ഫാഷൻ ലോകത്തേക്ക് സ്വാഗതം…

കൊച്ചി അലൂർ ഗ്രൂപ്പ് നിങ്ങളെ ഫാഷന്റെ ലോകത്തേക്ക് ചുവടു  വയ്ക്കാൻ അവസരം ഒരുക്കുന്നു..കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന  ഒരു കൂട്ടം ചെറുപ്പക്കാരുടെ സംരംഭമാണ് അലൂർ ഗ്രൂപ്പ്..ഫാഷൻ ഒരു  പാഷൻ ആയിരിക്കുന്ന് ആർക്കും മാർച്ച് 1ആം തിയതി 10 മണിക്ക്  തോപ്പുംപടി ബേയെംസ് ഹാളിൽ നടക്കുന്ന ഓഡീഷനിൽ പങ്കെടുക്കാം.. വിജയിക്കുന്നവർക്ക് അലൂർ ഗ്രൂപ്പ് മാർച്ച് 28ആം തിയതി നടത്തുന്ന  ഫാഷൻ ഷോയിൽ പങ്കെടുക്കാൻ അവസരം ലഭിക്കും..പ്രമുഖ മോഡലുകൾ  , മിസ്സ് കേരള, മിസ്സ് സൗത്ത് ഇന്ത്യ തുടങ്ങിയവർ മാർച്ച് 1 ലെ ഓഡീഷനിൽ  വിധികർത്താക്കളാവും..ഈ മികച്ച അവസരം പരമാവധി പ്രയോജനപ്പെടുത്തുക. .കുടുതൽ വിവരങ്ങൾക്ക്  http://www.facebook.com/allure.genx or call 8891333160

Read Article →

കാത്തിരിപ്പ് കഴിഞ്ഞു..ലുലു മാൾ മാർച്ച് 10 ന് തുറക്കും..

ഇന്ത്യയിലെ എറ്റവും വലിയ ഷോപ്പിംഗ് മാളുകളിൽ ഒന്ന് മാർച്ച് 10 ന്  കൊച്ചിയിൽ ജനങ്ങൾക്ക് തുറന്നു കൊടുക്കും..മിഡിൽ ഈസ്റ്റിന്റെ സ്വന്തമായ  ലുലു ഷോപ്പിംഗ് അങ്ങനെ കേരളത്തിലും എത്തും..എം എ യൂസഫലിയുടെ  എം കെ ഗ്രൂപ്പിന്റെ കേരളത്തിലെ ആദ്യ ഷോപ്പിംഗ് സംരംഭമാണ് ഇടപ്പള്ളിയിൽ  ഉദ്ഘാടനം ചെയ്യാൻ പൊകുന്ന ഈ പടകൂറ്റൻ ഷോപ്പിംഗ് സമുചയം.. 1500 കോടി മുടക്കി 32 ലക്ഷം സ്കൊയർ ഫീറ്റിൽ നിർമ്മിച്ചിരിക്കുന്ന മാളിൽ  കേരളം ഇതു വരെ കണ്ടിട്ടില്ലാത്ത പല അത്ഭുതങ്ങളും കാത്തിരിപ്പുണ്ട്..18  ഫുട്ബാൾ മൈതാനങ്ങളുടെ ആകതുകയാണ് മാളിന്റെ യാത്ഥാർഥ്യ വലിപ്പം.. 6 നിലകൾ ഉള്ള മാളിൽ ലുലു ഹൈപ്പർ മാർക്കറ്റ്,4500 പേർക്ക് ഭക്ഷണം  കഴിക്കാവുന്ന് ഫുഡ് കോർട്ട്,ഐസ് സ്കേറ്റിംഗ് റിംഗ്,5000തോളം  വണ്ടികൾ പാർക്കു ചെയ്യാവുന്ന പാർക്കിംഗ് ഏരിയ,8 സ്രീൻ മൾട്ടിപ്ലക്സ്  തിയേറ്റർ..ഇങ്ങനെ പോകുന്നു പ്രത്യേകതകൾ..ഇനി എന്തൊക്കെ ആവും  നമുക്കായി എം കെ ഗ്രൂപ്പ് കരുതി വച്ചിരിക്കുന്നതെന്ന് മാർച്ച് 10ന് കണ്ടറിയാം…

Read Article →

വയർലെസ്സ് വണ്ടി..

2013 ലെ ആദ്യത്തെ പോസ്റ്റ് തന്നെ ഒരു വലിയ ടെക്നോളജി വിളമ്പരം  കൊണ്ടാവാം എന്ന് തോന്നുന്നു…ഓൺലൈൻ ഇലക്ട്രിക്ക് കാറുകളുടെ  കാലം വരുന്നു പോലും..ഇത് സങ്കല്പമൊന്നുമല്ല..2013ൽ തന്നെ  നടക്കുമെന്നാണ് സൂചന..കൂടുതൽ വ്യക്തമായി പറഞ്ഞാൽ ഇത് വെറും  ഇലക്ട്രിക്ക് കാറുകളാണ്..ഇന്നത്തെ പോലെ അവയെ ഇനിയും  ചാർജ് ചെയ്യേണ്ടതില്ല എന്ന് മാത്രം..പകരം റോഡിന്റെ അടിയിൽ  കുഴിച്ചിട്ടിരിക്കുന്ന കേബിളുകൾ വഴി വണ്ടിക്ക് ഓടാനുള്ള ഉർജ്ജ്യം  അവയ്ക്ക് ലഭിക്കും..ഇനി കേബിളില്ലാത്ത റോഡു വഴി  പോകണമെന്നുണ്ടോ..അതിനും പരിഹാരമുണ്ട്…അതിനു സാധാരണ  ഇലക്ട്രിക്ക് കാറുകളിൽ ഉപയൊഗിക്കുന്ന ബാറ്ററിയും കാറിലുണ്ട് ..ലോക എക്കണോമിക്ക് ഫോറം 2013ലെ മികച്ച കണ്ടുപിടിത്തമായി  ഈ കാറുകളെ തിരഞ്ഞെടുത്തു കഴിഞ്ഞു…ദക്ഷിണ കൊറിയയിലെ  സിയോളിൽ ഇപ്പോൾ ഈ കാറുകൾ പരീക്ഷണ അടിസ്ഥാത്തിൽ ഓടുന്നുണ്ട്.. 

Read Article →