രാഷ്ട്രീയ പോലീസുകാരുടെ ഇന്ത്യ..

പോലീസ് എന്ന വാക്കിന്റെ അർത്ഥം തന്നെ നിയമപാലകർ,അല്ലെങ്കിൽ  പൊതു മുതൽ സംരക്ഷിക്കേണ്ടവർ എന്നൊക്കെയാണ്..എന്നാൽ രാഷ്ട്രീയ  പാർട്ടികൾക്ക് വേണ്ടി വാലാട്ടുന്ന ചാവാലി പട്ടികൾ എന്ന് ഒരു  പുസ്തകത്തിലും പറഞ്ഞിട്ടില്ല..പക്ഷേ ഏതു നിയമത്തേയും അധികാരം  കൊണ്ട് മാറ്റി എഴുതാം എന്ന് അഹങ്കരിക്കുന്ന രാഷ്ട്രീയ ഗുണ്ടകൾക്കു  മുന്നിൽ പലപ്പോഴും അവർക്ക് മുട്ടു മടക്കേണ്ടി വന്നിട്ടുണ്ട്..അത്  അവരുടെ ഗതി കേട് കൊണ്ടാണെന്ന് ഞാൻ വിശ്വസിക്കുന്നു..മുബൈയിൽ  ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട് വിട്ടയക്കപെട്ട  രണ്ട് പെൺകുട്ടികളുടെ സംഭവം തന്നെ ആണ് പോസ്റ്റിനു ആധാരം..

അമ്മയ്ക്ക് സുഖമില്ലാതെ കിടക്കുമ്പോൾ ആശുപത്രിയിൽ കൊണ്ട് പോകാൻ  ഹർത്താലായിട്ട് വണ്ടി കിട്ടാൻ ബുദ്ധി മുട്ടിയാൽ ഏത് മനുഷ്യനും  ഫേസ്ബുക്കിൽ എഴുതി പോകും .ആരാ ഈ കെ കെ മണിയൻ..അയാൾക്ക്  വേണ്ടി ഒരു ഹർത്താൽ എന്തിനെന്ന്..അത്രയേ ആ പെൺകുട്ടികളും  ചോദിച്ചുള്ളു..ആരാ ഈ ഉമ്മൻ ചാണ്ടി..ആരാ ഈ വി സ്സ് അച്ചുദാനന്ദൻ  എന്ന് ചോദിക്കുന്നത് എന്താ തെറ്റാണോ..ഇവരെ എല്ലാം എല്ലാവരും  അറിഞ്ഞിരിക്കണം എന്ന് വല്ല നിയമവും ഉണ്ടോ..അതു കൊണ്ട് ഇങ്ങനെ  ഉള്ള പൊള്ളയായ ന്യായങ്ങൾ നിരത്തി അറസ്റ്റുകൾ നടത്തുന്നതിനു സമ്മർദ്ദം  ചെലുത്തുന്ന ഈ സംഘടനകൾ ആദ്യം തങ്ങളെ തന്നെ ആദ്യം നോക്കുന്നത്  നന്നായിരിക്കും.. മുബൈയിൽ സേന പ്രവർത്തകരുടെ സമ്മർദ്ദത്തിനു വഴങ്ങിയാണ് പോലീസ്  പെൺകുട്ടികളെ അറസ്റ്റ് ചെയ്തത് എന്ന ഞെട്ടിക്കുന്ന വാർത്തയാണ് പുറത്തു  വന്നു കൊണ്ടീരിക്കുന്നത്…പോലീസ് ഭരിക്കുന്ന പാർട്ടിക്കു കീഴടങ്ങണം എന്ന്  ഘോര ഘോരം ശബ്ദമുയർത്തിയ ഒരു ഗാന്ധിയെനെ കേരളം കഴിഞ്ഞ ആഴ്ച്ച  ദർശിച്ച് കണ്ണടക്കും മുമ്പാണ് ഇന്ത്യയുടെ ഹൃദയമായ മുബൈയിൽ ഇത്തരം  ഒരു സംഭവം നടക്കുന്നത്..ഇത് സ്വതന്ത്ര ഇന്ത്യയ്ക്ക് തന്നെ ഒരു നാണക്കേടാണ് ..ഇത് ജനങ്ങളുടെ സ്വാതന്ത്രിയത്തിനു എതിരെ ഉള്ള ഒരു കടന്നു കയറ്റമാണ്.. ഇവിടെ തടവിലാക്കപെടുന്നത് ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്രിയമാണ് ,പൊലീസിന്റെ തൊഴിൽ സ്വാതന്ത്രിയമാണ്..

സോഷ്യൽ മീഡിയയ്ക്ക് പത്ര-ടെലിവിഷൻ മാധ്യമങ്ങളെക്കാൾ സ്വാധീനമേറുന്ന ഈ കാലത്ത് ഇത്തരം  പ്രചാരണങ്ങൾ തീർച്ചയായും ഏത് പാർട്ടിയുടേയും ഉറക്കം കെടുത്തും എന്ന  കാര്യത്തിൽ സംശയമില്ല..ഇനി ഇത്തരം സോഷ്യൽ മീഡിയകൾ കൂടി  വിലയ്ക്ക് മേടിക്കാൻ ഇക്കൂട്ടർക്ക് ശ്രമിക്കവുന്നതാണ്..തങ്ങൾക്ക്  താല്പര്യമുള്ള പോസ്റ്റുകൾ മാത്രം അനുവദിക്കുന്ന ഫേസ്ബുക്ക്..ഇനി  ഇങ്ങനെ കുടി കേട്ടാൽ കൊള്ളാം ..ഫെസ്ബുക്ക് കോൺഗ്രസ് മേടിച്ചു  എന്ന സ്ഥിതികരിക്കാത്ത വാർത്തയാണ് ഞങ്ങളുടെ ലേഖകൻ നിങ്ങളോട്  പങ്ക് വയ്ക്കുന്നത്..അതിനു പകരം ഗുഗ്ഗിൽ + സ്വന്തമാക്കാനായി ബി ജെ  പി ശ്രമം ഊർജ്ജിതമാക്കി …. ഞാൻ മുന്നോട്ട് വച്ച പ്രശ്നം ഒന്നും എത്താതെ അവസാനിപ്പിച്ചു എന്ന്  എനിക്കറിയാം..പോലീസ് രാഷ്ടീയ ശക്തികളുടെ വാലാട്ടികൾ ആവാതിരിക്കാൻ  എന്ത് ചെയ്യണം..ഇതൊന്നും നടക്കാൻ സാധ്യത ഇല്ല എന്ന് അറിഞ്ഞ് കൊണ്ട്  തന്നെ എന്റെ ഒരു അഭിപ്രായം പറയട്ടേ..ഇന്ത്യയിൽ മൊത്തമായി ഒരു  ഒറ്റ പൊലിസ് ഫൊൾസ് എന്ത് കൊണ്ട് ചിന്തിച്ചു കുടാ..മഹാരാഷ്ടയിൽ  പഞ്ചാബിയും കേരളത്തിൽ ബംഗാളിയും ജോലി ചെയ്യട്ടേ..അപ്പൊൾ ഈ  പറഞ്ഞ മറാത്ത വികാരമൊന്നും ഇല്ലാതെ നിയമ പാലകൾക്ക് സ്വത്ന്ത്രമായി  പ്രവർത്തിക്കനാകും..നിങ്ങളുടെ അഭിപ്രായങ്ങൾ ക്ഷണിക്കുന്നു…

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w