തൊണ്ണൂറുകളിലെ സിനിമയുടെ പരിശുദ്ധിയുമായി മോഹനന്റെ 916..

ആയിരം കൈകൾ തലോടിയാലും അമ്മയുടെ സ്പർശനം..ആ ശബ്ദം..നമ്മുടെ സ്വകാര്യ അഹങ്കാരമായ അമ്മ എന്ന് സത്യത്തെ ഒരായിരം പുകഴത്തി കൊണ്ട് എം മോഹനൻ തന്റെ 3ആമത്തെ ചിത്രവുമായി മലയാളിയുടെ മുന്നിലെത്തിയിരിക്കുന്നു..അദ്ദേഹത്തിന്റെ കഴിഞ്ഞ രണ്ട് ചിത്രങ്ങളിലേത് (മാണിക്കകല്ല്,കഥ പറയുമ്പൊൾ) പോലെ തന്നെ ഒരു കൊച്ചു ഗ്രാമത്തിൽ നടക്കുന്ന കൊച്ചു ചിത്രമാണ് 916..90 കളിൽ ലാലേട്ടനും മമ്മുക്കയുടേയും കഥാപാത്രങ്ങളെ നോക്കി നോസ്റ്റാൾജിയ അയവിറക്കുന്നവർക്കും ,പുതിയ യുവത്വത്തിന്റെ ലൊട്ടു ലൊടുക്ക് സിനിമ കണ്ട് ഇത് എന്ത് സിനിമ എന്ന് പറയുന്നവർക്കും തീർച്ചയായും ഈ നന്മ ഉള്ള ചിത്രം ഇഷ്ടപെടും..ഞാൻ ഗ്യാരിന്റി..

ഇനി ചിത്രത്തിലേക്ക് വരാം ..ഡോ ഹരി എന്ന അനൂപ് മേനോൻ അവതരിപ്പിക്കുന്ന കഥാപാത്രത്തെ ചുറ്റി പറ്റിയാണ് 916ന്റെ കഥ മുന്നോട്ട് പോകുന്നത്..ഹരിക്ക് പ്ലസ്സ് ടൂ വിനു പഠിക്കുന്ന ഒരു മകളുണ്ട്..അച്ചനും മകളും കൂട്ടുകാരെ പോലെയാണ്..എന്തും ഏതും പറയും..തന്റെ സ്വന്തം മനസ്സാണ് മകൾക്ക് എന്ന് ഹരി അഭിമാനിക്കുന്നു..പക്ഷേ ജീവിതത്തിലെ ഒരു സന്ദർഭത്തിൽ അവൾക്ക് അച്ചനിൽ നിന്നു ചിലതു മറച്ചു വയ്ക്കേണ്ടി വരുന്നു..അവിടെ തുടങ്ങുന്നു 916 എന്ന ചിത്രം… ഈഗോ കോപ്ലക്സുകളിൽ ശിഥിലമായിക്കൊണ്ടിരിക്കുന്ന കുടുംബ ജിവിതങ്ങൾക്ക് ഒരു പഠന പുസ്തകമാവാൻ ഈ ചിത്രത്തിനു സാധിക്കുന്നുണ്ട്… എം മോഹനൻ ഒരിക്കൽ കുടി തന്റെ മാന്ത്രികത ആവർത്തിച്ചു..തിരക്കഥയിലും ഒപ്പം സംവിധാനത്തിലും..എം ജയചന്ദ്രന്റെ മികച്ച ഗാനങ്ങൾ ചിത്രത്തിന്റെ മാറ്റു കൂട്ടി..അഭിനേതാക്കളിലേക്ക് വന്നാൽ അനുപ് മേനോൻ തന്നെ ആയിരുന്നു സ്റ്റാർ..വളരെ പക്വതയർന്ന ഡോ ഹരി എന്ന കഥാപാത്രത്തെ അദ്ദേഹം മികവുറ്റതാക്കി..മുകേഷ് അനൂപിന്റെ സുഹൃത്തായ ഡോക്ടർ കഥാപാത്രത്തെ നല്ല രീതിയിൽ അവതരിപ്പിച്ചു..ചെറുതെങ്കിലും വളരെ പ്രധാന്യമുള്ള ഒരു വേഷമായിരുന്നു അസിഫ് അലിക്ക്..പുതുമുഖം മാളവിക അനുപിന്റെ മകളായി ചിത്രത്തിന്റെ ആദ്യാവസാനം തിളങ്ങി നിന്നു.. ഒരു പാട് ചിത്രങ്ങൾ ഇറങ്ങുന്ന ഈ ദീപാവലിക്ക്..ആ വലിയ ചിത്രങ്ങളുടെ വെലിയെറ്റത്തിൽ 916 മുങ്ങി പോകാതിരിക്കട്ടേ..തീർച്ചയായും ഇതു നിങ്ങൾ കാണേണ്ടുന്ന ചിത്രം തന്നെയാണ്..എല്ലാ വായനക്കാർക്കും ദീപാവലി ആശംസകൾ…

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w