കേരളത്തിൽ ലൈംഗീക പിഡനങ്ങൾ വർദ്ധിക്കുന്നതിന്റെ കാരണം ആറാം ക്ലാസ്സിലെ പുസ്തകത്തിലുണ്ട്…

‘ഇക്കുടു പണ്ടേ ഇങ്ങനെയാണ്…വയസ്സ് പതിനൊന്നായി..ഇതുവരെ  ഇറച്ചി ആകട്ടേ..മീൻ ആകട്ടേ കഴിക്കാറില്ല..അതിന്റെ കാണാനും  ഉണ്ട്..എല്ലുപോലാ ചെക്കൻ ഇപ്പൊഴും…കൂടെ പഠിക്കുന്ന കുട്ടികളെ  ഒക്കെ കാണണം…അരച്ചുരുട്ടിയ പോലാ ഇരിക്കണെ..’ഇക്കുടുവിനു  ചോറു വാരിക്കൊടുത്തുകൊണ്ട് അമ്മയുടെ സ്ഥിരം വേവലാതി..പക്ഷെ  ഇന്നു ഇക്കുടുവിനു അമ്മയോടു പറയാൻ ഒരു കിടിലൻ മറുപടി  കിട്ടിയിട്ടുണ്ട്..രാവിലെ രാധ ടിച്ചർ പഠിപ്പിച്ച പുസ്തകം അവൻ അമ്മയ്ക്ക്  നേരെ നീട്ടി..’അമ്മ ഇത് വായിക്ക്…ഇന്ന് ടീച്ചര് പഠിപ്പിച്ചത് എന്താണ്  എന്ന് അറിയാമോ..ഇറച്ചി തിന്നുന്നവർ കള്ളന്മാരും വഞ്ചകന്മാരുമാണെന്ന് ..അവരാണ് നമ്മേ ചതിക്കുന്നത്,കള്ളം പറയുന്നത്,ചീത്ത വാക്കുകൾ  പറയുന്നത്,സ്ത്രീകളെ ഉപദ്രവിക്കുന്നത്…’ ഇക്കുടുവിന്റെ അമ്മ ഇതു  വായിച്ചു ഞെട്ടിപ്പൊയി..ഇങ്ങനെ പലരും  ഈ എസ് ചന്ദ് സി ബി എസ്  സി 6ആം ക്ലാസിലെ പുസ്തകം കണ്ട് ഞെട്ടിയിരിക്കുകയാണ്..കുട്ടികളെ ഈ  ചെറു പ്രായത്തിലെ മിഥ്യാ ധാരണകളിലേക്ക് തള്ളി വിടുന്നതിന്റെ ഒരു  ഉത്തമ ഉദാഹരണമാവുകയാണ് ഈ പുസ്തകം..

എസ് ചന്ദ് 6ആം ക്ലാസ്സിനായി ഇറക്കിയ ന്യൂ ഹെൽത്തി വേ എന്ന  പുസ്തകത്തിലാണ് മാംസഭുക്കുകളെ കുറിച്ച് മേൽ പറഞ്ഞ തരം ഒരു  പാഠം വന്നിരിക്കുന്നത്..ഈ പുസ്തകത്തിന്റെ 56 ആം പേജിലാണ്  ഇറച്ചി തിന്നുന്നവരെ കള്ളന്മാരും വഞ്ചകന്മാരുമായി ചിത്രികരിച്ചിരിക്കുന്നത് ..ഡേവിഡ് പോഡർ എഴുതിയ ഈ പുസ്തകത്തിൽ സസ്യഭുക്കുകൾ  കൂടുതൽ നാൾ ജിവിക്കുമെന്നും മാംസം അവശിഷ്ടം മാത്രമാണെന്നും  പറഞ്ഞു വെയ്ക്കുന്നു..മുന്തിയ വിഭാഗം ആളുകളും മാംസഭുക്കുകൾ  ആയ കേരളം പൊലെ ഒരിടത്ത് ഈ പുസ്തകം പഠിപ്പിന്നുണ്ടോ എന്ന്  അറിയില്ല..സി ബി എസ് സി 8ആം ക്ലാസ്സ് വരെ പുസ്തകം  തിരഞ്ഞെടുക്കുന്നത് അതാത് സ്കുളുകാരാണ്..അതുകൊണ്ട് ഈ പുസ്തകം  കേരളത്തിൽ ഒരു സ്കുളിലും ഉപയൊഗിക്കരുത് എന്ന് ഒരു അപ്ക്ഷ്. .കാരണം ഒരു കഷണം മാംസം കഴിച്ചു എന്ന് പേരിൽ അടുത്തിരിക്കുന്നവൻ  കള്ളനും കാപാലികനുമാണെന്ന് കുട്ടിക്കാലത്തെ അവന്റെ അല്ലങ്കിൽ  അവളുടെ ഉള്ളിൽ കോറിയിടുന്ന ഇത്തരം പുസ്തകങ്ങളാണ് വയലൻസ്സ്  വളർത്തുന്നത്.. ഈ പുസ്തകത്തെ കുറിച്ച് പ്രതികരിക്കാൻ എസ് ചന്ദ് ഇതു വരെ  തയ്യാറായിട്ടില്ല..ഇത്തരം ഒരു പുസ്തകത്തെ കുറിച്ച് സി ബി എസ്സ് സി  ഓഫീസറോടു വിശദീകരണം ചോദിച്ചിട്ടുണ്ടെന്ന് സി ബി എസ് സി  ചേയർ പേഴ്സൺ വിനീത് ജൊഷി പറഞ്ഞു..

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w