പോൾ കിട്ടിയ വാർത്ത..മഞ്ജേരി കവലയിൽ മഞ്ജരി ചേച്ചിയെ വി സി ആക്കണം എന്ന് പറഞ്ഞു കൊണ്ട് ഒരു പൊസ്റ്റർ പ്രത്യക്ഷപെട്ടു..ആരാണിതിനു പിന്നിലെന്ന് ഒരു വിവരവും ഇതു വരെ കിട്ടിയിട്ടില്ല ( ഇനി കിട്ടുമെന്നും തോന്നുന്നില്ല)

‘മല്യാലത്തിനു ഒരു യൂണിവേഴ്സിറ്റി..അത് എ..പ്പൊഴും എ..ന്റെ ഒരു ചിര..കാല അഭിലാഷമായിരുന്നു..എന്റെ അത്രയും നന്നായി മല്യാലം സംസാരി..ക്ക്ക്കാൻ ആര്‌ക്ക് കഷിയും..എന്നെ പോല്യ..യുല്ല..ആളുകലെ സ്രഷ്ടിക്കാൻ മല്യാലം യൂണിവേഴ്സിറ്റിക്ക് കഴിയറ്റേ’ വിലമതിക്കാനാവാത്ത ഭാര്യയുള്ള ഒരു കേന്ദ്ര മന്ത്രി പ്രതികരിച്ചു.. അവസാനം അതും സംഭവിച്ചു..പണ്ഡിതന്മാരെ തിരിച്ചറിയാവുന്ന വി സിയുള്ള കേരളത്തിലെ ആദ്യത്തെ സർവകലാശാലയാവും മല്യാലം സർവകലാശാല..പേരിനു മുന്നിലൊ പിന്നിലോ പണ്ഡിറ്റ് എന്നുള്ളവർക്ക് മുൻഗണന..വെറുതെ ഇന്റർവ്യൂ നടത്തി ബുദ്ധി മുട്ടേണ്ടല്ലോ… ഇനിയും മല്യാല പരിഞ്ജാനികൾ നമ്മുടെ നാട്ടിലുണ്ട്..എല്ലാവരെയും അവതരിപ്പിക്കാൻ സ്ഥല പരിമിതി മൂലം കഴിഞ്ഞിട്ടില്ല..വായനക്കാർ ക്ഷമിക്കുമല്ലൊ.. എന്തായാലും ഈ മല്യാല നാട്ടിൽ ഒരു മലയാള സർവകലാശാലയുമായി വന്ന ഉമ്മച്ചായനെ സമ്മതിക്കണം..അടുത്ത തിരഞ്ഞെടുപ്പിനു ചിറ്റടിക്കുമ്പോൾ പേജ് നിറയ്ക്കാൻ ഒരു കാരണം കൂടി ആയി..അല്ലാതെ ഇവിടെ മലയാളം പഠിക്കുന്ന എത്ര കുട്ടികളുണ്ട് കേരളത്തിൽ..ഗൾഫിലും അമേരിക്കയിലുമൊക്കെയായി നാടു വിടാൻ ഒരുങ്ങി നിൽക്കുന്ന മലയാള യുവത്വം..ഇവരെ പോലെ അല്ലാത്തവരും ഉണ്ടേ എന്ന അശരീരീ ഞാൻ കേൾക്കുന്നു..ആവരോടു ചോദിക്കട്ടേ നിങ്ങളും മലയാളത്തിൽ ബിരുദമെടുക്കുമോ..മലയാള ഭാഷയെ പരിപോഷിപ്പിക്കാൻ എന്ന പേരിൽ രാഷ്ട്രിയക്കാർക്ക് തങ്ങളുടെ സിൽബന്ധികളെ കൊണ്ടിരുത്താൻ കുറെ കസേരകൾ സൃഷ്ടിക്കപ്പെട്ടു എന്നല്ലാതെ വലിയ വിശേഷമൊന്നും ഉണ്ടാവും എന്ന് എനിക്ക് തോന്നുന്നില്ല…ഇപ്പോഴത്തെ കേരളത്തിന്റെ സ്ഥിതി വച്ച് ഈ സർവകലാശാല ഒരു വലിയ പരാജയം തന്നെ ആവും എന്ന് ഞാൻ കരുതുന്നു..കാരണം മലയാളിക്ക് ഭാഷാ സ്നേഹം നന്നേ കുറവാണ് എന്നത് തന്നെ…

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w