പുളിക്കുന്ന മുന്തിരി..

ചെന്നിത്തല ഉപമുഖ്യമന്ത്രി പദവും ആഭ്യന്തരവുമേ ചോദിച്ചുള്ളു..പക്ഷേ ചാണ്ടിച്ചൻ ആരാ മോൻ ..ഒന്നും കൊടുത്തു കാണില്ല..വേണമെങ്കിൽ മൂലയ്ക്ക് വല്ല റവന്യൂ വകുപ്പോ,സിനിമയോ മറ്റോ കൊണ്ട് തൃപ്തിപെടാൻ പറഞ്ഞു കാണും..കഴിഞ്ഞ ദിവസം മന്ത്രി സഭ വികസനവും തന്റെ കീശ വികസനവും മറ്റുമായുള്ള ചർച്ചയ്ക്കു ശേഷം മുഖ്യന്റെ വീടിൽ നിന്നും മടങ്ങുന്ന കെ പി സി സി പ്രസിഡന്റിന്റെ മുഖത്ത് എല്ലാം എഴുതി വെച്ചിരുന്നു..പിറ്റേന്ന് തന്നെ ഐ ഗ്രൂപ്പ് മുഖ്യമന്ത്രി കസേരിക്ക് അവകാശം ഉന്നയിച്ചു..പിന്നീട് കെ സുധാകരൻ അങ്ങനെ ഒരു സംഭവമേ നടന്നിട്ടില്ല എന്ന് തിരുത്തി..
എന്തു കൊണ്ടാണു ചെന്നിത്തലയ്ക്ക് ഈ ഗതി വന്നത്..ഇനിയുള്ള ദിവസങ്ങൾ അതിനു അതിനു മറുപടി നൽകുമെന്ന് പ്രതീക്ഷിക്കാം..പക്ഷേ ചെന്നിത്തലയ്ക്ക് ഒരു മുഖ്യമന്ത്രി ഒക്കെ അവാനുള്ള ‘ഇത്’ ഉണ്ടോ..അദ്ദേഹത്തെക്കാൾ ഈ പദവിക്കു അർഹതയുള്ള ഒരുപാടു പേർ യൂ ഡി എഫിൽ ഉണ്ട്..മാണിസാറിനേയും കുഞ്ഞാപ്പയും ഒക്കെ ഓവർ ടേക്ക് ചെയ്യാനുള്ള കഴിവു തനിക്കുണ്ടെന്ന് ചെന്നിത്തല ഇനിയും തെളിയിക്കേണ്ടിയിരിക്കുന്നു..തെരഞ്ഞെടുപ്പിനെ പേടിച്ചു ഇന്ദിര ഹൗസിൽ താമസിച്ച ഈ പ്രസിഡ്ന്റ് കഴിഞ്ഞ തവണ അടിച്ച വലതു കാറ്റിൽ അങ്ങു കടന്നു കൂടി..പക്ഷേ ഉമ്മൻ ചാണ്ടി കഴിഞ്ഞ 7 വർഷം കൊണ്ട് ഉണ്ടാക്കിയെടുത്ത യു എൻ അംഗീകരിച്ച ഇമേജിനെ മാറ്റി മറിക്കാനൊന്നും ചെന്നിത്തലയ്ക്ക് കഴിയുമോ എന്ന് സംശയം തന്നെ ആണ്..പിന്നെ എന്തിനാണ് ലോകസഭ തിരഞ്ഞെടുപ്പ് ഇങ്ങടുത്തപ്പോൾ ഈ കുത്തി കിഴപ്പെന്ന് അറിയില്ല…പി സി ജോർജ് സാറും ബാലകൃഷ്ണ പീള്ള സാറും യു ഡി എഫിനു ഐശ്വര്യം..

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )