ശ്രേയയ്ക്ക് വെല്ലുവിളി ഉയർത്തി ശല്മലി..

ശല്മലി ഘോൽഗധെ,ഈ 22കാരി മറാത്തി പെൺകുട്ടിയുടെ പേര് പറഞ്ഞാൽ അധികമാരും അറിയാൻ വഴിയില്ല..പക്ഷേ ബോളിവുഡിൽ ഈ വർഷം ഇറങ്ങിയ ഇശക്സാധേ എന്ന അർജ്ജുൻ-പരിനീതി ചിത്രത്തിലെ ‘പരേശാൻ’ എന്ന ഗാനം ആസ്വദിക്കാത്തവർ ചുരുക്കമാണെന്നു കരുതുന്നു..ആ പാട്ട് കേട്ടിട്ടില്ലാത്തവർക്കായി ഒരിക്കൽ കൂടി..ഈ പാട്ടിൽ കേൾക്കുന്ന ചില്ല് ഉടയുന്ന ശബ്ദമാണ് ശല്മലിയുടേത്..കഴിഞ്ഞ 12 വർഷമായി ദാസേട്ടനോട് പോലും താരതമ്യം ചെയ്യപ്പെട്ടിട്ടുള്ള ശ്രേയ ഗോഷാൽ എന്ന ബംഗാളി ഗായികക്കു വെല്ലുവിളി ഉയർത്താൻ പൊകുന്ന ശബ്ദമാണ് ശല്മലിയുടേത് എന്ന് കരുതപ്പെടുന്നു.. 1998 ൽ ദേവദാസ്സിൽ പാടിക്കൊണ്ട് തുടങ്ങി, ഇന്ന് ഭാരതത്തിലെ ഓരോ കോണിലും തന്റെ സ്വരമാധുര്യം നിറച്ചു കൊണ്ട് മുന്നേറുന്ന ഗായികയാണ് ശ്രേയ ഗോഷാൽ ..അവരുടെ സ്വരത്തോട് ഇന്ന് താരത്മ്യം ചെയ്താൽ അതിനോടൊപ്പം നിൽക്കാൻ കഴിയുന്നത് നമ്മുടെ ചിത്ര ചേച്ചി മാത്രമാണെന്ന് ഞാൻ കരുതുന്നു..അത്തരത്തിൽ ഒരു ഗാനഗന്ധർവ്വയോട് വെറും 3 സിനിമ മാത്രം പാടിയ ഒരു ഗായികയെ താരതമ്യം ചെയ്യുക അസാധ്യം ആണെന്ന് എനിക്ക് അറിയാം .പക്ഷേ ശ്രേയയുടെ സ്വരത്തിന്റെ മാന്ത്രികതയാണ് അവരുടെ കരുത്ത് എന്ന് വരുമ്പോൾ…ശല്മലി എന്ന് പെൺകുട്ടിയുടെ കണ്ഠത്തിലും ഇത്തരം ഒരു മാന്ത്രികതെ ഒളിച്ചിരിക്കുന്നു എന്നു തോന്നുന്നു..

ശാസ്ത്രീയ സംഗിതജ്ഞയായ ഉമ ഘോൽഗധെയുടെ മകളായി മുംബൈയിൽ ജനിച്ച ശല്മലിക്ക് സംഗീതം രക്തത്തിൽ അലിഞ്ഞു ചേർന്നിരിക്കുന്നതാണ്..8ആം വയസ്സിൽ പാടി തുടങ്ങിയ അവർ കഴിഞ്ഞ വർഷം തന്റെ ഇഷ്ട ഗായികയായ അമി വൈൻഹൗസ്സിന്റെ പാട്ടുകൾ കോർത്തിണക്കി മുംബൈയിൽ ഒരു ഷോ നടത്തി..അതാണ് അവർക്ക് യഷ് രാജിന്റെ ഇശക്ക്സാധേയിൽ എത്തിച്ചത്.. പരേശാനു ലഭിച്ച കയ്യടി ‘കോക്ടേയിൽ’എന്ന സൈഫ് ചിത്രത്തിലെ ‘ദാരു ദെശി’ എന്ന ഗാനത്തിലും തുടർന്നു..ആദ്യ ഗാനത്തെക്കാൾ തികച്ചും വ്യത്യസ്ഥമായിരുന്നു രണ്ടാമത്തെ ഗാനം..പിന്നിട് പ്രഥ്വിരാജ് നായകനായ ‘അയ്യാ’യിലും ശല്മലി എത്തി..റാണി മുഖർജിയുടെ ബെല്ലി ഡാൻസിനൊപ്പമുള്ള ഒരു മികച്ച നമ്പരായിരുന്നു അയ്യായിലെ ‘അഗ ബായി’.. ഹിന്ദുസ്ഥാനിക്കൊപ്പം വെസ്റ്റേൺ മ്യൂസിക്കിലും അഗ്രഗണ്യയായ ഈ ഗായിക ഈ ചെറിയ കാലം കൊണ്ട് ലോകത്തിന്റെ ഒട്ടുമിക്ക സ്ഥലങ്ങളിലും പെർഫൊം ചെയ്തു കഴിഞ്ഞു..തികഞ്ഞ പ്രൊഫഷണലിസ്റ്റായ ഈ ഗായിക തന്റെ ഗാനങ്ങളിലൂടെയാണ് ത്ന്റെ സംഗീതം പ്രതിഫലിപ്പിക്കുന്നത്…ഇനിയും ഒരു പാട് മികച്ച് ഗാനങ്ങളിലൂടെ ആസ്വാദകരുടെ കാതുകൾക്ക് ഇമ്പമാകാൻ ഈ ഗായികയ്ക്ക് കഴിയും എന്ന് പ്രത്യാശിക്കുന്നു…

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w