ആന്റണി മോസസ്സ് A vs  ആന്റണി മോസസ്സ് B…കിടിലൻ ക്ലൈമാക്സ്സ്..മുംബൈ പോലീസ് സൂപ്പർ..

ഇത് പോലൊരു ക്ലൈമാക്സ്സ് മലയാള സിനിമയിൽ ഇതു ആദ്യം..റോഷൻ ആണ്ട്രൂസ്സും കൂട്ടരും കലക്കി..പാട്ടുകളില്ല..ഒറ്റ തമാശപോലുമില്ല..ഒന്നാം പകുതിയിലെ ചില വലിച്ചു നീട്ടൽ ഒഴിച്ചാൽ ത്രസ്സിപ്പിക്കുന്ന ത്രില്ലർ..പ്രിഥ്വിയും റഹമാനും ജയസൂര്യയും ഒന്നിനൊന്നു മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ച്ച വച്ചിരിക്കുന്നത്..100 ശതമാനം നിങ്ങളുടെ പൈസ മുതലാവും.. കാസനോവ എന്ന ടെക്നിക്കലി പെർഫക്ട് എന്നു പറയാവുന്ന ചിത്രവുമായാണ് റോഷൻ ആണ്ട്രൂസ്സ് ഇതിനു മുമ്പ് നമ്മുടെ മുന്നിൽ വന്നത്..തിരക്കഥയുടെ പാളിച്ച കൊണ്ട് ആ ചിത്രം ബോക്സ് ഓഫിസിൽ തകർന്നു പോയി..അതിൽ നിന്നു പാഠം ഉൾകൊണ്ടായിരിക്കണം സാങ്കേതികമായി മുന്നിൽ നിൽക്കുന്നതും ഒപ്പം മികച്ച ഒരു തിരകഥയുമായി (ബോബി – സഞ്ജയ് വലിയ അഭിനന്ദനം അർഹിക്കുന്നു) ആണ് റോഷൻ മലയാളികളുടെ മുന്നിലെത്തിയത്.. ആന്റണി മോസസ്സ് എന്ന ഐ പി എസ്സ് ഓഫീസർ ഒരു കേസ് തെളിയിക്കുന്നു ..പ്രതി ആരെന്ന് തന്റെ ഉന്നത ഉദ്ദ്യോഗസ്തനെ ധരിപ്പിക്കുന്നതിനു തൊട്ടു മുമ്പ് ഒരു അപകടത്തിൽ പെടുന്നു..അവിടുന്നു തുടങ്ങുന്നു മുംബൈ പോലീസ്..ആന്റണി മോസസ്സ് ആയി പ്രിഥ്വിരാജ് നിറഞ്ഞാടി..എ സി പി ആര്യൻ ആയി ജയസൂര്യയും ഒപ്പം റഹ്മാനും കൂടി ചേർന്ന നല്ല ഒരു സൗഹൃദത്തിന്റെ കഥ കൂടി സിനിമ പറയുന്നു ..സ്ത്രീ കഥപാത്രങ്ങൾ പൊതുവേ ഇല്ലാതിരുന്ന സിനിമയിൽ അപർണ നായരുടെ പോലീസ് കഥാപാത്രം അവർ മോശമാക്കിയില്ല.. മൊത്തത്തിൽ ഒരു മലയാള ദബാംഗ് തന്നെ ആയിരുന്നു മുംബൈ പോലീസ്..ഈ സിനിമയിലെ ഒരൊ നിമിഷവും നിങ്ങൾ ഓർത്തിരിക്കും തീർച്ച..

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w