പിച്ച ചട്ടിയുമായി വിക്കീപീഡിയ..

സ്കൂളിൽ പ്രൊജക്റ്റ് എഴുതുന്ന കുട്ടികളുടെ ഒരു വലിയ ആശ്രയമാണ്  വിക്കി എന്ന് ഇരട്ടപ്പേരുള്ള വിക്കീപ്പീഡിയ..തെറ്റുകൾ ഏറയുള്ള വിക്കി  പകർത്തി എഴുതരുത എന്ന് അധ്യാപകർ എത്ര പറഞ്ഞാലും കുട്ടികൾ  വിക്കിയെ കൈവിടില്ല..ഇങ്ങനെ ഇന്റർനെറ്റ് ഉപയോഗിക്കുന്നവന്റെ  ഏക ആശ്രയമാണ് വിക്കിപീഡിയ..അല്ലെന്നു പറയുന്നവർ കഴിഞ്ഞ  ജനുവരി 16 ന് വിക്കി നടത്തിയ സമര ദിവസം നടത്തിയ നെട്ടോട്ടം  ഞാൻ കണ്ടതാ..എന്താ ഞാൻ ഈ വിക്കിയെ കുറിച്ച് ഇത്ര കൂടുതൽ  വിശദീകരിക്കാൻ എന്ന് വിചാരിക്കാൻ വരട്ടേ..വിക്കി പൂട്ടാൻ  പോകുന്നതിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയോ എന്നൊരു സംശയം. .ഇന്നു വിക്കിയിൽ കണ്ട ഒരു സന്ദേശം എന്റെ ഈ സംശയത്തിനു  ആക്കം കൂട്ടുന്നു..

സന്ദേശം ഇങ്ങനെ..വിക്കി ലോകത്തെ അഞ്ചാമത്തെ വെബ്സൈറ്റാണ്.. 450 മില്യൻ ആളുകൾ ആണ് മാസാമാസം വിക്കി കയറി ഇറങ്ങുന്നത്.. എന്നിട്ടും ഞങ്ങൾക്ക് ഇത് സംഭവിച്ചത് എന്താണ്..’മോൻ’മോഹൻ സിംഗ്  മാത്രമല്ല..ഒബാമ സായിപ്പും മൗനവൃതത്തിലാണെന്നാണ് വിക്കി പറയുന്നത്. .സർവ്വത്തിനും വില കൂടി..ഇവിടുത്ത ആര്യാടൻ എന്ത് സ്മാട്ടാണെന്നാണ്  വിക്കി പറയുന്നത്..അവിടെ അങ്ങ് വാഷിംഗ്ണ്ടൻ ജംഷ്നിൽ സ്ഥിതി  ഇതിലും വഷളാണ്..കറന്റ് ചാർജ് അടുത്ത മാസം കൂടി അടച്ചില്ലെങ്കിൽ  വിക്കിയുടെ ഫ്യൂസ് ഊരുമെന്ന് മന്ത്രി…സൈറ്റ് വാടക അടച്ച കാലം മറന്നു …അതിനിടയിൽ ശമ്പള കുടിശിക ചോദിച്ചു ജോലിക്കാർ..എത്ര നാളത്തെ  കുടിശ്ശിക ഉണ്ടെന്ന് ആരും വെളിയിൽ പറയല്ലേ..നമ്മൾ ലോകത്തെ  5ആമത്തെ വെബ്സൈറ്റാണ്..ഇങ്ങനെ തെണ്ടി കുത്തു പാളയെടുത്തെങ്കിലും  സിരകളിൽ ഓടുന്നത് ക്ഷത്രിയ രത്തമാ..അത് കൊണ്ട് ഇനിയും ഒറ്റ  പരസ്യം വിക്കി സ്വീകരിക്കില്ല..മറ്റുള്ളവരുടെ പരസ്യം കാണിച്ച്  ജിവിക്കേണ്ട ഗതികേടൊന്നു വിക്കിക്കു വന്നിട്ടില്ല..അതിനേക്കാൾ അന്തസ്സ്  ഇരക്കുന്നതിനാണ്..പ്രോജക്റ്റ് എഴുതിയ കുട്ടികൾ എങ്കിലും  സഹായിക്കുമായിരിക്കും..അതിനാണ് മുകളിൽ കാണിച്ചിരിക്കുന്ന കാർഡ്  അടിച്ചത്…അതിൽ പറയുമ്പൊലെ എല്ലാവരും 100 എങ്കിലും തരുന്നുണ്ട്. .മിക്കവരും 1500 രൂപയാണ് തരുന്നത്..എത്ര തന്നാലും ഒരു കുഴപ്പവും  ഇല്ല..നുറ് ഇല്ലെങ്കിൽ ഒരു 30 രുപയെങ്കിലും എടുക്കടേ ..വൈകിട്ട് വായ്  നനക്കാൻ എങ്കിലും ഒരു തുള്ളി കിട്ടുമോ എന്ന് നോക്കട്ടേ…

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w