കൊച്ചി കായലിൽ മുങ്ങി കുളിച്ച് മലയാള സിനിമ…

കാലിഫോർണിയയിലേക്ക് പോയ ചരക്ക് കപ്പൽ ദുഫായി കടപ്പുറം വഴി ഗഫൂർ കാ ദോസ്ത് തിരിച്ചു വിട്ടപ്പോൾ നീന്തി കയറിയതാണ് മലയാള സിനിമ മദിരാശിയിൽ..ഇപ്പോഴും ദക്ഷിണേന്ത്യൻ സിനിമയുടെ കൂറ് ചെന്നൈയിലാണെങ്കിലും കഴിഞ്ഞ വർഷം മലയാള സിനിമയിൽ കണ്ട ചില മാറ്റങ്ങൾ പുതിയ ചില പ്രതിഭാസങ്ങളുടെ തുടക്കമാണോ എന്ന് സംശയിക്കപെടുന്നു…കൊച്ചിയാണ് ഇപ്പോൾ മലയാള സിനിമയുടെ നിർമ്മാണ ശാല..2012ൽ മലയാളത്തിൽ പുറത്തിറങ്ങിയ ഒട്ടു മിക്ക വിജയ ചിത്രങ്ങളുടേയും ലൊക്കേഷൻ കൊച്ചി തന്നെ ആയിരുന്നു..കൊച്ചിയുടെ സൗന്ദര്യം മുഴുവൻ ഒപ്പിയെടുക്കാൻ ഈ ചിത്രങ്ങൾക്കൊന്നും കഴിഞ്ഞിട്ടില്ലന്നു മാത്രമല്ല..കൊച്ചി കേരളത്തിന്റെ ഏതോ ഇരുണ്ട ജില്ലയാണെന്ന് പറഞ്ഞു വെക്കുന്നതായിരുന്നു മിക്ക ചിത്രങ്ങളുടേയും വെളിച്ച വിന്യാസം..ചുരുക്കത്തിൽ മലയാള സിനിമ 2012 ൽ കൊച്ചിയിലേക്ക് ചുരുങ്ങി പോയത് പോലെ ഒരു തോന്നൽ..

സ്റ്റോപ്പ് വയലൻസ് എന്ന പ്രിഥ്വിരാജ് ചിത്രമാണെന്ന് തോന്നുന്നു ഇത്ര തീവൃമായി കൊച്ചിയെ വെള്ളിത്തിരയിൽ എത്തിച്ചത്..ആ സിനിമ സംവിധാനം ചെയ്ത ഏ കെ സാജൻ തന്നെയാണ് അസുരവിത്ത് എന്ന കൊച്ചിപ്പടവുമായി 2012 ആദ്യം എത്തിയത്..ആ ചിത്രം ഒരു പരാജയമായിരുന്നെങ്കിലും പിന്നിട്വ ന്ന കൊച്ചീപ്പടങ്ങളായ സെക്കൻഡ് ഷോയും ട്രിവാണഡ്രം ലോഡ്ജും അടക്കം ഒട്ടു മിക്ക വിജയചിത്രങ്ങളിലും കൊച്ചി തിളങ്ങി.. ലൊവേസ്റ്റ് പാന്റും സിനിമ പൊസ്റ്ററൊട്ടിച്ച റ്റീ ഷർട്ടും പൊരാത്തതിനു താടിക്കു താഴെ മാത്രമെ കൊച്ചിക്കാർക്ക് രോമം വളരുമൊള്ളോ എന്ന് സംശയിക്കുന്നതരത്തിലുള്ള കോപ്രായവും ഉള്ള കോലൻ പിള്ളേരാണ് കൊച്ചി പടത്തിന്റെ പ്രധാന ഹൈലറ്റ്..നടൻ വിനായക്ന്റെ സാന്നിധ്യം മസ്റ്റ്…കളർഫുൾ ആയ സീനുകൾ ഒന്നും കാണില്ല..കാർമേഘം മാത്രം ..ചിലപ്പോൾ മഴ പെയ്തേക്കാം..ഇങ്ങനെ പൊകുന്നു കൊച്ചി പടത്തിന്റെ റെസിപ്പി.. മെട്രോ അടക്കം കേരളത്തിന്റെ വികസനത്തിന്റെ പ്രതീകമായി നില കൊള്ളുന്ന കൊച്ചി പട്ടണത്തിലേക്ക് നമ്മുടെ സിനിമയും വിരുന്ത് വന്നതിൽ അത്ഭുതപെടാനൊന്നുമില്ല..പക്ഷേ ഒരു ചോദ്യം മാത്രം ബാക്കി നിൽക്കുന്നു. .ഈ ന്യൂ ജൻറെഷൻ ഫ്രീക്ക് മലയാള സിനിമയ്ക്ക് പഴയ ചന്തമുണ്ടോ..അതോ അരക്കു താഴെ ഇട്ട പാന്റിനു മുകളിൽ എന്തു ചെയ്യണമെന്ന് അറിയതെ പകച്ചു നിൽക്കുന്ന ഷഡ്ഡിയെ പൊലെ ആണോ ഈ കൊച്ചി പടങ്ങൾ..നമുക്കൊന്നു പരിശോധിക്കാം..അസുരവിത്തിൽ പറഞ്ഞത് ഗുണ്ടകളുടെ കഥയാണെങ്കിൽ. .പിന്നീട് വന്ന സെക്കൻഡ് ഷോ ..ഫ്രൈഡെ..എന്നിവയും ചർച്ച ചെയ്തത് ഏതാണ്ട് ഇതേ വിഷയം തന്നെ..ട്രിവാണഡ്രം ലോഡ്ജും ടാ തടിയനും വിജയിച്ചത് വളി…തീട്ടം.. കൊച്ചു പുസ്തകളും..പിന്നെ ക്ലാരകൂടി കൊച്ചിയോട് ചേർന്നപ്പൊഴാണ്..ഈ ചിത്രങ്ങളൊക്കെ നമ്മേ രസിപ്പിചെങ്കിലും ഇതിന്റെ ഒക്കെ കലാമുല്യത്തെ കുറിച്ച് ചിന്തിക്കുമ്പോഴാണ് പ്രശ്നമാവുന്നത്… പഴയ സിനിമകളുടെ നൈർമല്യത ഈ പടങ്ങൾക്ക് അശേഷം ഇല്ല..ഗ്രാമങ്ങളുടെ ഭംഗി നമുക്ക് സിനിമകളിൽ നഷ്ടമാവുമ്പോൾ..നഗര കാഴ്ച്ച വ്യക്തമായി ഒപ്പി എടുക്കാണും ഈ കൊച്ചീപ്പടങ്ങൾക്കു കഴിയുന്നില്ല..അത് കൊണ്ട് തന്നെ തെറി മാത്രം പറയുന്ന ആളുകളും ഗുണ്ടകളും മാത്രമായി 2012ലെ മലയാള ചിത്രങ്ങളും കൊച്ചീപ്പടങ്ങളും…അടുത്ത വർഷം എന്തായാലും കൊച്ചി കഥാപാത്രമാവാത്ത..തിക്ക് റാപ്പില്ലാത്ത മലയാള പടങ്ങൾ കാണാം എന്ന പ്രതീക്ഷയോടെ നിർത്തട്ടേ..

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w