ധാമിനി നിന്നേയും ഇന്ത്യ മറക്കുമോ…

ധാമിനി നിനക്കായി കരയാൻ ഞങ്ങളുണ്ടായിരുന്നു..ഇന്ത്യയുടെ യുവരക്തം..ഞങ്ങൾക്ക് കൂട്ട് ഒരു ചെന്നായികളും ഇല്ലായിരുന്നു .ചുട്ടുപൊള്ളുന്ന ലാത്തിയടിയുടെ പാടുകൾ നീറ്റൽ നിറക്കുമ്പോഴും ഞങ്ങൾക്ക് പ്രചോദന്മായി നിന്നത് ജീവിതത്തിലേക്ക് മടങ്ങി വരുന്ന നിന്റെ മുഖമായിരുന്നു..അതിനി ഇല്ല എന്ന് ഓർക്കുമ്പോൾ..ധാമിനി നിന്റെ ആത്മാവിനു ശാന്തി ലഭിക്കട്ടേ…

തെരുവിൽ പുരുഷന്റെ ലൈംഗീക ആസ്ക്തിക്കു മുന്നിൽ ഹോമിക്കപെടുന്ന പെൺകുട്ടികളുടെ പ്രതീകമായി ഡൽഹി ബലാൽസംഘത്തിലെ ഇര ധാമിനി എന്നും ജ്വലിച്ചു നിൽക്കും.അവൾ ഒരു പാഠമാണ്..ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കപെടാതിരിക്കാനുള്ള പാഠം.. ലൈംഗീക അതിക്രമങ്ങൾ കാലാകാലമായി നമ്മുടെ സമൂഹത്തിൽ ഉള്ളതാണ്..രാജാവ് അല്ലെങ്കിൽ അധികാരം ഉള്ളവൻ കഴപ്പു തീർക്കാൻ അടിയാത്തി പെണ്ണുങ്ങളെ ഉപകരണമാക്കീരുന്നു ഒരു കാലത്ത്..അതിനു ശേഷവും സ്ത്രീ വേട്ടയാടപ്പെട്ടു..അന്നവൾ വളരെ മാന്യമായാണ് വസ്ത്രം ധരിച്ചിരുന്നത് എന്ന് ഓർക്കുക..അതുകൊണ്ട് തന്നെ സ്ത്രീയുടെ വസ്ത്രധാരണമാണ് പുരുഷന്റെ രോഗത്തിനു കാരണമായ വൈറസ്സ് എന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണ്..അത് ഒരു കാരണമായേക്കാം എന്ന് മാത്രം.. പുരുഷന്റെ ഈ രോഗം മാറ്റാൻ ബഹുമാനപെട്ട കൃഷ്ണയ്യർ സർ പറഞ്ഞത് പോലെ അവന്റെ ലൈംഗീക ശേഷി ഇല്ലാതാക്കിയത് കൊണ്ടോ..അവനെ തൂക്കിലേറ്റിയതുകൊണ്ടോ ഒരു പ്രയോജനവും ഉണ്ടെന്ന് തോന്നുന്നില്ല.. കാരണം ബലാൽസംഘം ഒരു സാക്രമിക രോഗമല്ല എന്നത് തന്നെ..അതിനു പകരമായി അവനു മനസ്സിലാക്കി കൊടുക്കണം സ്ത്രീ അവനു ആരാണന്ന് ..അവൾ ഒരു ലൈംഗിക ഉപകരണമല്ലെന്ന്.. ലൈംഗീക വിദ്യാഭ്യാസം നമ്മുടെ പാഠ്യപദ്ധതിയോടു ചേർക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.സെക്സ് എന്നത് എന്തൊ മുടിവച്ചിരിക്കുന്ന സാധനമല്ല ..കാഴ്ച്ച എന്നും കേഴ്വിയെന്നും പറയും പോലെ മറ്റൊരു വികാരം മാത്രമാണെന്ന് ബോധം അവനിൽ/അവളിൽ ഉണ്ടാക്കിയെടുക്കാൻ ഇത്തരം വിദ്യാഭ്യാസത്തിനു ഒരു പരിധി വരെ സാധിക്കും.. ‘ധാമിനി നിന്നെ ഇന്ത്യ മറക്കുമോ..മറന്നാൽ ഞങ്ങളുടെ ഗതി എന്താവും’ ഓരോ ഇന്ത്യൻ പെൺകുട്ടിയും ചോദിക്കുന്നു…

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w