അ’ശ്രീ’കരം..

അവൻ ആദ്യം കണ്ടവന്റെ തല്ലു മേടിച്ചു..നമ്മൾ അവനു വേണ്ടി വാദിച്ചു ..പിന്നെ കണ്ണിൽ കണ്ടവരെയെല്ലാം തെറി വിളിച്ചു..അപ്പോഴും നാം പറഞ്ഞു. .അവൻ മലയാളിയല്ലേ,ഇത്തിരി ഉശിരു കൂടും.പക്ഷേ അവൻ 40 വെള്ളിക്കാശിനു വേണ്ടി നമ്മുടെ മതമായ ക്രിക്കറ്റിനെ ഒറ്റു കൊടുത്തപ്പോൾ..തീർച്ചയായും ആദ്യം വിശ്വസിക്കാൻ കഴിഞ്ഞില്ല..പിന്നെ ഡൽഹി പൊലീസിന്റെ വിശദീകരണം കണ്ടപ്പോൾ കണ്ണു നിറഞ്ഞു പോയി..കേരളത്തിന്റെ അഭിമാനം അപമാനമായി മാറി..6 ഉം 7 ഉം കോടികൾ എടുത്തു അമ്മാനമാടുന്ന ശ്രീ താങ്കൾ എന്തിനാണ് വെറും 40 ലക്ഷത്തിനു വേണ്ടി മൂന്ന് കോടി മലയാളികളെ നാനം കെടുത്തിയത്.. 2005ൽ ശ്രീലങ്കയ്ക്ക് എതിരെ ശ്രീ ആദ്യ പന്തെറിയുമ്പോൾ കേരള ക്രിക്കറ്റിന്റെ വലിയ സ്വപ്നമായിരുന്നു പൂർത്തികരിച്ചത്..ടിനുവിനു തെറ്റിയെടെത്തു ശ്രീയ്ക്ക് തെറ്റിയില്ല..പിന്നെ ആ എക്സ്പ്രസ്സ് നിന്നില്ല..ഇന്ത്യയുടെ ഏക ഫാസ്റ്റ് ബൗളർ എന്നു പൊലും ക്രിക്കറ്റിലെ മഹാരഥന്മാർ അദ്ദേഹത്തെ വിശെഷിപ്പിച്ചു. .പിന്നെയുള്ള 5 വർഷം ശ്രീയിക്കൊപ്പമായിരുന്നു..പക്ഷേ ഫോം നഷടപെട്ടതോടെ 2011 ൽ അദ്ദേഹം ടീമിൽ നിന്നു പുറത്തായി ..കഴിഞ്ഞ 2 വർഷക്കാലമായി ടീമിൽ എത്താൻ പരിശ്രമിച്ചു പരാജയപെട്ടതിന്റെ നിരാശയാണോ അദ്ദേഹത്തെ വാതു വെപ്പുക്കാരുടെ മുന്നിൽ എത്തിച്ചെതെന്ന് സംശയിച്ചു പോകുന്നു.. അതെന്തായായും കോടതി തെളിയിക്കെട്ടേ.. ശ്രീ ഇതു ചെയ്തു കാണില്ല എന്ന് വിശ്വസിക്കാനാണ് ഓരോ മലയാളിയേയും പോലെ എന്റേയും ആഗ്രഹം..അധവാ കുറ്റകാരനെന്ന് തെളിഞ്ഞാൽ അയാളെ കേരളത്തിന്റെ ക്രിക്കറ്റ് ചരിത്രത്തിലൊന്നും ഉൾപെടുത്തരുത് എന്നൊരു അപേക്ഷ..വളർന്നു വരുന്ന മറ്റനേകം താരങ്ങളുണ്ട് നമുക്ക് ആ ചരിത്രം കൂട്ടി യോജിപ്പിക്കാൻ..എല്ലാം മറന്നു കഴിയുമ്പൊൾ അസറുദ്ദിനേയും ജഡേജയേയും പോലും പോലെ അവനും മറ്റൊരു കോലത്തിൽ നമ്മുടെ മുന്നിൽ വരാതിരിക്കില്ല..സഹിക്കുക തന്നെ…

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w