കീപ്പും സഞ്ജു..അടിക്കും സഞ്ജു…നമ്മുടെ അഭിമാനം..

ഈ പൊടി മീശക്കാരനെ ദ്രാവിഡിനു നന്നേ ബോധിച്ചു..ഒപ്പം ലോക ക്രിക്കറ്റിനും ..ടിനുവിനും ശ്രീശാന്തിനും ശേഷം മറ്റൊരു മലയാളി കൂടി അന്താരാഷ്ട്ര ക്രിക്കറ്റിൽ തന്റെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞിരിക്കുന്നു..സഞ്ജു സാംസൺ..അതിത്ര അധികാരികമായി പറയിക്കാൻ പാകത്തിനായിരുന്നു ഈ 18 കാരൻ ബാഗ്ലൂർ റോയൽ ചലഞ്ചേഴ്സ്സിനു എതിരെ ജയ്പ്പൂർ ടീമിനു വേണ്ടി നിറഞ്ഞാടിയത്. .സഞ്ജു ആ മത്സരത്തിൽ 41 പന്തിൽ 61 റൺസ്സ് എടുത്തു..മത്സര ശേഷം ഐ പി എൽ വെബ്സൈറ്റിനു കൊടുത്ത അഭിമുഖം താഴെ ചേർക്കുന്നു.. വൺ ഡൗൺ ആയി ബാറ്റ് ചെയ്യണം എന്നു പറഞ്ഞപ്പോൾ എന്തു തോന്നി ?ഞങ്ങളുടെ ടീമിൽ മികച്ച ബാറ്റ്സ്മാന്മാരാണ് ഉള്ളത്..അതു കൊണ്ട് ഒരു ടെൻഷനും ഇല്ലായിരുന്നു..കൂളായി ബാറ്റ് ചെയ്തു..പിന്നെ അത് എന്റെ ദിവസമായിരുന്നു..എല്ലാം ക്ലിക്കായി..

ഷെയിൻ വാട്സനൊപ്പം ?വാട്സനൊപ്പം ബാറ്റ് ചെയ്തത് വലിയ ഒരു അനുഭവം തന്നെ ആയിരുന്നു. .എന്റെ കഴിവുകൾ പരമാവധി പ്രയോജനപെടുത്തുവാനുള്ള അവസരമാണിതെന്ന് വാട്സന്‍ ഇടവേളകളിൽ ഓർമ്മപെടുത്തുമായിരുന്നു.. ദിൽസ്കൂപ്പ് ഒക്കെ എടുത്തല്ലോ ?ഞാൻ താളം കണ്ടെത്തി കഴിഞ്ഞാൽ മിക്കപ്പോഴും ഇത്തരം പരീക്ഷണങ്ങൾ ചെയ്യാറുണ്ട്..ഇത് ആദ്യമല്ല ഇത്തരം ഷോട്ട് കളിക്കുന്നത്.. ക്രിക്കറ്റിൽ താങ്കളുടെ ഹീറൊ ?ഒരു സംശയവും ഇല്ലാതെ പറയാം എ ബി ഡിവില്ലേഴ്സ്സ്..കഴിഞ്ഞ മത്സരത്തിനു ശേഷം അദ്ദേഹത്തെ കാണാനും സംസാരിക്കാനുംകഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു.. രാജസ്ഥാൻ റോയൽസ്സ് താങ്കളുടെ ജീവിതത്തിൽ എന്തു മാറ്റം വരുത്തി ?നല്ലയൊരു മനുഷ്യനാവാൻ കഴിഞ്ഞു..രാഹുൽ ദ്രാവിഡിനേയം.ബ്രാഡ് ഹോഡ്ജിന്റെയും ഒക്കെ ഒപ്പം ഡ്രസ്സിംഗ് റൂം പങ്കിടുന്നത് തന്നെ ഒരു ഭാഗ്യമാണ്. .പിന്നെ ഇത്ര ഉയർച്ചയിലും അവരുടെ പെരുമാറ്റം ..ഇതൊക്കെ എന്റെ തലമുറ കണ്ട് പടിക്കേണ്ടതാണ്.. ഇത് സഞ്ജു..വളർന്നു വരുന്ന താരം..നമുക്ക് അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കാം. .അനന്തപദ്ഭനാഭനും റാം കുമാറിനും ഒന്നും നേടാൻ കഴിയാത്തത് സഞ്ജു നേടട്ടേ എന്നു പ്രാർത്ഥിക്കാം..

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w