കേരളത്തിലെ സകല റോഡും എം കെ ഗ്രൂപ്പ് നന്നാക്കട്ടേ..

കഴിഞ്ഞ 2 മാസം കൊണ്ട് മലയാളിയുടെ ഷോപ്പിംഗ് സംസ്കാരത്തെ മാറ്റി എഴുതി മുന്നേറി കൊണ്ടിരിക്കുകയാണ് ലുലു മാൾ..കേരളത്തിന്റെ വടക്കു നിന്നും തെക്കു നിന്നും ആളുകളുടെ എന്തിനു ആദിവാസി ഊരുകളിൽ നിന്നു വരെ വിനോദ യാത്ര ഇപ്പോൾ ലുലുവിലേക്കാണ്..അതു കൊണ്ട് തന്നെ മാളിനു ചുറ്റും ജനത്തിരക്ക് വളരെയാണ്..അത് കണ്ടിട്ടാണ് ഇടപ്പള്ളിയിൽ ഒരു ഫ്ലൈ ഓവർ നിർമ്മിക്കുന്നതിനായി സർക്കാർ 180 കോടി രൂപ അനുവദിച്ചത്..എം ഏ യുസഫലിയുടെയും എം കെ ഗ്രൂപ്പിന്റെയും ബിസ്സിനസ്സ് സാമർത്ഥ്യം കണ്ട് അസൂയ പെട്ടിട്ടാണോ അതോ കേരള ജനതയുടെ പുരോഗതിക്കു വേണ്ടി ആണോ എന്തോ സി പി എം മാളിനെതിരെ തിരിഞ്ഞിരിക്കുകയാണ്..തന്റെ വീട്ടിൽ കയറാൻ താന്‍ തന്നെ വഴി വെട്ടണം എന്നു പറയും പോലെയാണ് ഇടപ്പള്ളിയിലെ ഫ്ലൈ ഓവർ എം കെ ഗ്രൂപ്പ് തന്നെ പണിയണം എന്ന് സി പി എം അവശ്യ പെടുന്നത്..ഇതും പൂട്ടിക്കുമോ..
രണ്ട് ദേശിയ പാതകൾ സംഗമിക്കുന്നിടത്ത് ഇത്തരം ഒരു മാളിനു അനുമതി നല്‌കരുതായിരുന്നു എന്ന് സി പി എം ആരോപിക്കുന്നു..ഇടതു ഭരണകാലത്താണ് മാള് നിർമ്മിക്കുന്നതിനു അനുമതി നൽകിയത് എന്ന് മുഖ്യമന്ത്രി..1600 കോടി മുടക്കിയാണ് ഏഷ്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് വിസ്മയം എം കെ ഗ്രൂപ്പ് കൊച്ചിയിൽ ആരംഭിച്ചത്..തീർച്ചയായും ഈ കുറഞ്ഞ നാൾ കൊണ്ട് സർക്കാരിന്റെ പെട്ടിയിൽ വലിയ ഒരു തുക തന്നെ നികുതി പണമായി കൊണ്ട് വരാൻ ഈ വ്യാപര സമുചയത്തിനു കഴിഞ്ഞു എന്ന് നിസംശയം പറയാം..അപ്പോൾ ഇത്തരം സംരഭകർക്കു പ്രോത്സാഹനം നൽകേണ്ടത് സർക്കരാണ്..എന്താണ് അവർക്ക് ഗതാഗതം നിയന്ത്രിക്കാണുള്ള സംവിധാനം കൊണ്ട് വന്നാൽ..അത് മൂലം വൈറ്റിലയിലും കുണ്ടന്നൂരും ഒരു ഫ്ലൈ ഓവറും മുടങ്ങില്ല..ഇതെല്ലാം കമ്പ്യൂട്ടർ വന്നപ്പോൾ സമരം ചെയ്ത മുടക്കു ന്യായം മാത്രം..ഇതു തന്നെയാണ് കേരളത്തിൽ കാശ് ഇറക്കാൻ പല വമ്പന്മാരേയും അറപ്പിക്കുന്നത്..ദക്ഷിണേഷ്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തി സർവ്വോപരി മലയാളി..അദ്ദേഹത്തിന്റെ ഈ ബിസ്സിനസ്സ് സംരഭത്തിനെതിരെ പറയുന്നവർ തന്നെ ഒരിക്കൽ വാല്മാർട്ടിനെ വിളിച്ചു വീട്ടിനകത്തു കയറ്റുന്നത് കാലം നമുക്കു കാണിച്ചു തരും.
.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w